കോവിഡിനുളള മരുന്നുകൾ നിർദ്ദേശിച്ച് പിസി ജോർജ്ജ് ; ചർച്ചയാക്കി സോഷ്യൽ മീഡിയ

കോട്ടയം: സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, കോവിഡ് ചികിത്സാ രീതികളിലെ അഭിപ്രായം പ്രകടമാക്കി മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പി സി ജോർജ്. സർക്കാർ ആയുർവേദത്തിനും ഹോമിയോയ്ക്കും കൂടുതൽ പരിഗണന നൽകണമെന്നും താൻ പറയുന്ന ഈ നിലപാട് അലോപ്പതി ഡോക്ടർമാർക്ക് സുഖിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പിസി ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.കോവിഡ് ചികിത്സയ്ക്ക് ഏറ്റവും നല്ലത് ആയുർവേദമാണെന്നാണ് പിസി ജോർജ് പറയുന്നത്. കോവിഡ് വന്ന ശേഷമുള്ള ചികിത്സയ്ക്കാണ് ആയുർവേദം ഏറ്റവും നല്ലത്. എന്നാൽ കോവിഡ് വരുന്നതിനു മുൻപ് രോഗപ്രതിരോധത്തിനായി ഹോമിയോ ഏറ്റവും നല്ലതാണെന്നും പി സി ജോർജ് പറഞ്ഞു. വാർത്ത വന്നതിനു പിന്നാലെ പിസി ജർജ്ജിനെ അനുകൂലിച്ചും, അല്ലാതെയും പലതരത്തിലുളള കമന്റുകളും പ്രത്യക്ഷപ്പെെടുന്നുണ്ട്

Related posts

Leave a Comment