പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

വള്ളിക്കുന്ന് : വള്ളിക്കുന്ന് മണ്ഡലം സ്ത്രീ സാന്ത്വനം വേദിയും മണ്ഡലം മഹിളാ കോണ്‍ഗ്രസും സംയുക്തമായി കോവിഡ് മഹാമാരിയില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കായി പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അര്‍ഹരായ 150ലധികം വിദ്യാര്‍ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ വള്ളിക്കുന്ന് മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീമതി പ്രമീള വിജയന്‍ സ്വാഗതം പറഞ്ഞു. സ്ത്രീ സാന്ത്വനം വേദി പ്രസിഡണ്ടും ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിയുമായ ശ്രീമതി അനിത ദാസ് അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീ വീരേന്ദ്രകുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ശ്രീ ഉണ്ണി മൊയ്തു, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി ശ്രീ സന്തോഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടും യൂത്ത് കെയര്‍ വളണ്ടിയറുമായ ശ്രീ അമൃതരാജ്, സിപി പ്രശാന്ത്, അക്ഷയ് വി എന്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment