പട്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചു


പെരിന്തല്‍മണ്ണ : പട്ടിക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചു.സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായി കെ എസ് ഇ ബി നടപ്പിലാക്കി വരുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലാണ് പട്ടിക്കാട് ഹയര്‍ സെക്കണ്ടറി ഹൈസ്‌ക്കൂളില്‍ 6 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം സ്‌ക്കൂള്‍ പി ടി എ പ്രസിഡണ്ടും, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്സ്ഥിരം സമിതി ചെയര്‍മാന്‍ അസീസ് പട്ടിക്കാട് നിര്‍വ്വഹിച്ചു.സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് ബഷീര്‍.കെ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശീജ ജേക്കബ്ബ് കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രിന്‍സ് ഫിലിപ്പ്,സബ് എഞ്ചിനീയര്‍മാരായ കെ. രാജീവ്, പി .അഷ്‌റഫ്, മുഹമ്മദ് ഷിഹാബ്.സി,സൗര സെക്ഷന്‍ കോഓഡിനേറ്റര്‍ ഓവര്‍സിയര്‍ സി എ സലീം എന്നിവരും പങ്കെടുത്തു.

Related posts

Leave a Comment