കുഞ്ഞിനെ കടത്താന്‍ പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞു കൊണ്ട് തന്നെ ഗൂഢാലോചന നടത്തി – വി ഡി സതീശന്‍


കൊല്ലം: ദത്ത് വിവാദത്തില്‍ നടന്നത് ഗുരുതര ഗൂഢാലോചനയെന്ന് വി ഡി സതീശന്‍ . തുടക്കം മുതല്‍ സിപിഎം നടത്തിയത് നിയമ വിരുദ്ധ നടപടികളാണ്. കുഞ്ഞിനെ കടത്താന്‍ പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞു കൊണ്ട് തന്നെ ഗൂഢാലോചന നടന്നെന്നും വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. പെറ്റമ്മ കുഞ്ഞിനെ തിരഞ്ഞ് നടക്കുമ്പോള്‍, കുഞ്ഞിനെ ആന്ധ്രയ്ക്ക് കടത്തി. പങ്കുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി മൗനം ആയുധമാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയ്ക്ക് പങ്കുള്ള വിഷയങ്ങളില്‍ തന്നെ അദ്ദേഹം മൗനം പാലിക്കുന്നു. പാര്‍ട്ടി കോടതി, പാര്‍ട്ടി പൊലീസ് സ്റ്റേഷന്‍ എന്ന ലൈനാണ്: മുല്ലപ്പെരിയാര്‍ വിഷയത്തിലും ഇത് കണ്ടതാണ്. ഇത് വെള്ളരിക്ക പട്ടണമാണോ എന്ന് വി ഡി സതീശന്‍ ചോദിച്ചു.ആലുവ സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സിപിഎമ്മിന് താല്‍പര്യമുള്ള ആളാണ്. സ്ത്രീ സുരക്ഷയിലെ സര്‍ക്കാര്‍ നിലപാട് എന്തെന്ന് തെളിയിക്കുന്ന സംഭവമാണ് ആലുവയില്‍ നടന്നത്. സ്ത്രീകളുടെ ആത്മഹത്യയെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണി. ചട്ടങ്ങള്‍ ലംഘിച്ചാണ് നിയമനം നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ പി എ സി ലളിത കേരളത്തിന് അഭിമാനമായ കലാകാരിയാണ്. അവരെ സര്‍ക്കാര്‍ സഹായിച്ചതില്‍ ഒരു തെറ്റുമില്ലെന്നും വി ഡി സതീശന്‍ കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. യു ഡി എഫ് കൊല്ലം നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.

Related posts

Leave a Comment