പയ്യന്നൂരിലെ സി.പി.എം ഫണ്ട് തിരിമറി വിവാദം ; പാർട്ടി പൊട്ടിത്തെറിയുടെ വക്കിൽ; മുക്കിയ കണക്ക് പുറത്ത് വരുമോ എന്ന ഭയാശങ്കയിൽ നേതൃത്വം;നാളെ നിർണ്ണായക ഏരിയാ കമ്മിറ്റി യോഗം

പയ്യന്നൂർ: സി.പി.എംഫണ്ട് തിരിമറി വിവാദം കത്തിനിൽക്കുന്ന പയ്യന്നൂരിൽ പാർട്ടി പൊട്ടിത്തെറിയുടെ വക്കിൽ.നേതൃത്വത്തെ കൂടുതൽ പ്രതിരോധിലാക്കിസ്ഥാനത്ത് നീക്കം ചെയ്ത മുൻ ഏരിയാ സെക്രട്ടരി വി.കുഞ്ഞികൃഷ്ണൻ ഒരു അനുനയത്തിനും തയ്യറാവാതെ നിലപാട് കൂടുതൽ കടുപ്പിച്ചതോടെയാണ് എന്തു ചെയ്യണമെന്നറിയാതെ പാർട്ടി നേതൃത്വം നെട്ടോട്ടമോടുന്നത്. ടി. ഐ. മധുസൂദനൻ എം.എൽ.എ ആരോപണ വിധേനയായ ഫണ്ട് തിരിമറിയുടെ കണക്ക് പുറത്ത് വരുമോ എന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. തിരിമറിയുടെ കണക്ക് പുറത്ത് വന്നാൽ അത് പാർട്ടിക്കുണ്ടാകാൻ പോകുന്ന ക്ഷീണം ചെറുതല്ല. മാത്രവുമല്ല കണക്ക് പുറത്തായാൽ പാർട്ടിയിൽ വൻ പൊട്ടിത്തെറിക്കും സാധ്യതയേറെയാണ്.അതുകൊണ്ടാണ് ഫണ്ട് തിരിമറിയെക്കുറിച്ച് പരാതിപ്പെട്ട പിന്നീട് ഇതേ തുടർന്ന് ഏരിയാ സെക്രട്ടരി സ്ഥാനത്തു നിന്നും നീക്കം ചെയ്ത വി.കുഞ്ഞികൃഷ്ണനെ വരുതിയിലാക്കാൻ സി പി എം സംസ്ഥാന – ജില്ലാ നേതാക്കൾ പരക്കം പായുന്നത്. എന്നാൽ ഒരു അനുനയത്തിനും തയ്യാറാവാതെ പൊതുപ്രവർത്തനം അവസാനിപ്പിച്ചുവെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കുഞ്ഞികൃഷ്ണൻ. ഇദ്ദേഹത്തോടൊപ്പം പാർട്ടിയിലെ വലിയൊരു വിഭാഗവും നിലയുറപ്പിച്ചിട്ടുണ്ട്. ഫണ്ട് തിരിമറിയിൽ ആരോപണ വിധേയനായ ടി. ഐ. മധുസൂദനൻ എം.എൽ.എക്കെതിരെ കർശന നടപടി സ്വീകരിക്കാതെ യാതൊരു ഒത്തുതീർപ്പിനും ഇല്ലെന്നാണ് വി.കുഞ്ഞികൃഷ്ണനും ഒപ്പമുള്ളവരും അറിയിച്ചിരിക്കുന്നത്. ഫണ്ട് തിരിമറി കണക്ക് രേഖാമൂലം പുറത്ത് വന്നേക്കാമെന്ന ഭയത്തിലാണിപ്പോൾ സി.പി.എം.കഴിഞ്ഞ ദിവസം വി.കുഞ്ഞികൃഷ്ണനെ കണ്ട് ചർച്ച നടത്തിയ സി.പി.എം ജില്ലാ സെക്രട്ടരി എം.വി.ജയരാജൻ, തിരിമറി കണക്ക് പുറത്ത് വിടരുതെന്ന് അഭ്യർത്ഥിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ഫണ്ട് തിരിമറി വിവാദം കത്തിനിൽക്കുകയും പൊതു പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന തീരുമാനത്തിൽ വി.കുഞ്ഞികൃഷ്ണൻ ഉറച്ചു നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇന്ന് പയ്യന്നൂർ ഏരിയാ കമ്മിറ്റി നിർണ്ണായക യോഗം നടക്കുകയാണ്. എന്നാൽ ഈ യോഗത്തിൽ വി.കുഞ്ഞികൃഷ്ണൻ പങ്കെടുക്കില്ലെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഇദ്ദേഹത്തിനെതിരെ കൂടുതൽ അച്ചടക്ക നടപടി എടുക്കാനും സാധ്യതയുണ്ടെന്നാണ് സൂചന.

Related posts

Leave a Comment