ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ആദ്യദിനത്തില്‍ ഇരുസഭകളെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രബജറ്റ് അവതരിപ്പിക്കുക. പാര്‍ലമെന്റ് കാബിനറ്റ് കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് തീരുമാനം. ഏപ്രില്‍ എട്ടിനാണ് ബജറ്റ് സമ്മേളനം അവസാനിക്കുക. സമ്മേളനത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 11ന് അവസാനിക്കും. ഒരുമാസത്തെ ഇടവേളക്ക് ശേഷം രണ്ടാംഘട്ടം മാര്‍ച്ച് 14ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും.
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം 31ന് ആരംഭിക്കും; ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ്
