Connect with us
fed final

Pathanamthitta

പ്രൈവറ്റ് ബസും കോൺക്രീറ്റ് മിക്സിംഗ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു

Veekshanam

Published

on

പത്തനംതിട്ട: കൈപ്പട്ടൂർ – അടൂർ റോഡിൽ കൈപ്പട്ടൂർ തെക്കേകുരിശിന് സമീപം പ്രൈവറ്റ് ബസും കോൺക്രീറ്റ് മിക്സിംഗ് ലോറിയും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. പത്തനംതിട്ട- ചവറ റൂട്ടിലോടുന്ന യൂണിയൻ ബസാണ് അപകടത്തിൽ പെട്ടത്. ഇരുപതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ പ്രായമായ സ്ത്രീയുടെ നില ഗുരുതരമാണ്. അമിത വേഗതയിലെത്തിയ ലോറി ബസിന്റെ വശത്തിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഒരു വശത്തേക്ക് മറിഞ്ഞു. ലോറിയുടെ ചില്ല് സമീപത്തെ ഗവ. വിച്ച്. എസ്. എസ് സ്കൂളിലെ വിദ്യാർത്ഥികൾ അടിച്ച് പൊട്ടിച്ചാണ് ഡ്രൈവറേയും സഹയാത്രക്കാരനേയും പുറത്തെടുത്തത്. ചില്ല് പൊട്ടിക്കുന്നതിനിടെ എം.ഡി ദേവദത്ത്, ദേവദത്ത് ജി എന്നീ വിദ്യാർത്ഥികളുടെ കയ്ക്ക് മുറിവേറ്റു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഫയർഫോഴ്സ്, പോലീസും സ്ഥലത്തെത്തി വാഹനങ്ങ ളുടെ ഫ്യൂവൽ ടാങ്കിൽ ഫോഗ് സ്പ്രേ ചെയ്തു

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ശബരിമലയിൽ തീർഥാടകർക്ക് നേരെ കടന്നൽ ആക്രമണം

Published

on

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് നേരെ കടന്നൽ ആക്രമണം. പന്ത്രണ്ട് തീർഥാടകർക്ക് കടന്നൽ കുത്തേറ്റു. ശബരിമലയിൽ സ്വാമി അയ്യപ്പൻ റോഡിലാണ് സംഭവം.

നാല് പേരെ പത്തനംതിട്ട ജനറൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിനടുത്ത് ചെളിക്കുഴി ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കുരങ്ങോ പരുന്തോ ആക്രമിച്ചതാണ് കടന്നൽ കൂട് ഇളകാൻ കാരണമെന്നാണ് നിഗമനം. കടന്നൽ ശല്യമുള്ളതിനാൽ സ്വാമി അയ്യപ്പൻ റോഡ് വഴി തീർത്ഥാടകരെ കയറ്റി വിടുന്നത് നിരോധിച്ചു.

Advertisement
inner ad

അതേസമയം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ വെച്ചായിരുന്നു അപകടം. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അറുപതുപേർ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്.

ഇരുപതോളം പേരെ പുറത്തെടുത്തു. ഡ്രൈവറുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് റോഡിൽനിന്നും തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം

Published

on

പത്തനംതിട്ട: പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടന സംഘത്തിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. നിലക്കലിന് സമീപം ഇലവുങ്കലിലാണ് അപകടം നടന്നത്. ശബരിമല തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭക്തരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് മറിഞ്ഞത്. ബസില്‍ 68 പേർ ഉണ്ടായിരുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതില്‍ ഒൻപത് കുട്ടികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. എരുമേലി-ഇലവുങ്കല്‍ റോഡില്‍ വെച്ച് ബസ് നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു.ഇലവുങ്കല്‍-എരുമേലി റോഡിലെ മൂന്നാംവളവില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് അപകടം നടന്നത്. ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടവിവരമറിഞ്ഞ് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് എത്തിയത്. പമ്പ,നിലയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്നുള്ള പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ  രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ബസിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മറിഞ്ഞ വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെടുത്തതായി ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. പുറത്തെടുത്ത എല്ലാവര്‍ക്കും പ്രഥമ ശുശ്രൂഷ നല്‍കി. ഗുരുതരമായ പരിക്കുള്ളവരെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. മറ്റുള്ളവരെ പത്തനംതിട്ട ജില്ലാ, താലൂക്ക് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനും നിര്‍ദേശം നല്‍കിയതായി കലക്ടര്‍ പറഞ്ഞു. ആംബുലന്‍സുകളിലും അയ്യപ്പഭക്തരുടെ മറ്റുവാഹനങ്ങളിലുമാണ് യാത്രക്കാരെ ആശുപത്രികളില്‍ എത്തിച്ചത്. ഇവരില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നും വിവരങ്ങളും പുറത്തു വരുന്നുണ്ട്. അില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പ്രദേശത്തെ വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്. ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ് തുടങ്ങി എല്ലാ വകുപ്പുകളുടേയും ഏകോപനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടര്‍ ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി. 

Continue Reading

Kerala

അയിരൂർ പഞ്ചായത്ത് ഇനി അയിരൂർ കഥകളി ​ഗ്രാമം, പോസ്റ്റ് ഓഫീസിനും പേര് മാറി

Published

on

പത്തനംതിട്ട: ജില്ലയിലെ അയിരൂർ പഞ്ചായത്തിൻറെ പേര് ഇനി മുതൽ അയിരൂർ കഥകളി ഗ്രാമം എന്നറിയപ്പെടും. ഔദ്യോഗിക പേരു മാറ്റത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. കഥകളിയെ നെഞ്ചിലേറ്റിയ ഗ്രാമത്തിനുള്ള ദേശീയ ബഹുമതിയാണ് പുതിയ പേര്. റവന്യു വകുപ്പിലടക്കം എല്ലാ സർക്കാർ രേഖകളിലും ഇനി അയിരൂർ കഥകളി ഗ്രാമം എന്നാകും രേഖപ്പെടുത്തുക. അയിരൂർ തെക്ക് തപാൽ ഓഫീസ് കഥകളി ഗ്രാമം പി ഒ എന്നും മാറ്റും.

രണ്ട് നൂറ്റാണ്ടോളം പഴക്കമുണ്ട് കഥകളിയും അയിരൂരും തമ്മിലുള്ള ബന്ധത്തിന്. കേരളത്തിലെ ഏക കഥകളി ഗ്രാമമാണ് അയിരൂർ. കഥകളിയുടെ മുൻകാല ചരിത്രത്തിന്റെ ചുവട് പിടിച്ച് 1995 ൽ അയിരൂരിൽ കഥകളി ക്ലബ്ബും പ്രവർത്തനം തുടങ്ങി. 2006 മുതലിങ്ങോട്ട് ജനുവരി മാസത്തിൽ പമ്പ തീരത്ത് കഥകളി മേളയും നടക്കുന്നുണ്ട്. ഒപ്പം പുതിയ തലമുറയ്ക്കായി കഥകളി പഠന കളരികളും നടത്തുന്നുണ്ട്.
2010 ൽ ശ്രീജ വിമൽ അധ്യക്ഷയായിരുന്ന പഞ്ചായത്ത് ഭരണ സമിതിയാണ് പേര് മാറ്റത്തിനുള്ള നടപടികൾ തുടങ്ങിയത്. നാടിനെ കഥകളി ഗ്രാമമെന്ന് ആദ്യം പ്രഖ്യാപിച്ചതും പഞ്ചായത്താണ്. പിന്നീട് സംസ്ഥാന കേന്ദ്ര സർക്കാരുകളെ സമീപിച്ചു. വർഷങ്ങൾ നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ പേരിന് അംഗീകാരം നൽകിയത്. 2019-ൽ സംസ്ഥാനസർക്കാർ പേരുമാറ്റത്തിന് അംഗീകാരം നൽകി. അന്നത്തെ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ അധ്യക്ഷനായ കേരള നെയിംസ് അതോറിറ്റി ഏകകണ്ഠമായി എടുത്ത തീരുമാനത്തിന് കേന്ദ്ര സർവേ ഡയറക്ടർ ജനറൽ അംഗീകാരം നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിട്ടതോടെയാണ് പേരുമാറ്റത്തിന്റെ ഔദ്യോഗികനടപടികൾ പൂർത്തിയായത്.

Advertisement
inner ad
Continue Reading

Featured