Connect with us
fed final

Alappuzha

പോൾ മുത്തൂറ്റ് വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയിൽ

Avatar

Published

on

കൊച്ചി: പോൾ മുത്തൂറ്റ് വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ മുത്തൂറ്റ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചു. എട്ട് പ്രതികളുടെ ജീവപര്യന്തം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് മുത്തൂറ്റ് കുടുംബത്തിൻറെ ഹർജി. ഒന്നാം പ്രതി ജയചന്ദ്രനെ വിട്ടയച്ച വിധിക്കെതിരായ അപ്പീൽ നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് അബ്ദുൾ നസീർ അധ്യക്ഷനായ ബഞ്ചാകും ഹർജി പരിഗണിക്കുക.

യുവവ്യവസായി പോൾ എം ജോർജിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെ 2019 ലാണ് ഹൈക്കോടതി വെറുതേവിട്ടത്. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെവിട്ടത്. എട്ട് പ്രതികളുടെയും ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി.

Advertisement
inner ad

രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ റദ്ദാകുകയും ചെയ്തിരുന്നില്ല. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷകളിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. പ്രതികൾക്ക് കൊലപാതകം അടക്കമുള്ള കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എഎം ഷഫീഖ് പ്രതികളെ വെറുതെവിട്ടത്. സിബിഐയാണ് കേസ് അന്വേഷിച്ചത്.

2009ന് രാത്രി ആലുപ്പുഴ- ചങ്ങനാശ്ശേരി റൂട്ടിലെ പൊങ്ങ ജംഗ്ഷനിലായിരുന്നു പോൾ മുത്തൂറ്റ് കൊല്ലപ്പെടുന്നത്. ക്വട്ടേഷൻ ആക്രമണത്തിനായി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന പ്രതികളുമായി ഒരു ബൈക്ക് അപകടത്തെ ചൊല്ലി പോൾ വാക്കുത്തർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് കാറിലുണ്ടായിരുന്ന പോളിനെ പുറത്തിറക്കി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കേസ് തെളിയിക്കാൻ പൊലീസ് എസ് ആകൃതിയിലുള്ള കത്തി പണിയിപ്പിച്ച കാര്യം പുറത്ത് വന്നത് വൻ കോളിളക്കം ഉണ്ടാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ പ്രതികൾ യഥാർത്ഥ പ്രതികൾ അല്ലെന്ന് മുത്തൂറ്റ് കുടുംബം അന്ന് തന്നെ ആരോപിച്ചിരുന്നു. ഗുണ്ടാ തലവൻമാരായ പുത്തംപാലം രാജേഷ്, ഓം പ്രകാശ് എന്നിവർ പോൾ മുത്തൂറ്റിനൊപ്പം ഉണ്ടായിരുന്നത് കേസിൽ ദുരൂഹതകൾ വർദ്ധിപ്പിച്ചിരുന്നു.

Advertisement
inner ad

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 2010 ജനുവരിയിൽ കേസന്വേഷണം ഹൈക്കോടതി സിബിഐയ്ക്ക് വിടുകയായിരുന്നു. 2015 ലാണ് 9 പ്രതികളെ ജീവപര്യന്തം തടവിനും 4 പ്രതികളെ മൂന്ന് വ‍ഷം കഠിന തടവിനും സിബിഐ കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ജീവപര്യന്തം തടവ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും ക്വട്ടേഷൻ ആക്രമണത്തിനായി ഗൂഢാലോചന നടത്തിയതും സംഘം ചേർന്നതും അടക്കമുള്ള വകുപ്പ് പ്രതികൾക്കെതിരെ നിലനിർത്തിയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ഡോക്റ്റർമാരുടെ സമരം: മെഡിക്കൽ കോളെജിലെ ഒ പി വിഭാഗം പ്രവർത്തിച്ചില്ല

Published

on

ആലപ്പുഴ : കോഴിക്കോട് ഫാത്തിമ ആശുപത്രി ആക്രമിക്കുകയും ഡോക്ടറെ മർദ്ദിക്കുകയും ചെയ്ത പ്രതികളെ അറസ്റ്റു ചെയ്തു നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കേരള വ്യാപകമായി നടത്തുന്ന സമരത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ബിരുദാനന്തര വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ, മെഡിക്കൽ വിദ്യാർത്ഥികൾ സമരത്തോടനുബന്ധിച്ച് രാവിലെ 11 മണിയ്ക്ക് മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ അണി ചേർന്നു. സമരത്തെ തുടർന്നു ഒ.പി. വിഭാഗങ്ങളുടെ പ്രവർത്തനം പൂർണമായും നിലച്ചു. കേരള ഗവൺമെന്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം. സി.ടി.എ) നേരത്തേ അറിയിച്ചതു പോലെ അത്യാഹിത വിഭാഗം, ലേബർ റൂം, ഐസിയു സേവനങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

സമരത്തോടനുബന്ധിച്ച് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ നടന്ന ധർണ്ണ കേരള ഗവൺമെന്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ കേന്ദ്ര നിർവാഹക സമിതി അംഗം ഡോ. പി.എസ്. ഷാജഹാൻ ഉൽഘാടനം ചെയ്തു. ആശുപത്രി ആക്രമണങ്ങൾ ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരേയും സമ്മർദ്ദത്തിലാക്കു തന്നും അത് രോഗനിർണയത്തേയും ചികിൽസയേയും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറ മെഡിക്കൽ പ്രൊഫഷൻ തെരഞ്ഞെടുക്കാൻ വൈമുഖ്യം കാണിക്കാനും ഇതിടയാക്കും. ഡോക്ടർമാർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കാൻ ഭരണകൂടത്തിനും പൊതു സമൂഹത്തിനും ബാധ്യതയുണ്ട്. ജോലിയിൽ വീഴ്ച വരുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ സംഘടന എതിരല്ല. അത്തരം സംഭവങ്ങളുണ്ടായാൽ നിഷ്പക്ഷമായ അന്വേഷണം സംഘടന സ്വാഗതം ചെയ്യുന്നു. എന്നാൽ സങ്കീർണമായ മനുഷ്യ ശരീരം അപ്രതീക്ഷിതമായ പ്രതികരിക്കുന്നതു മൂല മുണ്ടാകുന്ന നിർഭാഗ്യകരമായ സംഭവങ്ങളിൽ ഡോക്ടർമാരെ കയ്യേറ്റം ചെയ്യുന്ന പ്രാകൃത രീതി അവസാനിപ്പിച്ചേ മതിയാകൂ. സംഘടനയുടെ നേതാക്കളായ ഡോ.എം. നാസർ , ഡോ. എസ്. ശ്രീകാന്ത്, ഡോ. മനോജ് വേണുഗോപാൽ , ഡോ. ബിന്ദു. സി.ജി, സൈക്യാട്രി വിഭാഗം മേധാവി ഡോ. വിധുകുമാർ , നെഫ്രോളജി വിഭാഗം മേധാവി ഡോ. എസ്. ഗോമതി , ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സന്തോഷ് കെ രാഘവൻ , പി ജി വിദ്യാർത്ഥി പ്രതിനിധി ഡോ. നവനീത് എന്നിവർ ധർണയെ അഭിസംബോധ ചെയ്തു സംസാരിച്ചു. സമരം പൂർണമാക്കാൻ സഹായിച്ച എല്ലാ അംഗങ്ങളേയും സമരത്തോട് സഹകരിച്ച് ആശുപത്രി സന്ദർശനം ഒഴിവാക്കിയ പൊതു സമൂഹത്തേയും സെക്രട്ടറി ഡോ.കെ.പി. ഷയിറ അഭിവാദ്യം ചെയ്തു.

Advertisement
inner ad
Continue Reading

Alappuzha

മെഡിക്കൽ കോളേജിൽ ഒ പി വിഭാഗം പ്രവർത്തിക്കില്ല; കെജിഎംസിടിഎ

Published

on

ആലപ്പുഴ : കോഴിക്കോട് ഫാത്തിമ ആശുപത്രി ആക്രമിക്കുകയും ഡോക്ടറെ മർദ്ദിക്കുകയും ചെയ്ത പ്രതികളെ അറസ്റ്റു ചെയ്തു നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കേരള വ്യാപകമായി നടത്തുന്ന സമരത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും അണി നിരക്കും. സമരത്തോടനുബന്ധിച്ച് രാവിലെ 11 മണിയ്ക്ക് മെഡിക്കൽ വിദ്യാർത്ഥികൾ, ബിരുദാന്തര ബിരുദ വിദ്യാർത്ഥികൾ, ഹൗസ് സർജൻമാർ എന്നിവരുമായി സഹകരിച്ച് പ്രിൻസിപ്പൽ ഓഫീസിനു മുന്നിൽ ധർണ നടത്തും.

മാർച്ച് 17 നു വെള്ളിയാഴ്ച ഒ.പി സേവനങ്ങൾ പരിപൂർണ്ണമായി ബഹിഷ്കരിക്കുമെന്നതിനാൽ അടിയന്തിരാവശ്യങ്ങൾക്കല്ലാതെ പൊതുജനങ്ങൾ ആശുപത്രി സന്ദർശനം ഒഴിവാക്കി സമരത്തോട് സഹകരിക്കണമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം. സി.ടി.എ ) ആലപ്പുഴ ഘടകം ഭാരവാഹികൾ അഭ്യർത്ഥിച്ചു. അത്യാഹിത വിഭാഗം, ഐ.സി.യു, ലേബർ റൂം എന്നിടങ്ങളിലെ സേവനം മുടക്കമില്ലാതെ നടക്കുമെന്നും പ്രസിഡണ്ട് ഡോ.ബി. പദ്മകുമാർ , സെക്രട്ടറി ഡോ.കെ.പി. ഷയിറ എന്നിവർ അറിയിച്ചു. എക്സിക്യൂട്ടീവ് യോഗത്തിൽ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡോ.എം. നാസർ, ഡോ.എസ്.ശ്രീകാന്ത്, ഡോ.പി. എസ്.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

Advertisement
inner ad

ഡോ.ബി. പദ്മകുമാർ , പ്രസിഡണ്ട്
ഡോ.കെ.പി. ഷയിറ, സെക്രട്ടറി, കെ ജി എം സി.ടി.എ ആലപ്പുഴ

Advertisement
inner ad
Continue Reading

Alappuzha

മൗനം വിദ്വാനു മാത്രമല്ല
മന്ദനും ഭൂഷണം

Published

on

  • മൂന്നാം കണ്ണ്:
  • സി.പി. രാജശേഖരൻ

ആര് എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഓരോ ദിവസം കഴിയുന്തോറും സ്വപ്ന സുരേഷ് അടക്കമുള്ളവർ എന്തൊക്കെയാണു വിളിച്ചു പറയുന്നത്! വേറുതേ പറയുകയല്ല, തെളിവുകൾ നിരത്തി വെല്ലുവിളിക്കുകയാണ്. എന്നിട്ടും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല. തനിക്ക് സ്വപ്ന സുരേഷിനെ അറിയില്ലെന്നും കണ്ടിട്ടു പോലുമില്ലെന്നും മറുപടി പറഞ്ഞ് വായടച്ച മുഖ്യമന്ത്രിയെ പിന്നാലെ നടന്നു തോണ്ടുകയാണു സ്വപ്ന.


പക്ഷേ, വിജയന്റെ ഭാര്യയും മകളും ഇടപെട്ട ബിസിനസ് രഹസ്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നു സ്വപ്ന ഭീഷണിപ്പെടുത്തിയപ്പോഴേക്കും പാവം വിരണ്ടു പോയി. അതുകൊണ്ടാണ് കൂടുതൽ പറയിക്കാൻ നിൽക്കാതെ സ്വപ്ന സുരേഷിന് 30 കോടി രൂപ നൽകി ഒത്തുതീർപ്പിനു ശ്രമിച്ചത്. ആ നീക്കവും പാളി. 30 കോടിക്കു തന്നെ വിലയ്ക്കെടുക്കാൻ കഴിയില്ലെന്നു സ്വപ്ന ആവർത്തിച്ചതോടെ പുതിയ അടവുമായി പാർട്ടി സെക്രട്ടറിയെ രംഗത്തിറക്കി. ആര് എന്തൊക്കെ പറഞ്ഞാലും പിണറായി വിജയൻ മിണ്ടില്ലെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. ആർക്കുമെതിരേ അദ്ദേഹം മാനനഷ്ടത്തിനും പോകില്ലത്രേ. (മാനമുണ്ടായിട്ടു വേണ്ടേ മാനനഷ്ടം)


അതെല്ലാം പോകട്ടെ, പത്തു ലക്ഷത്തോളം ജനസംഖ്യയുള്ള എറണാകുളം നഗരത്തെ വിഷപ്പുകയിൽ മുക്കി ശ്വാസം മുട്ടിക്കുന്ന ഗുരുതരമായ വായു മലിനീകരണം സംഭവിച്ചിട്ടും മുഖ്യമന്ത്രിയുടെ മൗനം ഭയാനകമാണ്. ഇഷ്ടക്കാർക്കും പാർട്ടി ബന്ധുക്കൾക്കും കോടികളുട സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്ത മാലിന്യ നീക്ക കരാറാണ് ബ്രഹ്മപുരത്ത് പുകഞ്ഞു കത്തുന്നത്. അതിനെക്കുറിച്ച് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചപ്പോഴും മുഖ്യമന്ത്രി മിണ്ടിയതേയില്ല. മുൻ ഇടതു കൺവീനർ വൈക്കം വിശ്വന്റെ മകളുടെയും മരുമകന്റെയും കമ്പനിക്ക് 14 കോടി രൂപയുടെ ആദായമുണ്ടാക്കാനാണ് ബ്രഹ്മപുരത്തെ മാലിന മലയ്ക്ക് സിപിഎം അനുകൂലികൾ പെട്രോളൊഴിച്ചു തീവച്ചതെന്നാണ് നാട്ടിലെമ്പാടും പാണന്മാർ പാടി നടക്കുന്നത്.


പിണറായി വിജയൻ അധികാരത്തിലേറിയതു മുതൽ വിവാദങ്ങൾ അദ്ദേഹത്തിനു ചുറ്റും ആളിപ്പടരുകയായിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ എത്രയെത്ര അഴിമതി ആരോപണങ്ങളായിരുന്നു പിണറായിക്കെതിരേ ഉന്നയിക്കപ്പെട്ടത്. തുടക്കത്തിൽ അതെല്ലാം മുഖ്യമന്ത്രി നിഷേധിച്ചു. പക്ഷേ, ചെന്നിത്തല വിടാതെ പിന്തുടർന്നപ്പോൾ എല്ലാം ഒന്നൊന്നായി തിരുത്തി. സ്പ്രിംഗ്ളർ അഴിമതിയായിരുന്നു തുടക്കം. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അവരറിയാതെ സ്പ്രിംഗളർ എന്ന വിദേശ കമ്പനിക്കു ചോർത്തി നൽകി കമ്പനിക്ക് 200 കോടി രൂപയുടെ അറ്റാദായമുണ്ടാക്കിയെന്നായിരുന്നു ചെന്നിത്തലയുട ആരോപണം. മുഖ്യമന്ത്രി ആദ്യം നിഷധിച്ചെങ്കിലും വിവരങ്ങളുടെ മൂല്യം എഴുനൂറു കോടിക്കും മുകളിലാണെന്നു കണ്ടെത്തിയതോടെ സ്പ്രിംഗ്ളർ പൂട്ടിക്കെട്ടി.

Advertisement
inner ad


പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്മിഷൻ കൺസൾട്ടൻസിയെ നിയോഗിച്ചു സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാരെയും നോക്കുകുത്തിയാക്കി, സ്വപ്ന സുരേഷിനെപ്പോലുള്ള പത്താംക്ലാസുകാർക്ക് സെക്രട്ടേറിയറ്റ് ഭരണം കുത്തകപ്പാട്ടത്തിനു നൽകാൻ തുനിഞ്ഞപ്പോഴും പിണറായി പറഞ്ഞത് ചെന്നിത്തലയുടെ ആരോപണം കള്ളമാണെന്നാണ്. പക്ഷേ, കാലം പിണറായിയോടു കണക്കു ചോദിച്ചതോടെ പിഡബ്ല്യുയുസി എന്ന കറക്ക് കമ്പനി നാടുവിട്ടു. ചെന്നിത്തല അന്നത് ചോദ്യം ചെയ്തിരുന്നില്ലെങ്കിൽ ഇന്നു സെക്രട്ടേറിയറ്റിൽ സ്വപ്ന സുരേഷുമാർ തിരുവാതിര കളിച്ചേനെ.
ഇ മൊബിലിറ്റി ഹബ്ബിന്റെ പേരിൽ നടന്നതും ഇതേ തട്ടിപ്പാണ്. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടർന്നാണ് അതിനും തട വീണത്. സെക്രട്ടേറിയറ്റിനുള്ളിൽ സമാന്തര ഓഫീസ് തുറന്ന് കൺസൾട്ടൻസി ഭരണം നടത്താനായിരുന്നു എം. ശിവശങ്കറും പിഡബ്ല്യുസിയും സ്വപ്ന സുരേഷും മറ്റും ചേർന്ന് ആസൂത്രണം ചെയ്തത്. അന്നതു നടപ്പായിരുന്നെങ്കിൽ ഇന്നത്തെ മുതിർന്ന ഐഎഎസ് ഓഫീസറായ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ഫയലും ചുമന്ന് പത്താംക്ലാസുകാരി സ്വപ്ന സുരേഷിന്റെ ഓഫീസിനു മുന്നിൽ ഭരണാനുമതി തേടി കാത്തു നിൽക്കേണ്ടി വരുമായിരുന്നു.


നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണം കള്ളക്കടത്ത് കേസ് ആദ്യമായി വെളിച്ചത്തു കൊണ്ടു വന്നതും രമേശ് ചെന്നിത്തല ആയിരുന്നു. അന്നും പിണറായി ആദ്യം പറഞ്ഞത് തന്റെ മടിയിൽ കനിമില്ലാത്തതു കൊണ്ട് തനിക്കൊന്നും ഒളിക്കാനില്ലെന്നായിരുന്നു. പക്ഷേ, കാലം കുറച്ചങ്ങോട്ടു മാറിയപ്പോഴേക്കും പിണറായിയുടെ മടിക്കു കനം വളരെ കൂടുതലുണ്ടെന്നു വിളിച്ചു പറഞ്ഞത്, അദ്ദേഹത്തിന്റെ മടിശീലയെക്കുറിച്ചു വ്യക്തമായി അറിവുള്ള സാക്ഷാൽ സ്വപ്ന സുരേഷും.


ഈ സീരീസിൽ ചെന്നിത്തലയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ മറവിൽ സർക്കാർ വക ഭൂമി വിദേശ കമ്പനിക്കു തീറെഴുതി നല്കാനുള്ള തീരുമാനം. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ്സ് (ഓക്കി) എന്ന കമ്പനിയുടെ മറവിൽ നടക്കുന്നഇടപാട് കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഭൂമി കച്ചവടമാണ്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഇതു സംബന്ധിച്ച വീഴ്ചകൾ ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. അന്നു ചേർത്തലയിലെ ഒരേക്കർ ഭൂമി കമ്പനിക്കു കൈമാറുന്നതിനുള്ള നടപടികൾ പിണറായി സർക്കാർ നിർത്തിവച്ചു. എന്നാലിപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും വൻതോതിൽ ഭൂമി കൈമാറ്റത്തിനുള്ള കളമരുങ്ങിയപ്പോഴും മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല.
ഏറ്റവുമൊടുവിൽ ബ്രഹ്മപുരത്തുനിന്നുള്ള വിഷവാതകം ശ്വസിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് എന്ന വയോ വൃദ്ധൻ മരിച്ചപ്പോൾ, ഇതെല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന പുകയാണെന്നു നിയമസഭയിൽ പറയാൻ ഉളുപ്പ് കുറച്ചൊന്നും പോരാ. ഇത്രയൊക്കെ പഴി കേട്ടിട്ടും മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയുടെ തൊലിക്കും കുറച്ചൊന്നുമല്ല കട്ടി. ഇതൊക്കെ കാണുമ്പോൾ, മൗനം വിദ്വാനു മാത്രമല്ല, മന്ദനും യോജിക്കുമെന്നു ജനങ്ങൾ പറഞ്ഞു തുടങ്ങിയെന്നെങ്കിലും പിണറായി വിജയൻ മനസിലാക്കിയാൽ കൊള്ളാം.

Advertisement
inner ad
Continue Reading

Featured