പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു

തിരുവനന്തപുരം: പി.ഡി.പി. മുന്‍ ആക്ടിങ് ചെയര്‍മാനും തിരുവനന്തപുരം നഗരസഭ മുന്‍ കൗണ്‍സിലറുമായ പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. പി.ഡി.പി. മുന്‍ ജനറല്‍ സെക്രട്ടറിയാണ്. രണ്ട് തവണ പി.ഡി.പി. സ്ഥാനാര്‍ഥിയായും ഒരു തവണ സ്വതന്ത്രനായും മത്സരിച്ചാണ് നഗരസഭാ കൗണ്‍സിലറായത്. 
പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ ജയില്‍മോചനത്തിനായി ഏറെക്കാലം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്നു. മദനിയുടെ ബന്ധുകൂടിയാണ് അദ്ദേഹം. കുറച്ചുകാലമായി പി.ഡി.പിയില്‍നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു.

Related posts

Leave a Comment