പാർട്ടി പത്രം വരുത്തിയില്ലെങ്കിൽ ട്രാൻസ്ഫർഃ ഭീഷണിയുമായി കുട്ടി സഖാക്കൾ

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർ പാർട്ടി പത്രം വരുത്തണണെന്ന കർശന നിർദേശവുമായി പാർട്ടി നേതാക്കൾ. 2600 രൂപ മുടക്കി ദേശാഭിമാനി വാർഷിക വരിക്കാരാകണമെന്നും ഇല്ലെങ്കിൽ വിദൂരങ്ങളിലേക്കു സ്ഥലം മാറ്റത്തിനു തയാറെടുക്കാനുമാണു ഭീഷണി പത്രം വാങ്ങിക്കാത്തവരുടെ പട്ടിക തയ്യാറാക്കി വിരട്ടലുമായി ഭരണകക്ഷി സംഘടനയും രം​ഗത്ത്.
സെക്രട്ടേറിയേറ്റിൽ 2600 രൂപയുടെ ദേശാഭിമാനി ചലഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകക്ഷി സർവീസ് സംഘടന. എല്ലാ ജീവനക്കാരും ദേശാഭിമാനി പത്രം എടുക്കണം എന്ന ആവശ്യവുമായി ജീവനക്കാരെ സമീപിച്ചിരിക്കുകയാണ് സി.പി.എം സർവീസ് സംഘടനയായ കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് യൂനിയൻ . പത്രം വേണ്ട എന്ന് പറയുന്ന ജീവനക്കാരുടെ പേര് അവരോട് തന്നെ ചോദിച്ച് രേഖപ്പെടുത്തുന്നു.
പത്രം വാങ്ങിക്കാത്തവരെ ട്രാൻസ്ഫർ ചെയ്യുമെന്ന ഭീഷണി കുട്ടി സഖാക്കൾ നടത്തുന്നു എന്നും ആരോപണമുണ്ട്.
പത്രം വാങ്ങിക്കാത്തവരുടെ പേര് എന്തിനാണ് എഴുതി കൊണ്ട് പോകുന്നത് എന്ന ചോദ്യത്തിന് ഇവർ ഉത്തരം നൽകുന്നില്ല. ജീവനക്കാരുടെ ട്രാൻസ്ഫറിന് പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിക്കുമെന്നും എല്ലാ വകുപ്പുകളിലും ഓൺലൈൻ ട്രാൻസ്ഫർ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റിൽ ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് കുട്ടി സഖാക്കൾ ജീവനക്കാരെ ട്രാൻസ്ഫർ അടിക്കുന്നത്.

Related posts

Leave a Comment