Connect with us
fed final

Ernakulam

പാർക്കിംഗ് നിരക്കുകൾ ഇരട്ടിയാക്കി കൊച്ചി മെട്രോ

Avatar

Published

on

കൊച്ചി: കോവിഡ് കാലത്ത് കുറച്ച പാർക്കിങ്ങ് നിരക്കുകൾ ഇരട്ടിയാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് തീരുമാനിച്ചു. ആദ്യത്തെ രണ്ട് മണിക്കൂറിന് നാലുചക്ര വാഹനങ്ങൾക്ക് 20 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും യഥാക്രമം 5 രൂപയും 2 രൂപയും ഈടാക്കാനാണു തീരുമാനം.ഈ മാസം 20 മുതൽ പ്രാബല്യം.
കോവിഡിനെ തുടർന്ന് പ്രധാന 9 സ്റ്റേഷനുകളിൽ പാർക്കിങ്ങ് നിരക്ക് നാലുചക്ര വാഹനങ്ങൾക്ക് 10 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 5 രൂപയുമായി ഇളവ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ പുനർനിർണ്ണയിച്ചിരിക്കുന്നത്. ഈ അടുത്ത് നടത്തിയ പരിശോധനയിൽ പാർക്കിങ്ങ് സൗകര്യം മെട്രോ യാത്രക്കാരേക്കാൾ കൂടുതൽ മറ്റുള്ളവരാണ് ഉപയോഗപ്പെടുത്തുന്നത് എന്ന് കണ്ടെത്തുകയുണ്ടായി. ഇക്കാരണത്താൽ മെട്രോയുടെ സ്‌ഥിരം യാത്രക്കാർക്ക് പലപ്പോഴും പാർക്കിങ്ങ് സൗകര്യം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
മെട്രോ യാത്രക്കാർക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് നാല് ചക്ര വാഹനങ്ങൾക്ക് 15 രൂപയാണ് പുതുക്കിയ നിരക്ക്. നാല് ചക്ര വാഹനങ്ങൾക്ക് തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം ഈടാക്കും. ഇരുചക്ര വാഹനക്കാർക്ക് ഓരോ രണ്ട് മണിക്കൂറിനും അഞ്ച് രൂപ വീതമാകും ഈടാക്കുക.
മറ്റുള്ളവർക്ക് കാർ/ജീപ്പ് എന്നിവയുടെ പാർക്കിംഗിന് ആദ്യ രണ്ട് മണിക്കൂറുകൾക്ക് 35 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിന് 20 രൂപയുമാണ് നിരക്ക്. മെട്രോ യാത്രക്കാരല്ലാത്തവരുടെ ഇരുചക്ര വാഹനങ്ങൾക്ക് പാർക്കിംഗിനായി ആദ്യ രണ്ട് മണിക്കൂറിന് 20 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും പത്ത് രൂപയും ഈടാക്കും. ദിവസേനയുള്ള പാസുകൾക്ക് പുറമെ പ്രതിവാര, പ്രതിമാസ പാസുകളും ലഭ്യമാണ് .

Ernakulam

ലൈഫ് മിഷൻ അഴിമതിക്കേസ് ; സന്തോഷ് ഈപ്പനെ ഇന്ന് കോടതിയിൽ ഹാജരാക്കും

Published

on

കൊച്ചി: ലൈഫ് മിഷൻ അഴിമതി കേസിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരി പദ്ധതിയുടെ കരാറുകാരനായിരുന്നു യൂണിടാക് ഉടമയായ സന്തോഷ് ഈപ്പൻ. യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റിൽ നിന്ന് ലഭിച്ച 20 കോടിയോളം രൂപയിൽ നിന്ന് നാലരക്കോടിയോളം രൂപയാണ് കമ്മീഷനായി സന്തോഷ് ഈപ്പൻ എത്തിച്ച് നൽകിയത്. ഈ കള്ളപ്പണ ഇടപാടിലാണ് ഇ ഡിയുടെ അറസ്റ്റ്. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ ഖാലിദ് അടക്കമുള്ളവർക്ക് ഡോളറാക്കി മാറ്റിയാണ് കള്ളപ്പണം കൈമാറിയതെന്നും വ്യക്തമായിട്ടുണ്ട്. നേരത്തെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ കൂടി പശ്ചാത്തലത്തിലാണ് സന്തോഷ് ഈപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

Continue Reading

Business

കസ്റ്റമറുടെ ജന്മദിനത്തിൽ, അപ്രതീക്ഷിത സമ്മാനമൊരുക്കി ഫെഡറൽ ബാങ്ക്

Published

on

കൊച്ചി: പതിവു പോലെ ഇടപാടു നടത്താനായി ബാങ്കിലെത്തിയ കസ്റ്റമർക്ക് അപ്രതീക്ഷിത ജന്മദിന സമ്മാനമൊരുക്കി ഞെട്ടിച്ച് ഫെഡറൽ ബാങ്ക് ജീവനക്കാർ. ഫെഡറൽ ബാങ്ക് പാലാരിവട്ടം ശാഖയിലെ കസ്റ്റമറായ ജോളി സെബാസ്റ്റ്യൻ മുളവരിക്കലിന്റെ ജന്മദിനമാണ് ജീവനക്കാർ സർപ്രൈസ് ആയി കേക്ക് മുറിച്ചും ആശംസകൾ നേർന്നും ആഘോഷമാക്കിയത്.

ഡിജിറ്റൽ ബാങ്കിങ് സേവനങ്ങൾ സാർവത്രികമായ ഇക്കാലത്ത് ഉപഭോക്താക്കളുമായുള്ള മാനുഷിക ബന്ധം ഊഷ്മളതയോടെ നിലനിർത്താനും ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാനുമായി ഫെഡറൽ ബാങ്ക് ഈയിടെ ‘ഈ ആത്മബന്ധം ആപ്പിനും അപ്പുറം’ എന്ന ക്യാംപയിൻ തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ജോളി സെബാസ്റ്റ്യനു വേണ്ടി ആഘോഷം സംഘടിപ്പിച്ചത്.

Advertisement
inner ad
Continue Reading

Ernakulam

ബ്രഹ്മപുരം തീപിടിത്തത്തിൽ സർക്കാരിന് പൂർണ്ണ ഉത്തരവാദിത്വം; 500കോടി രൂപ പിഴ ചുമത്തുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

Published

on

ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. ദുരന്തത്തിന്‍റെ പൂർണ ഉത്തരവാദിത്തം സർക്കാരിനാണെന്നും വേണ്ടിവന്നാല്‍  അഞ്ഞൂറ് കോടി രൂപ പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ‌് നൽകി.സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് എ.കെ ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. തീ അണച്ചതായും തീപിടിത്തത്തെ തുടർന്ന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാല്‍ തീപിടിത്തത്തിനും അത് അണയ്ക്കുന്നതിലുണ്ടായ കാലതാമസത്തിനും ഇതിലൂടെ  ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിക്കും ഉത്തരവാദി സർക്കാരാണെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. വിശദമായി പരിശോധിച്ച് വേണ്ടിവന്നാല്‍ പിഴ ചുമത്തുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി.

Continue Reading

Featured