പവിഴം ഗ്രൂപ്പ് ഹോം കെയർ ഉല്പന്ന വിപണിയിലേക്ക്‌

കേരളത്തിലെ മുൻനിര ഭക്ഷ്യോൽപ്പന്ന ബ്രാൻഡുകളിലൊന്നായ പവിഴം ഗ്രൂപ്പ് വിവിധ ഹോം കെയർ ഉല്‌പന്നങ്ങളുമായി ഇന്ത്യൻ ഹോം കെയർ വിപണിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നു .പുതിയ ഉല്പന്ന ശ്രേണിയിലെ ആദ്യത്തേതായ പവ്വർ ഷൈൻ ഡിഷ് വാഷ് ലിക്വിഡിൻറെ ലോഗോ പ്രകാശനം കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമ നടൻ ഇന്നസെൻറ് നിർവ്വഹിച്ചു. മിതമായ വിലയും ഉന്നത ഗുണനിലവാരവുമുള്ളതുമായ കമ്പനിയുടെ പുതിയ പ്രോഡക്ടുകൾ ഉടനെ വിപണിയിൽ എത്തുമെന്ന് കമ്പനി ഡയറക്ടർമാരായ  ഗോഡ്‌വിൻ  ആൻറണിയും  ദീപക് ജോസും അറിയിച്ചു .  എൽ എൻ ഡി ഐ എ  പ്രോഗ്രാം ഡയറക്ടർ ആഷിൻ യു. എസും ചടങ്ങിൽ സന്നിഹിതനായിരുന്നു. 

Related posts

Leave a Comment