എകെജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണം; ഭരണപക്ഷത്തെ വെളളം കുടിപ്പിച്ച് പിസി വിണുനാഥ്

തിരുവനന്തപുരം: എകെജി സെന്ററിലുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചർച്ചക്ക് തുടക്കമിട്ട് പിസി വിണുനാഥ്. എ.കെ.ജി സെന്ററിലുണ്ടായത് നാനോ ഭീകരാക്രമണോയെന്ന് പിസി വിഷ്ണുനാഥ് അടിയന്തരപ്രമേയം അവതരിപ്പിച്ചുകൊണ്ട് ചോദിച്ചു. മൂന്നു കല്ലുകൾ മാത്രം പൊടിഞ്ഞുപോകുന്ന നാനോ ഭീകരാക്രമണമാണ് എകെജി സെന്റ്‌റിൽ നടന്നതെന്ന് പി സി വിഷ്ണുനാഥ് പരിഹസിച്ചു. ആക്രമണമുണ്ടായ സമയത്ത് പൊലീസുകാരെ മാറ്റിയെന്ന് സംശയമുണ്ട്. പൊലീസ് നിഷ്‌ക്രിയമായിരുന്നു. മാത്രമല്ല സംഭവം അപകടരമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.സ്‌കൂട്ടറിൽ പോയ അക്രമിയെ പിടിച്ചില്ല.പിടിക്കാൻ വയർലസ് പോലും ഉപയോഗിച്ചില്ല. സിസിടിവി പരിശോധിക്കാൻ പൊലീസ് കാണിച്ചത് ദുരൂഹമായ മെല്ലെ പോക്കാണ്. ഏതെങ്കിലും നിരപരാധിയുടെ തലയിൽ കെട്ടിവച്ച് തടിയൂരാൻ ശ്രമിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട നിരപരാധിയെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചു.കെപിസിസി ഓഫീസ് ആക്രമിച്ചപ്പോഴോ പ്രതിപക്ഷ നേതാവിനെ കൊല്ലുമെന്ന് പോസ്റ്റിട്ടപ്പോഴോ എന്ത് ചെയ്തു? എകെജി സെന്റർ ആക്രമിച്ചത് കോൺഗ്രസുകാരാണെന്നുള്ള വിവരം ഇപി ജയരാജന് എവിടെ നിന്നാണ് വിവരം കിട്ടിയത് .ഇപിയെ ചോദ്യം ചെയ്യാത്തതെന്തുകൊണ്ടാണെന്നും പി സി വിഷ്ണുനാഥ് സഭയിൽ ചോദിച്ചു.

കോട്ടയത്ത് ഡി.സി.സി ഓഫിസ് ആക്രമിച്ചരെ അറസ്റ്റ് ചെയ്യാൻ വൈകിയെന്നും എന്നാൽ അടിയന്തരപ്രമേയ നോട്ടീസ് വന്നതിന് ശേഷം അഞ്ചുപേർ അറസ്റ്റിലായെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ഭരണപ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും. 2 മണിക്കൂറാണ് ചർച്ച. മുഖ്യമന്ത്രി ചർച്ചക്ക് മറുപടി പറയും.

Related posts

Leave a Comment