Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Ernakulam

ആലുവയിൽ നാട്ടുകാർക്ക് നേരെ തോക്കു ചൂണ്ടിയ കാർ യാത്രികൻ കസ്റ്റഡിയിൽ

Avatar

Published

on

കൊച്ചി :ആലുവയിൽ ​ഗതാ​ഗത തടസത്തെ തുടർന്ന് നാട്ടുകാർക്കെതിരെ തോക്ക് ചൂണ്ടിയ കാർ യാത്രികനെ പൊലീസ് കസ്റ്റഡിയെലെടുത്തു. ആലുവ കീഴ്മാട്‌സ്വദേശി റോബിനാണ് തോക്കുചൂണ്ടിയത്. ആഫ്രിക്കയിൽ ജോലി ചെയ്യുന്ന ഇയാളിപ്പോൾ അവധിയിലാണ്. ആലുവയ്ക്കടുത്ത് തോട്ടും മുഖത്ത് റോഡിലുണ്ടായ ഗതാഗത തടസത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തിനിടെയാണ് റോബിൻ തോക്കുചൂണ്ടിയത്. അതേസമയം, പക്ഷികളെ വെടിവയ്ക്കുന്ന എയർഗൺ ആണെന്നാണ് റോബിന്റെ വിശദീകരണം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

സിപിഎം ശിഥിലീകരണത്തിന്റെ പാതയിൽ: വി ഡി സതീശൻ

എറണാകുളത്ത് 73 സിപിഎം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

Published

on

കൊച്ചി: കേരളത്തിലെ സിപിഎം ശിഥിലീകരണത്തിന്റെ പാതയിൽ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എറണാകുളം ഉദയംപേരൂരില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിലെ സ്ഥിതിയാകും കേരളത്തിലെ സിപിഎമ്മിനും. സ്വർണ്ണം പൊട്ടിക്കലും ഗുണ്ടായിസവും ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപകമാണ്. കുറ്റവാളികൾക്ക് സർക്കാർ ജയിലിനകത്തും പുറത്തും സൗകര്യങ്ങൾ ചെയ്തു നൽകുന്നു. തുടർഭരണം സിപിഎമ്മിനെ അഹങ്കാരത്തിൽ എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം എല്‍ സുരേഷിന്റെ നേതൃത്വത്തില്‍ എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 73 പാര്‍ട്ടി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉദയംപേരൂരില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കോൺഗ്രസിൽ ചേർന്നവർക്ക് പ്രാഥമിക അഗത്വം നല്‍കി. ഇടത് ആശയങ്ങൾ സംസ്ഥാനത്തെ സിപിഎമ്മില്‍നിന്ന് നഷ്ടമായെന്നും ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍പോലും കഴിയാത്ത സര്‍വാധിപത്യത്തിലേക്ക് സിപിഎം മാറിയെന്നും എം എല്‍ സുരേഷ്, കെ. മനോജ്, എന്‍.ടി. രാജേന്ദ്രന്‍ എന്നിവര്‍ നേരത്തേ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇടതുരാഷ്ട്രീയത്തെ നിലവിൽ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസാണെന്ന തിരിച്ചറിവാണ് തങ്ങളെ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ആര്‍എസ്എസുമായുള്ള ചങ്ങാത്തം പോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് സിപിഎം എത്തി. വര്‍ഗീയതയോട് സന്ധിചെയ്തും അധികാരം നിലനിര്‍ത്തണം എന്നത് മാത്രമാണ് ഇപ്പോള്‍ ലക്ഷ്യം. സംസ്ഥാന നേതൃത്വം മാത്രമല്ല, ഉദയംപേരൂര്‍ ഉള്‍പ്പെടെ പ്രാദേശിക നേതൃത്വവും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മാഫിയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന സാഹചര്യമാണ്. ഇടതുമൂല്യമുള്ള ഒരാള്‍ക്കും ആ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു. ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, മുഹമ്മദ് കുട്ടി മാസ്റ്റർ, ഐ കെ രാജു, രാജു പി നായർ, ആർ വേണുഗോപാൽ, സുനിലാ സിബി, എൻ പി മുരളി, ടി കെ ദേവരാജൻ, ആർ കെ സുരേഷ് ബാബു, ജോൺ ജേക്കബ്, ഷൈൻ മോൻ, കെ ബി മനോജ്, കമൽ ഗിബ്ര, ജയൻ കുന്നേൽ, ജൂബൻ ജോൺ, ഗോപിദാസ്, സി വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി പോൾ അധ്യക്ഷനായിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

എറണാകുളത്ത് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ കോൺ​ഗ്രസിലേക്ക്

Published

on

കൊച്ചി: കടുത്ത വിഭാഗീയതയ്‌ക്കൊടുവിൽ എറണാകുളത്ത് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ കോൺ​ഗ്രസിലേക്ക്. തൃപ്പൂണിത്തുറയിൽ നിന്നുള്ള നൂറോളം സിപിഎം പ്രവർത്തകർ വെള്ളിയാഴ്ച കോൺഗ്രസ് അം​ഗത്വം സ്വീകരിക്കും. അതേസമയം കൂട്ടത്തല്ല് നടക്കുകയും പിന്നാലെ ആറ് അം​ഗങ്ങളെ പുറത്താക്കുകയും ചെയ്ത പൂണിത്തുറ ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ളവരും കോൺ​ഗ്രസുമായി ബന്ധപ്പെട്ടെന്നാണ് പുറത്തുവരുന്ന വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിൽ എം സ്വരാജിനെതിരേ പ്രവർത്തിച്ചുവെന്നാണ് തൃപ്പൂണിത്തുറയിലെ ലോക്കൽ കമ്മിറ്റി അം​ഗം അടക്കമുള്ളവർക്കെതിരേ ആക്ഷേപം ഉയർന്നത്. എന്നാൽ തോൽവിക്ക് കാരണക്കാരായവർ പാർട്ടിയിൽ തുടരുകയും സാധാരണക്കാരായ പാർട്ടി പ്രവർത്തകരെ ബലിയാടാക്കുകയുമായിരുന്നുവെന്ന് പ്രവർത്തകർ ആരോപിക്കുന്നു. തുടർന്നാണ് സിപിഎം പ്രവർത്തകരും അവരുടെ കുടുംബങ്ങളും കോൺ​ഗ്രസ് അം​ഗത്വം സ്വീകരിക്കാൻ തീരുമാനിച്ചത്.

Advertisement
inner ad
Continue Reading

Cinema

വിവാഹം കഴിക്കാമെന്നു വാഗ്ദാനവും നല്‍കി പീഡിപ്പിച്ചു: സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി

Published

on

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനവും നല്‍കി പീഡിപ്പിച്ചതായി സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി. സഹസംവിധായികയുടെ പരാതിയില്‍ സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

മാവേലിക്കര സ്വദേശിയാണ് മരട് പൊലീസില്‍ പരാതി നല്‍കിയത്. വിജിത്ത് സിനിമ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടുവെന്നും വിജിത്ത് രണ്ടുതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതിയിലുള്ളത്. സഹ സംവിധായിക ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured