Connect with us
48 birthday
top banner (1)

National

മണിപ്പൂര്‍ കലാപത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം

Avatar

Published

on

ന്യൂഡൽഹി: മണിപ്പൂര്‍ കലാപത്തെ ചൊല്ലി പാര്‍ലമെന്‍റ് ഇന്നും പ്രക്ഷുബ്ധം. അടിയന്തര ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ബഹളത്തില്‍ സഭ നടപടികള്‍ സ്തംഭിച്ചു. ലോക്സഭ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം മണിപ്പൂരില്‍ അടിയന്തര ചര്‍ച്ചയാവശ്യപ്പെട്ടു. പത്തിലേറെ അടിയന്തരപ്രമേയങ്ങള്‍ കൊണ്ടുവന്ന പ്രതിപക്ഷം പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. മണിപ്പൂരിലെ വിവാദ വീഡിയോയില്‍ താന്‍ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സര്‍ക്കാര്‍ ഈ വിഷയം ചര്‍ച്ച ചെയ്യണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ പ്രസ്താവന ഇറക്കണം. സ്വന്തം വസതിക്ക് പുറത്താണ് അദ്ദേഹം പ്രസ്താവന നടത്തിയത്. അത് പാര്‍ലമെന്റിലാണ് അദ്ദേഹം നടത്തേണ്ടതെന്നും ഖാര്‍ഗെ പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ എത്ര പെട്ടെന്ന് മാറ്റണമെന്ന് ഇന്ത്യ പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Accident

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിനിടെ ട്രെയിൻ പാഞ്ഞെത്തി, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

Published

on

അമരാവതി: ട്രെയിനപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന്റെ ഭാഗമായി മധുര നഗർ റെയില്‍വേ പാലത്തിലൂടെ സഞ്ചരിക്കവേയായിരുന്നു സംഭവം. മുഖ്യമന്ത്രിയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും തൊട്ടുതൊട്ടില്ലെന്ന വിധേനയായിരുന്നു ട്രെയിൻ കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പിടിഐ എക്സില്‍ പങ്കുവെച്ചു.

പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി നായിഡു പാളത്തിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് അതേ ട്രാക്കിലൂടെ ഒരു ട്രെയിൻ വരുകയായിരുന്നു. റെയില്‍ ഗതാഗതത്തിനു മാത്രമായി രൂപകല്പന ചെയ്തിരിക്കുന്ന പാലത്തില്‍ കാല്‍നടയാത്രയ്ക്ക് ഇടമില്ല. പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ ഒരു വശത്തേക്ക് മാറ്റി സുരക്ഷിതനാക്കി. വലിയ അപകടമാണ് ഒഴിവായത്.

Advertisement
inner ad
Continue Reading

Featured

ബി.ജെ.പിയില്‍ കൂട്ട രാജി: ഹരിയാന മന്ത്രിയും എംഎല്‍എയും രാജിവെച്ചു; നിരവധി പ്രമുഖര്‍ രാജി പ്രഖ്യാപിച്ചു

Published

on

ചണ്ഡീഗഡ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ 67 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറി. മന്ത്രിയും എം.എല്‍.എയുമടക്കം നിരവധി പ്രമുഖര്‍ രാജി പ്രഖ്യാപിച്ചു. വൈദ്യുതി മന്ത്രിയും റാനിയ എം.എല്‍.എയുമായ രഞ്ജിത് ചൗട്ടാല മന്ത്രിസ്ഥാനം രാജിവച്ചു. വിമതനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി. റതിയ എം.എല്‍.എ ലക്ഷ്മണ്‍ നാപ എം.എല്‍.എ സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ടു. മറ്റു മന്ത്രിമാരായ കരണ്‍ ദേവ് കാംബോജ് (ഇന്ദ്രി മണ്ഡലം), ബിഷാംബര്‍ വാല്‍മീകി (ബവാനി ഖേര മണ്ഡലം), സോനിപത്തില്‍ നിന്നുള്ള മുന്‍ മന്ത്രി കവിതാ ജെയിന്‍, ഷംഷേര്‍ ഖാര്‍കഡ, സുഖ്വീന്ദര്‍ ഷിയോറന്‍, ഹിസാറില്‍ നിന്നുള്ള ഗൗതം സര്‍ദാന എന്നിവരാണ് വിമത സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തുവന്ന മറ്റു പ്രമുഖര്‍.

ബി.ജെ.പി സംസ്ഥാന നേതാവ് മോഹന്‍ ലാല്‍ ബദോലിക്ക് രാജിക്കത്ത് കൈമാറിയ ലക്ഷ്മണ്‍ നാപ ഡല്‍ഹിയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നു. തന്റെ സിറ്റിങ് സീറ്റായ റതിയ മണ്ഡലത്തില്‍ സിര്‍സ മുന്‍ എം.പി സുനിത ദഗ്ഗലിന് ബി.ജെ.പി ടിക്കറ്റ് നല്‍കിയതാണ് നാപയെ പ്രകോപിതനാക്കിയത്.ഗുസ്തി താരം കൂടിയായ ബി.ജെ.പി നേതാവ് യോഗേശ്വര്‍ ദത്ത് സീറ്റ് കിട്ടാത്തതിലുള്ള അതൃപ്തി സോഷ്യല്‍ മീഡിയയിലൂടെ പ്രകടമാക്കി. കുരുക്ഷേത്രയിലെ ബി.ജെ.പി എം.പി നവിന്‍ ജിന്‍ഡാലിന്റെ അമ്മ സാവിത്രി ജിന്‍ഡാല്‍ ഹിസാറില്‍ നിന്ന് വിമത സ്ഥാനാര്‍ഥിയാകുമെന്ന് സൂചന നല്‍കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അനുയായികള്‍ അവരുടെ വസതിയില്‍ തടിച്ചുകൂടിയതിന് പിന്നാലെയാണ് അവര്‍ മാധ്യമങ്ങളോട് തന്റെ തീരുമാനം അറിയിച്ചത്. സിറ്റിങ് എംഎല്‍എയും ആരോഗ്യമന്ത്രിയുമായ കമല്‍ ഗുപ്തയെയാണ് ഹിസാര്‍ സീറ്റില്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement
inner ad

ഭിവാനി ജില്ലയിലെ തോഷാമിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് ശശി രഞ്ജന്‍ പര്‍മര്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പൊട്ടിക്കരഞ്ഞു. ഭിവാനി-മഹേന്ദ്രഗഡ് മുന്‍ എം.പിയായ ശ്രുതി ചൗധരിയെയാണ് തോഷാമില്‍ നിന്ന് പാര്‍ട്ടി മത്സരിപ്പിക്കുന്നത്. ദബ്വാലി സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് ആദിത്യ ദേവി ലാലും സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിച്ചില്ല. ഇതോടെ പ്രകോപിതനായ അദ്ദേഹം ഹരിയാന സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റിങ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.തന്റെ മണ്ഡലമായ ഭവാനി ഖേരയില്‍ പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ നിന്ന് മാറ്റിയില്ലെങ്കില്‍ ബി.ജെ.പി വിടുമെന്ന് മന്ത്രി ബിഷംബര്‍ വാല്‍മീകി പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വര്‍ഷമായി ഈ മണ്ഡലത്തില്‍ എം.എല്‍.എയായ മന്ത്രി ബിഷാംബറിന് പകരം കപൂര്‍ വാല്‍മീകിയെയാണ് ബി.ജെ.പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

ജെ.ജെ.പി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന രാം കുമാര്‍ ഗൗതമിനെ സഫിഡോണില്‍ മത്സരിപ്പിക്കാനുള്ള നീക്കവും പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് ഇടയായക്കി. ഗൗതമിനെ മാറ്റിയില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജസ്ബിര്‍ ദേശ്വാള്‍ പറഞ്ഞു. ഇതുകൂടാതെ നിരവധി ഭാരവാഹികളും ജില്ലാതല നേതാക്കളും പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.അര്‍പ്പണബോധമുള്ള പ്രവര്‍ത്തകനെന്ന നിലയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ പ്രവര്‍ത്തിച്ചെങ്കിലും സംഘടനയ്ക്ക് ദോഷം വരുത്തിയവരെയാണ് സ്ഥാനാര്‍ഥിയാക്കിയതെന്ന് ബി.ജെ.പി ഒ.ബി.സി സെല്‍ മേധാവി കരണ്‍ ദേവ് കാംബോജ് ആരോപിച്ചു.

Advertisement
inner ad

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കിസാന്‍ മോര്‍ച്ച സംസ്ഥാന തലവന്‍ സുഖ്വീന്ദര്‍ സിങ് സ്ഥാനം രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷന് അയച്ച കത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും സ്ഥാനവും രാജിവച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വൈശ്യ സമുദായത്തെ പാര്‍ട്ടി അവഗണിക്കുകയാണെന്ന് മുന്‍ മന്ത്രി കവിതാ ജെയിനിനെറ ഭര്‍ത്താവും മുതിര്‍ന്ന ബിജെപി നേതാവുമായ രാജീവ് ജെയിന്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ആരോപിച്ചു.

ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ എട്ടിന് ഫലം പ്രഖ്യാപിക്കും. നിരവധി പേര്‍ സ്ഥാനാറഥി മോഹവുമായി രംഗത്തുണ്ടെന്നും എന്നാല്‍, ഒരു മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമേ ടിക്കറ്റ് നല്‍കാന്‍ കഴിയൂ എന്നും ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി പറഞ്ഞു. അതൃപ്തരായ നേതാക്കളെ കാര്യം ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

ബീഹാറില്‍ കോടികള്‍ മുടക്കി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയില്‍

Published

on

പട്‌ന: ബിഹാറിലെ മുസഫര്‍പൂരില്‍ കോടികള്‍ മുടക്കി നിര്‍മിച്ച ആശുപത്രി കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയില്‍. കള്ളന്‍മാരുടേയും സാമൂഹിക വിരുദ്ധരുടേയും താവളമാണ് ഈ ആശുപത്രി കെട്ടിടം. 30 കിടക്കകളുള്ള ആശുപ്രതി ചാന്ദ്പുരയില്‍ ആറ് ഏക്കറിലാണ് നിര്‍മിച്ചിരിക്കുന്നത്.2015ല്‍ ആധുനിക സൗകര്യങ്ങളോടെ അഞ്ച് കോടി മുടക്കിയാണ് നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ഇതുവരെ ആശുപത്രിയില്‍ ഒരാളേയും ചികിത്സിച്ചിട്ടില്ല. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനായി വാങ്ങിയ മെഡിക്കല്‍ ഉപകരണങ്ങളെല്ലാം നശിച്ച് കഴിഞ്ഞു.

നിര്‍മാണ പൂര്‍ത്തിയായി 10 വര്‍ഷം കഴിഞ്ഞിട്ടും ആശുപത്രി ബിഹാര്‍ ആരോഗ്യവകുപ്പ് ഏറ്റെടുത്തിട്ടില്ല. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ആശുപത്രിയെ കുറിച്ച് അറിവ് പോലുമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

Advertisement
inner ad

ആശുപത്രിയുടെ ജനലുകള്‍, വാതിലുകളുടെ ഫ്രെയിമുകള്‍, ഡോര്‍ ഗ്രില്‍, ഗേറ്റുകള്‍, കബോര്‍ഡ്‌സ്, ഇലക്ട്രിക്കല്‍ വയറുകള്‍ എന്നിവയെല്ലാം മോഷ്ടിക്കപ്പെട്ടു.മൂന്ന് കെട്ടിടങ്ങളാണ് ആശുപത്രി കോംപ്ലെക്‌സിന്റെ ഭാഗമായി ഉള്ളത്. ഒന്ന് ജീവനക്കാര്‍ക്ക് വേണ്ടിയുള്ള താമസസ്ഥലങ്ങളാണ്, രണ്ടാമത്തേത് രോഗപരിശോധനക്ക് വേണ്ടിയുള്ള ലാബാണ്, മൂന്നാമത്തേത് പ്രധാന കെട്ടിടവുമാണ്.

ഏകദേശം ഒരു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ഗ്രാമത്തിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. മേഖലയില്‍ ആശുപത്രിയില്ലാത്തതിനാല്‍ കിലോ മീറ്ററുകള്‍ സഞ്ചരിച്ച് അടുത്തുള്ള നഗരത്തിലേക്കാണ് ഗ്രാമീണര്‍ ചികിത്സക്കായി പോകുന്നത്. പാലം തകരുന്നതിനിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ബിഹാറില്‍ നിന്ന് തന്നെ ആശുപത്രി ഉപേക്ഷിച്ചതിന്റെ റിപ്പോര്‍ട്ടുകളും വരുന്നത്.

Advertisement
inner ad
Continue Reading

Featured