Connect with us
48 birthday
top banner (1)

National

പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഉമര്‍ അയൂബ് ഖാനെ നാമനിര്‍ദ്ദേശം ചെയ്തു

Avatar

Published

on

ഇസ്‌ലാമാബാദ്: ഇംറാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പി.ടി.ഐ) പ്രധാനമന്ത്രിയായി പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഉമര്‍ അയൂബ് ഖാനെ നാമനിര്‍ദ്ദേശം ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പി.ടി.ഐ പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ദേശീയ അസംബ്ലിയില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കിയത്. നവാസ് ശരീഫിന്റെ പി.എം.എല്‍-എന്‍, ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) എന്നീ കക്ഷികള്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പി.ടി.ഐയുടെ പ്രഖ്യാപനം.

Advertisement
inner ad

പാകിസ്ഥാന്റെ രണ്ടാമത്തെ പ്രസിഡന്റായ ജനറല്‍ മുഹമ്മദ് അയൂബ് ഖാന്റെ പേരമകനാണ് ഉമര്‍ അയൂബ് ഖാന്‍. അദ്ദേഹത്തിന്റെ പിതാവ് ഗോഹര്‍ അയൂബ് ഖാനും രാഷ്ട്രീയക്കാരനായിരുന്നു. ഇംറാന്‍ ഖാന്‍ മന്ത്രി സഭയില്‍ ധനമന്ത്രി, പെട്രോളിയം മന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് ഉമര്‍ അയൂബ്. മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ മുസ്ലീം ലീഗ്-എന്‍ ഷഹബാസ് ശരീഫിനെ പ്രധാനമന്ത്രിയായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു

പാകിസ്ഥാനില്‍ ഫെബ്രുവരി എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ദേശീയ അസംബ്ലിയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 133 സീറ്റ് ഒരു കക്ഷിക്കും ലഭിച്ചിട്ടില്ല. മൊത്തം 266 ദേശീയ അസംബ്ലി സീറ്റുകളില്‍ ഇംറാന്‍ ഖാന്റെ പി.ടി.ഐ പിന്തുണയുള്ള സ്വതന്ത്രര്‍ 101 സീറ്റുകള്‍ നേടിയിട്ടുണ്ട്. നവാസ് ശരീഫിന്റെ പി.എം.എല്‍-എന്‍ 75, ബിലാവല്‍ ഭൂട്ടോ ചെയര്‍മാനായ പി.പി.പി 54, എം.ക്യു.എം 17, മറ്റുള്ളവര്‍ 19 എന്നിങ്ങനെയാണ് കക്ഷി നില.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Published

on

Advertisement
inner ad



ചെന്നൈ: തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ നടി കസ്തൂരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. നടി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ സിങ്കിള്‍ ബെഞ്ചാണ് തള്ളിയത്. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ നിന്നും പൊലീസിനെ തടയണമെന്നാണ് ഹരജിയില്‍ നടി കസ്തൂരി ആവശ്യപ്പെട്ടിരുന്നത്. ക്ഷമാപണം നടത്തിയിട്ടും, തനിക്കെതിരെ കേസെടുത്തതായി കസ്തൂരി ഹരജിയില്‍ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും വാദിച്ചു.

നവംബര്‍ മൂന്നിന് ചെന്നൈയില്‍ നടന്ന ഒരു ബ്രാഹ്മണ സംഗമത്തില്‍ സംസാരിക്കവെയാണ് നടി വിവാദ പരാമര്‍ശം നടത്തിത്. തമിഴ് രാജാക്കന്മാരുടെ വേശ്യകളെ സേവിക്കാന്‍ വന്ന തെലുങ്ക് ജനത ഇപ്പോള്‍ തമിഴ് വംശത്തില്‍ പെട്ടവരാണെന്ന് അവകാശപ്പെടുന്നു എന്നതായിരുന്നു നടിയുടെ വാദം. വ്യാപകമായ എതിര്‍പ്പിനെത്തുടര്‍ന്ന്, കസ്തൂരി തന്റെ അഭിപ്രായങ്ങള്‍ ചില വ്യക്തികളെ ഉദ്ദേശിച്ചുള്ളതാണെന്നും തെലുങ്ക് സമൂഹത്തിന് എതിരല്ലെന്നും വ്യക്തമാക്കി മാപ്പ് പറഞ്ഞു.

Advertisement
inner ad

വിവിധ സംഘടനകള്‍ നല്‍കിയ പരാതിയില്‍ ചെന്നൈ അടക്കം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ, പരാമര്‍ശങ്ങള്‍ തികച്ചും അനാവശ്യമാണെന്നും ഒഴിവാക്കണമായിരുന്നുവെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. രാഷ്ട്രീയ നിരൂപകയാണെന്ന് അവകാശപ്പെടുന്ന കസ്തൂരി ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. കസ്തൂരിയുടെ മാപ്പപേക്ഷയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.

തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരെ എങ്ങനെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ കഴിയുന്നതെന്ന് കോടതി ചോദിച്ചപ്പോള്‍, പരാമര്‍ശം തെലുങ്ക് സമുദായത്തിലെ സ്ത്രീകള്‍ക്കെതിരായല്ലെന്നും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള പൊതുവായ പ്രസ്താവനയാണെന്നുമാണ് കസ്തൂരി വ്യക്തമാക്കിയത്.

Advertisement
inner ad
Continue Reading

National

ബോംബ് ഭീഷണി: ഇന്‍ഡിഗോയുടെ നാഗ്പൂര്‍-കൊല്‍ക്കത്ത വിമാനത്തിന് ബോംബ് ഭീഷണി

Published

on

റായ്പൂര്‍: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോയുടെ നാഗ്പൂര്‍-കൊല്‍ക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി187 യാത്രക്കാരും ആറ് ജീവനക്കാരുമായി കൊല്‍ക്കത്തയിലേക്ക് പോയ വിമാനമാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.

നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട വിമാനം അധികൃതര്‍ക്ക് ലഭിച്ച ഭീഷണിയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടതായി റായ്പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു.

Advertisement
inner ad

രാവിലെ ഒമ്പത് മണിക്ക് ശേഷം വിമാനം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍ക്കായി ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെക്നിക്കല്‍ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനം വിശദമായി പരിശോധിച്ചുവരികയാണ്.

Advertisement
inner ad
Continue Reading

Featured

ടി20 റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി സഞ്ജു സാംസണ്‍

Published

on

ദുബായ്: അന്താരാഷ്ട്ര ടി20 റാങ്കിംഗില്‍ വന്‍ നേട്ടമുണ്ടാക്കി മലയാളി താരം സഞ്ജു സാംസണ്‍. 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 39-ാം റാങ്കിലെത്തി. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ സഞ്ജു നേടിയ തുടര്‍ച്ചയായ സെഞ്ചുറികളാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് നേട്ടം സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ താരമാവാനും സഞ്ജുവിന് സാധിച്ചിരുന്നു.ആദ്യ പത്ത് സ്ഥാനങ്ങളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. ഒരു സ്ഥാനം നഷ്ടമായ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആറാം സ്ഥാനത്തുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍ ഏഴാം സ്ഥാനത്തായി. റുതുരാജ് ഗെയ്കവാദ് (14), ശുഭ്മാന്‍ ഗില്‍ (29) എന്നിവരാണ് സഞ്ജുവിന് മുകളിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) രണ്ടാം സ്ഥാനത്തേക്ക് കയറി. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍. ജയ്‌സ്വാളിനെ പിന്തള്ളി ജോസ് ബട്‌ലര്‍ ആറാം സ്ഥാനത്തേക്ക് കയറി. പതും നിസ്സങ്ക, ജോഷ് ഇന്‍ഗ്ലിസ്, നിക്കോളാസ് പുരാന്‍ എന്നിവരാണ് എട്ട് മുതല്‍ പത്തുവരെയുള്ള സ്ഥാനങ്ങളില്‍

Continue Reading

Featured