പദവികളിൽ അഞ്ച് വർഷം, പകുതിയും 50 വയസിൽ താഴെയുള്ളവർക്ക്

ഉദയ്പുർ; കോൺ​ഗ്രസ് സംഘടനാ തലത്തിൽ അടിമുടി മാറ്റം പ്രഖ്യാപിച്ചുകൊണ്ട് ഉദയ്പൂർ ചിന്തൻ ശിബിർ സമാപനത്തിലേക്ക്. അടുത്ത ആറു മാസത്തിനകം സംഘടനാ സംവിധാനങ്ങളിൽ അടിമുടി മാറ്റം പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പ്രമയത്തിന് ശിബിർ അം​ഗീകാരം നൽകി. കോൺ​ഗ്രസിനു കൂടുതൽ യുവത്വം നൽകുന്നതാണ് ചിന്തൻ ശിബിർ. പാർട്ടി പദവികളിൽ ഒരാൾക്ക് പരമാവധി അഞ്ചു വർഷം മാത്രമാകും ലഭിക്കുക. പാർട്ടിയുടെ മുഴുവൻ പദവികളുടെയും പകുതിയും 50 വയസിൽ താഴെയുള്ളവർക്ക് സംവരണം ചെയ്യും. അതിൽ സ്തത്രീകളും ദളിതരും ഉൾപ്പെടും. ദേശീയ രാഷ്‌ട്രീയ കാര്യ സമിതി ഉടൻ രൂപീകരിക്കപ്പെടും. കേരളത്തിലെ രാജീവ് ​ഗാന്ധി ഇൻസ്റ്റിട്യൂട്ട് മാതൃകയിൽ ദേശവ്യാപകമായി പാർട്ടി പഠന ​ഗവേഷണ സ്ഥാപനങ്ങൾ തുറക്കും. ഭാരത് ജോഡോ (ഐക്യഭാരതം) എന്നാവും ഉദയ്പുർ പ്രഖ്യാപനം അറിയപ്പെടുക. അജയ് മാക്കനാണ് ഉദയ്പുർ പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചത്. സമ്മേളന പ്രതിനിധികൾ എഴുന്നേറ്റ് നിന്ന് കൈ ഉയർത്തിത ഏക കണ്ഠമായി പ്രമേയം അം​ഗീകരിച്ചു.

Related posts

Leave a Comment