Connect with us
48 birthday
top banner (1)

Kuwait

ഇലക്ഷൻ പ്രചാരണത്തിലേക്ക് കുവൈറ്റ് ഒ ഐ സി സി പ്രവർത്തകരുടെ ഒഴുക്ക്!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : രാജ്‌ജ്യത്തിനു തന്നെ വെല്ലുവിളി ആയേക്കാവുന്ന ഫാസിസിസ്റ് ശക്തികൾക്കെതിരെ ഇഅതിഹാസികമായ പോരാട്ടം നടത്തുന്നതിനും പാർലിമെന്റ് തെരെഞ്ഞെടുപ്പ് കോൺഗ്രസ്സിനും യുഡിഫ് നും അനുകൂലമാക്കി മാറ്റുന്നതിനും കുവൈറ്റ് ഒ ഐ സി സി യുടെ വിവിധ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ സജ്ജീവമായപാർലെമെൻറ് ഇലക്ഷൻ പ്രചാരണത്തിന്നായി നാട്ടിലേക്കു പോകുന്നവരുടെ ഒഴുക്ക് വർധിച്ചു. 2024 പാർലിമെന്റ് ഇലക്ഷന്റെ പ്രചരണത്തിന്റെ മുന്നോടിയായി ഒഐസിസി കുവൈറ്റ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കി. പ്രവർത്തകർ ബന്ധപ്പെട്ട ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ വഴി യുഡിഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു.

Advertisement
inner ad

അടുത്ത ഘട്ടമായി പരമാവധി പ്രവർത്തകരെയും വളണ്ടിയർ മാരെയും നാട്ടിലെത്തിച്ച് വോട്ട് ചെയ്യിക്കുന്നതിനും പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള ഒരുക്കത്തിലാണ് ഒഐസിസി നേതൃത്വം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ഏറെക്കുറെ എല്ലാ ജില്ലാകമ്മിറ്റികളുടെയും പ്രവർത്തകർ തെരഞ്ഞെടുപ്പിനായി നാട്ടിലേക്കു ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞിട്ടുണ്ട്. കോഴിക്കോട് മത്സരിക്കുന്ന ശ്രി എം കെ രാഘവന്റെ തെരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്കായി ഒഐസിസി ജില്ലാ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ അടക്കമുള്ളവർ പുറപ്പെട്ടു കഴിഞ്ഞു. ജില്ലാ ജന സെക്രട്ടറി ടി കെ ഷംസുദ്ധീൻന്റെ നേതൃത്വത്തിൽ മറ്റൊരു സംഘവും ഉടനെ നാട്ടിലേക്കു പുറപ്പെടുന്നുണ്ട്. പാലക്കാട് ശ്രീ വി കെ ശ്രീകണ്ഠന് വേണ്ടി പ്രവർത്തിക്കുന്നതിനായി ജില്ലാ ജനറൽ സെക്രട്ടറി ജിജു മാത്യു അടക്കമുള്ളവർ നാളെ നാട്ടിലേക്കു പോകുന്നു.

Advertisement
inner ad

കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ശ്രീ. ഷംസു താമരക്കുളവും സംഘവും കൊല്ലം പാർലിമെന്റ് മണ്ഡലത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തയ്യാറായി കഴിഞ്ഞു. നിലവിൽ നാട്ടിൽ എത്തിയിട്ടുള്ള മുൻകാല ഒഐസിസി നേതാക്കളുമായി ചേർന്ന് ഇവർ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും പ്രചാരണഫ്ലായർ ശ്രി ഷംസു താമരകുളത്തിനു നൽകി മനോജ് മാത്യു പ്രകാശനം നിർവ്വഹിച്ചു. . തൃശ്ശൂരിൽ ശ്രി കെ മുരളീധരന് വേണ്ടി പ്രവർത്തിക്കുന്നതിനായി ജില്ലാ സെക്രട്ടറി ഷാനവാസ് അടക്കമുള്ളവരും ഉടനെ നാട്ടിലേക്കു പോകുന്നുണ്ട് . ഒഐസിസി യുടെ ഒട്ടേറെ മറ്റു ജില്ലാ നേതാക്കളും കേന്ദ്ര ഭാരവാഹികളും തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നാട്ടിൽ പോകുന്നതിനുള്ള ഒരുക്കത്തിലാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

വയനാട് അസ്സിസിയേഷൻ അർദ്ധവാർഷിക പൊതുയോഗം

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസ്സിസിയേഷന്റെ അർദ്ധവാർഷിക പൊതുയോഗം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേർന്നു. മംഗഫ് തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്പ്രസിഡന്റ് ജിനേഷ് ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മെനീഷ് വാസ് അർദ്ധ വാർഷിക പ്രവർത്തികളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അജേഷ് സെബാസ്റ്റ്യൻ അർദ്ധവാർഷിക വരവ് ചിലവ് കണക്കുക ലും അവതരണവും ജോയിന്റ് സെക്രട്ടറി ഷിനോജ് ഫിലിപ്പ് ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ഇക്കഴിഞ്ഞ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്‌ക്കര വിതരണവും നടന്നു.

ആരോഗ്യ ഇൻഷുറൻസ് മേഖലയിലെ വിവിധ പ്ലാനുകളെ കുറിച് അംഗങ്ങൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. സംഘടനയുടെ നേതൃത്വത്തിൽ നടപ്പിലാക്കാൻ പോകുന്ന സ്വപ്നഗേഹം ഭവനപദ്ധതിയുടെ വിവരങ്ങൾ പ്രസിഡന്റ് അംഗങ്ങൾക്കായി വിശദീകരിക്കുകയും ഈ വർഷത്തെ ഭവനത്തിന് അർഹരായവരെ തിരഞ്ഞെടുക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് ജിജിൽ മാത്യു നേതൃത്വം നൽകിയ യോഗം വരുന്ന 6 മാസകാലയളവിലെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള രൂപരേഖ തയ്യാറാക്കി അവസാനിച്ചു.

Continue Reading

Kuwait

അസ്‌ലം പാനൂരിന് കെ.കെ.എം.എ ജലീബ്ബ് ബ്രാഞ്ച് യാത്രയയിപ്പ് നൽകി

Published

on


കുവൈത്ത് സിറ്റി : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ജലീബ് ബ്രാഞ്ച് റിലീഫ് വൈസ് പ്രസിഡന്റ് അസ്ലം പാനൂരിനു ഊഷ്മളമായ യാത്ര യായപ്പ് നൽകി. കെ കെ എം എ ജലീബ് ബ്രാഞ്ച് ജനറൽ സെക്രട്ടറി അബ്ദുൽ മുഖ്‌താർ സ്വാഗതം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ്‌ ഖാലിദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. പ്രവർത്ത വീഥിയിൽ പ്രസ്ഥാനത്തിന് വേണ്ടി വ്യക്തി മുദ്ര പതി പ്പിച്ചഒരു നല്ല സംഘടകൻ ആയിരുന്നു അസ്‌ലം പാനൂർ. കുവൈറ്റിൽ പതിനേഴു വർഷം പിന്നിട്ട അദ്ദേഹത്തിന്റെ സാന്നിധ്യം സംഘടനക്കു എപ്പോഴും ഊർജ്ജമായിരുന്നു. യോഗം അഭി പറയപ്പെട്ടു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.

കെ കെ എം എ കേന്ദ്ര നേതാക്കളായ കെ എച്ച് മുഹമ്മദ് കുഞ്ഞി,അബ്ദുൽ കലാം മൗലവി, സോണൽ ലീഡർമാരായ സിദ്ദീഖ് ചെർപ്പുളശ്ശേരി, ഷെമീർ, ബ്രാഞ്ച് ലീഡർമാരായ സലീം രാവുത്തർ, അൻസാരി, സലീം പി, ഷഫീഖ് കണ്ണൂർ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ജലീബ് ബ്രാഞ്ച് ന്റെ ഉപഹാരം പ്രസിഡന്റ് ഖാലിദ് മൗലവി അദ്ദേഹത്തിന് കൈമാറി. കബീർ കക്കാട്ടിൽ നന്ദി പ്രകാശിപ്പിച്ചു.

Advertisement
inner ad
Continue Reading

Kuwait

ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് വിമാനത്താവളത്തിൽ 36-ാമത് ഔട്ട്ലെറ്റ് തുറന്നു !

Published

on

കുവൈറ്റ് സിറ്റി : ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ – ഒന്നിൽ അതിൻ്റെ 36-ാമത് ഉപഭോക്തൃ ഇടപഴകൽ കേന്ദ്രം ഇന്ന് തുറന്നു. ക്രോസ്-ബോർഡർ പേയ്‌മെൻ്റുകളിലും വിദേശ കറൻസി എക്‌സ്‌ചേഞ്ചിലും രാജ്യത്തെ ഏറ്റവും വിശ്വസനീയമായ പേരുകളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റ്, കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ട് ടെർമിനൽ 1-ൽ കമ്പനിയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഔട്ട്ലെറ്റ് തുറന്നിട്ടുള്ളത്.
ലുലു എക്സ്ചേഞ്ച് കുവൈറ്റ് ജി എം ശ്രീ രാജേഷ് രംഗ്രേ യുടെയും മറ്റ് മുതിർന്നഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ലുലു സിഒഒ ശ്രീ നാരായൺ പ്രധാൻ ആണ് പുതിയ എൻഗേജ്‌മെൻ്റ് സെൻ്റർ ഉദ്ഘാടനം ചെയ്തത്.

ഞങ്ങളുടെ ഉപഭോക്താക്ക ളുടെ സൗകര്യാർത്ഥമാണ് ഈ പുതിയ ഉപഭോക്തൃ ഇടപഴകൽ കേന്ദ്രംതുറാക്കുന്നതെന്നു പരിപാടിയിൽ സംസാരിക്കവെ നാരായൺ പ്രദാൻ പറഞ്ഞു. തടസ്സങ്ങളില്ലാത്ത സേവന വിതരണത്തിനും ഡിജിറ്റൽ പേയ്‌മെൻ്റുകളിലെ നവീകരണത്തിനുമുള്ള ലുലു ഏക് ചേഞ്ച് ന്റെ പ്രതിബദ്ധതഅടിവരയിടുന്ന താണ് തന്ത്രപ്രധാനമായ ഈ കേന്ദ്രം . “കുവൈറ്റ് ഞങ്ങളുടെ ഒരു പ്രധാന വിപണിയായി തുടരുന്നു. തുടർച്ചയായ പിന്തുണയ്‌ക്ക് ഞങ്ങളുടെ ഉപഭോക്താക്കളോടും പങ്കാളികളോടും ഞങ്ങൾ നന്ദിയുള്ളവരാണ്. അദ്ദേഹം പറഞ്ഞു. കുവൈറ്റിലെ ഭാവി കേന്ദ്രീകൃത പേയ്‌മെൻ്റ് കമ്പനികളിലൊന്നായ ലുലു എക്‌സ്‌ചേഞ്ച് അതിൻ്റെ ഉപഭോക്തൃ ഇടപഴകൽ കേന്ദ്രങ്ങളുടെയും മൊബൈൽ പേയ്‌മെൻ്റ് ആപ്ലിക്കേഷനായ ലുലു മണിയിലൂടെയും സമയബന്ധിതവും സുതാര്യവും വിശ്വസനീയവുമായ സാമ്പത്തിക സേവനങ്ങൾ നൽകി വരുന്നു.

Continue Reading

Featured