ഇന്ധനവില വര്‍ദ്ധനവിനെതിരെ പറപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ധര്‍ണ്ണ

ഒതുക്കുങ്ങല്‍ :അഖിലേന്ത്യ അടിസ്ഥാനത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവില്‍ പ്രതിഷേധിച്ച് പറപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി. ധര്‍ണ സമരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി കെഎ. അറഫാത്ത് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ:സി കെ അബ്ദുറഹിമാന്‍ അദ്യക്ഷത വഹിച്ചു. നാസര്‍ പറപ്പൂര്‍, മൂസ ടി എടപ്പനാട്ട്, വി യു കുഞ്ഞാന്‍, ജാഫര്‍ ആട്ടിരി, ചെമ്പട്ട് വേലായുധന്‍, കെ സി. മുസ്തഫ,എം കെ മന്‍സൂര്‍, അബ്ദുല്‍ ബാരി,എന്നിവര്‍ പ്രസംഗിച്ചു. പി. സൈദലവി, വി പി ഉമ്മര്‍, സി പി നിയാസ്, ടി ഷേര്‍ഷ, പി. മുജീബ് എന്നിവര്‍ നേതൃത്വവും നല്‍കി.

Related posts

Leave a Comment