പദയാത്ര നടത്തി

യൂത്ത് കോൺഗ്രസ് പൂച്ചാക്കൽ തൈക്കാട്ടുശ്ശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണപ്പുറം ഫിഷർമെൻ കോളനി റോഡിന്റെ ശോചനിയാവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് മാക്കേകടവ് ജെട്ടി മുതൽ ഫിഷറീസ് സ്ക്കൂൾ ജംഗ്ഷൻ വരെ പദയാത്ര നടത്തി. പ്രതിഷേധ പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ മാധവപ്പള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും കരാറുകാരനുംമായി ചേർന്ന് നടത്തീട്ടുള്ള അഴിമതിയുമാണ് റോഡ് പണി പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നത് എന്ന് പദയാത്ര ഉദ്ഘാടനം ചെയ്ത DCC ജന.സെക്രട്ടറി T.K പ്രതുല ചന്ദ്രൻ ആരോപിച്ചു. സിബി ജോൺ, KP അരുൺ കുമാർ, അതുൽ, അഭിഷ, ജോഷി, രതി നാരായണൻ, കൈലാസൻ, വിനോദ്, ജോൺ, ജോസഫ് വാക്കേക്കരി, അരവിന്ദാക്ഷൻ, സജീഷ്, ബാബു തൈക്കാട്ടുശ്ശേരി,മോഹനൻ പിള്ള, സുദർശനനൻ, ഷാജഹാൻ, രാഹുൽ, ഫാസിൽ, സാംജിത്ത്, പ്രസാദ്, സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു…. 

Related posts

Leave a Comment