“പത്തൊൻപതാംനൂറ്റാണ്ട് ” സിനിമക്ക് വേണ്ടി സിജു വിൽസന്റെ ആത്മ സമർപ്പണം പ്രശംസനീയം ; ആശംസകളുമായി വിനയൻ .

സിജു വിൽസനെ നായകനാക്കി വിനയന്റെ സംവിധാനത്തിൽ ഗോകുകാലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് “പത്തൊൻപതാംനൂറ്റാണ്ട് ” . പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജ്വലിക്കുന്ന ഈഴവ തലവൻ ‘ആറാട്ടുപുഴ വേലായുധ പണിക്കരുടെ’ ജീവിതമാണ് വിനയൻ തിരശീലയിലെത്തിക്കുന്നത് .സിനിമക്ക് വേണ്ടി സിജു വിൽസൺ നടത്തിയ മേക്ക് ഓവറും ഡെഡിക്കേഷനും പ്രശംസയുമായി വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ ഇപ്പോൾ .തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിനയൻ സിജു വിൽസന് ആശംസയറിയിച്ചത് .

വിനയന്റെ f b പോസ്റ്റ്

“പത്തൊൻപതാംനൂറ്റാണ്ട്” എന്ന സിനിമയിലെ നായക കഥാപാത്രത്തിനു വേണ്ടി യുവനടൻ സിജു വിൽസൺ ഒരുവർഷത്തോളമെടുത്ത് നടത്തിയ മേക്ക് ഓവറും, കളരി പരിശീലനവും ഒക്കെ കലയോടും സിനിമയോടും ഉള്ള സിജുവിൻെറ ഡെഡിക്കേഷൻ എത്രത്തോളമുണ്ടന്ന് വെളിവാക്കുന്നതാണ്. ഇന്നു നിലവിലുള്ള പല പ്രമുഖ യുവനടൻമാരോടും ഒപ്പം അവരുടെ ആരംഭകാല സിനിമാ ജീവിതത്തിൽ ഒന്നിച്ച് കുറേ ദുരം യാത്ര ചെയ്തിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ ഞാൻ പറയട്ടെ… ഈ അർപ്പണ മനോഭാവം കാത്തു സുക്ഷിച്ചാൽ ആർക്കു ലഭിച്ചതിലും ശോഭനമായ ഭാവി സിജുവിനെ തേടി എത്തും..ആശംസകൾ..

Related posts

Leave a Comment