കൃഷ്ണൻ കടലുണ്ടി
കുവൈറ്റ് സിറ്റി : കുവൈറ്റ് ൽ നിന്നും നാട്ടിലേക്ക് പോകുമ്പോൾ പി സി ആർ പരിശോധ വേണമെന്ന നിബന്ധന പിൻവലിച്ചതിൽ ഒഐസിസി കുവൈറ്റ് സന്തുഷ്ടി രേഖപ്പെടുത്തി.
കേന്ദ്ര സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതിൽ പ്രേരണ ചെലുത്തുവാൻ ഒഐസിസി കുവൈറ്റും തങ്ങളുടെ പങ്ക് വഹിച്ചിരുന്നു . പ്രധാനമന്തിക്ക് ഇത് സംബന്ധിച്ച് മെമ്മോറാണ്ടം അയക്കുകയും സമ്മർദ്ദം ശക്തമാക്കുകയും ചെയ്തിരുന്നു.
ഈ അവസരത്തിൽ കേന്ദ്ര സർക്കാരിനോടും കുവൈറ്റിലെ ഇൻഡ്യൻ എംബസ്സിയോടും പ്രത്യേകിച്ച് ബഹു: അംബാസിഡർ ശ്രീ സിബി ജോർജ്ജിനോടും സംഘടന നന്ദി രേഖപ്പെടുത്തുന്നതായി ഒഐസിസി കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാടും ജനറൽ സെക്രട്ടറി ബി എസ് പിള്ളയും സംയുക്ത മായി പുറത്തിറക്കിയ പത്രകുറിപ്പിലൂടെ അറിയിച്ചു.