Connect with us
48 birthday
top banner (1)

Cinema

അല്ലു അര്‍ജുനെതിരായ തെലങ്കാന പൊലീസിന്റെ നടപടികളെ പിന്തുണച്ച് പവന്‍ കല്യാണ്‍

Avatar

Published

on


ഹൈദാരാബാദ്: സിനിമാ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരായ തെലങ്കാന പോലീസിന്റെ നടപടികളെ പിന്തുണച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍.

നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും പോലീസ് പൊതുജന സുരക്ഷ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണമെന്നും സിനിമാ നടന്‍ കൂടിയായ പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

ആന്ധ്രയിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ പവന്‍ തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയെ പുകഴ്ത്തുകയും ചെയ്തു. രേവന്ത് റെഡ്ഡിയെ ‘മികച്ച നേതാവ്’ എന്ന് വിശേഷിപ്പിച്ച പവന്‍ കൊല്ലപ്പെട്ട സ്ത്രീയുടെ വീട് നിര്‍ബന്ധമായും സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചു.പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ വന്നതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 36കാരിയായ സ്ത്രീ മരിച്ചതിനെത്തുടര്‍ന്ന് വലിയ വിവാദങ്ങളും കേസുകളുമാണ് ഉണ്ടായത്. സംഭവത്തില്‍ അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് തെലങ്കാന പോലീസിന്റെ നടപടികളെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് പവന്‍ കല്യാണിന്റെ പ്രതികരണം.’നിയമം എല്ലാവര്‍ക്കും തുല്യമാണ്, ഇത്തരം സംഭവങ്ങളില്‍ സുരക്ഷ കണക്കിലെടുത്താണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, തിയേറ്റര്‍ ജീവനക്കാര്‍ അല്ലു അര്‍ജുനെ സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിയിക്കണമായിരുന്നു. അദ്ദേഹം സീറ്റില്‍ ഇരുന്നതോടെ കുഴപ്പം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായി’ പവന്‍ പറഞ്ഞു.

Advertisement
inner ad

അല്ലു അര്‍ജുന്റെ ബന്ധുകൂടിയാണ് പവന്‍ കല്യാണ്‍. ‘അല്ലു അര്‍ജുന്‍ മരിച്ച സ്ത്രീയുടെ വീട്ടില്‍ നേരത്തെ എത്തിയിരുന്നെങ്കില്‍ നന്നായിരുന്നു. ഇത് പിരിമുറുക്കം കുറയ്ക്കാമായിരുന്നു’ പവന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

Cinema

ലഹരി കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു

Published

on


കൊച്ചി: കൊക്കെയ്ന്‍ കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. ഷൈനിനെ കൂടാതെ കൂട്ടു പ്രതികളായ അഞ്ച് പേരെയും കോടതി കുറ്റവിമുക്തരാക്കി.

കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ 2015 ജനുവരി 31നാണ് പൊലീസ് പരിശോധന നടത്തുന്നത്. കൊക്കെയ്ന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കൊക്കെയ്ന്‍ കേസ് ആയിരുന്നു ഇത്. പിന്നീട് വിചാരണ അനന്തമായി നീണ്ടു. കേസില്‍ തുടരന്വേഷണം നടത്തിയ ശേഷം 2018 ലാണ് പിന്നീട് വിചാരണ നടപടികള്‍ ആരംഭിച്ചത്. ശാസ്ത്രീയമായി തെളിവ് നല്‍കുന്നതില്‍ പോലീസ് പരാജയപ്പെട്ടു. ഇതേത്തുടര്‍ന്നാണ് പ്രതികളെ കോടതി വെറുതെവിട്ടത്.

Advertisement
inner ad

ആദ്യം കാക്കനാട് ലാബില്‍ പരിശോധിച്ചില്ലെങ്കിലും കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. പിന്നീട് സംസ്ഥാനത്തിന് പുറത്തുള്ള ലാബുകളില്‍ നടത്തിയ കെമിക്കല്‍ പരിശോധനകളിലും സമാന സാഹചര്യമാണ് ഉണ്ടായത്. രക്ത സാമ്പിള്‍ പരിശോധന പരാജയപ്പെട്ട സാഹചര്യത്തില്‍ കേസ് നിലനിന്നില്ല. വിചാരണ വേളയില്‍ ഹാജരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു.

Advertisement
inner ad
Continue Reading

Cinema

യുകെഒകെ-യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജും ദുല്‍ഖറും ചേര്‍ന്നു പുറത്തിറക്കി

Published

on


മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെഒകെ)’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് പുറത്തിറക്കിയത്. അരുണ്‍ വൈഗ യാണ് യുകെഒകെ യുടെ സംവിധായകന്‍ . ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്‍, ഡോ. റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സ് – പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്‍ സജീവ് – സജീവ് പി കെ – അലക്‌സാണ്ടര്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം-സിനോജ് പി അയ്യപ്പന്‍, സംഗീതം-രാജേഷ് മുരുകേശന്‍, ഗാനരചന – ശബരീഷ് വര്‍മ്മ, സൗണ്ട് മിക്‌സിങ്ങ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫി സുമേഷ് ആന്റ് ജിഷ്ണു, ആക്ഷന്‍-ഫിനിക്‌സ് പ്രഭു, മേക്കപ്പ്: ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം : മെല്‍വി ജെ,
എഡിറ്റര്‍- അരുണ്‍ വൈഗ, കലാ സംവിധാനം- സുനില്‍ കുമാരന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : റിന്നി ദിവാകര്‍, പി ആര്‍ ഓ : എ എസ് ദിനേശ്, വാഴൂര്‍ ജോസ്, അരുണ്‍ പൂക്കാടന്‍.

Advertisement
inner ad

ശക്തവും തികച്ചും വ്യത്യസ്തവുമായ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ഡഗഛഗ. ‘ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍’ എന്ന സിനിമക്ക് ശേഷം അരുണ്‍ വൈഗ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.ഏപ്രില്‍ 17ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ഡിസ്ട്രിബ്യൂഷനു വേണ്ടി ശ്രീ പ്രിയ കമ്പയിന്‍സ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

Advertisement
inner ad
Continue Reading

Cinema

മമ്മൂട്ടിയുടെ ബസൂക്ക ഏപ്രിൽ 10 ന് തിയേറ്ററുകളിലേയ്ക്ക്

Published

on

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്. 2025, ഏപ്രിൽ 10 നാണു ചിത്രത്തിൻ്റെ റിലീസ്. ലോകം മുഴുവൻ അന്നേ ദിവസം തന്നെ ചിത്രം പ്രദർശനത്തിനെത്തും. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ ലുക്കും ഇതിന്റെ ഗംഭീര പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ വൈറൽ ആയിരുന്നു. കഴിഞ്ഞ വർഷം പുറത്ത് വന്ന ടീസറും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് നേടിയത്. സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ടീസർ ഇതിനോടകം 77 ലക്ഷത്തോളം കാഴ്ചക്കാരെയാണ് യൂട്യൂബിൽ നിന്നും നേടിയത്. മമ്മൂട്ടിയുടെ മാസ്സ് പഞ്ച് ഡയലോഗുകൾ ആയിരുന്നു ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

Advertisement
inner ad

മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ് എന്നതും ബസൂക്കയുടെ പ്രത്യേകതയാണ്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സൂരജ് കുമാർ, കോ പ്രൊഡ്യൂസർ – സാഹിൽ ശർമ, ഛായാഗ്രഹണം – നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ – റോബി വർഗീസ് രാജ്, എഡിറ്റിംഗ് – നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ, സംഗീതം – മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം – ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം – സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് – സുജിത്, പ്രൊഡക്ഷൻ കൺട്രോളർ – സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, വിഷ്ണു സുഗതൻ, പിആർഒ – ശബരി.

Advertisement
inner ad
Continue Reading

Featured