തടവുകാരുടെ പരോൾ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ തടവുകാരുടെ പരോൾ കാലാവധി രണ്ടാഴ്ച കൂടി നീട്ടി. കൂട്ടത്തോടെ പരോൾ അനുവദിച്ചവർ ജയിലിൽ പ്രവേശിക്കേണ്ടിയിരുന്നത് ഇന്നായിരുന്നു. എന്നാൽ, പരോൾ നീട്ടണമെന്ന ജയിൽ മേധാവിയുടെ ശുപാർശ പ്രകാരം കാലാവധി നീട്ടുകയായിരുന്നു. രണ്ടാം ഘട്ട കോവിഡ് രോഗ വ്യാപന ശേഷം ഇത് രണ്ടാമത്തെ പ്രാവശ്യമാണ് പരോൾ നീട്ടിയത്. 1390 തടവുകാർക്കാണ് പരോൾ അനുവദിച്ചത്. എല്ലാവർക്കും രണ്ടാഴ്ച കൂടി പരോൾ നീട്ടിയിട്ടുണ്ട്.

Related posts

Leave a Comment