വന്യമൃഗങ്ങളെ വെടിവെക്കാൻ കൃഷിക്കാർക്ക് അവകാശം നൽകണം : പി.സി.തോമസ്

കൃഷിക്കാരെയും അവരുടെ കൃഷികളെയും വിളകളെയും നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ച് കൊലപ്പെടുത്താനുള്ള അവകാശം കൃഷിക്കാർക്ക് നൽകണമെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി സി തോമസ് കേന്ദ്ര വനംവകുപ്പ് മന്ത്രി ശ്രീ ഭുപേന്ദ്ര യാദവിന് നിവേദനം നൽകി. വനാത്രുത്തികൾക്ക് പുറമെ താമസിക്കുന്ന നാട്ടുകാർക്കും ഈ അവകാശം നൽകണമെന്ന് തോമസ് അഭ്യർത്ഥിച്ചു.

വനത്തിനകത്തു കയറി വന്യമൃഗങ്ങളെ ഉപദ്രവിക്കാൻ ആർക്കും അവകാശമില്ല. അങ്ങനെ ചെയ്താൽ കുറ്റകരവും ശിക്ഷാർഹവുമാണ്. എന്നാൽ ജനങ്ങളുടെ താമസസ്ഥലത്തേക്ക് ഇറങ്ങിവന്ന് പലരെയും കൊലപ്പെടുത്തുകയും അവരുടെ കൃഷി ഉൾപ്പെടെയുള്ള സമ്പത്ത് നശിപ്പിക്കുകയും ചെയ്യുന്നത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല. ഇതുസംബന്ധിച്ച് കൂടുതൽ പഠിക്കണമെന്നും, തനിക്ക് പെട്ടെന്ന് മറുപടി നൽകാനാകില്ലെന്നും ആണ് മന്ത്രിയുടെ പ്രതികരണം വന്നത്.

അതുപോലെതന്നെ ഈ രീതിയിൽ നാശനഷ്ടങ്ങൾ വന്നിട്ടുള്ള കർഷകർക്കും, നാട്ടുകാർക്കും, നഷ്ടപരിഹാരം നൽകുവാൻ ഗവൺമെൻറ് തയ്യാറാകണമെന്നും, ന്യായമായ നഷ്ടപരിഹാരം ആകണമെങ്കിൽ മരിക്കുന്ന ആളുടെ കുടുംബത്തിന്, ഒരു കോടി രൂപയെങ്കിലും നൽകേണ്ടതാണെന്നും തോമസ് പറഞ്ഞു. ഈ കാര്യങ്ങൾ പരിശോധിച്ചു, പഠിച്ചു, വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.

വന്യമൃഗാക്രമങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാൻ വനാതിർത്തികളിൽ ഇൽ കമ്പിവേലികൾ ഇടുകയും, അതിൽ വൈദ്യുതി കയറ്റുകയും ചെയ്യുക എന്നതാണ്, വളരെ കാര്യക്ഷമമായ ഒരു നടപടി. പക്ഷേ അത് പലസ്ഥലങ്ങളിലും ചെയ്തിട്ടില്ല. അതിനു കേന്ദ്ര ഗവൺമെൻറ് വേണ്ട നടപടികൾ സ്വീകരിക്കുവാനും സംസ്ഥാന ഗവൺമെൻറുകളുമായി ബന്ധപ്പെട്ടു അതു നടപ്പാക്കാ9 തയ്യാറാകണമെന്നും തോമസ മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Related posts

Leave a Comment