കൊച്ചി മെട്രോയില്‍ പാര്‍‌ക്കിംഗ് ഫീസ് കുറച്ചു

കൊച്ചി: മെട്രോ പാർക്കിംഗ് നിരക്കുകൾ കുറച്ചു. പുതിയ നിരക്കുകൾ ഇന്നു പ്രാബല്യത്തിൽ വന്നു. ഇരുചക്ര വാഹനങ്ങൾക്ക് ഒരു ദിവസത്തേക്ക് 5 രൂപയും നാല് ചക്ര വാഹനങ്ങൾക്ക് 10 രൂപയുമാണ് പുതിയ നിരക്ക്. നിലവിൽ ആദ്യത്തെ രണ്ട് മണിക്കൂർ ഇരുചക്ര വാഹനങ്ങൾക്ക് 10 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 5 രൂപയുമാണ്. നാല് ചക്ര വാഹനങ്ങൾക്ക് 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10 രൂപയുമാണ്. മറ്റു വലിയ വാഹനങ്ങൾക്ക് 100രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 50 രൂപയുമാണ് നിരക്ക്.

പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്തുകൊണ്ടാണ് നിരക്കിൽ മാറ്റം വരുത്തിയിരിക്കുന്നതെന്ന് കെ.എം.ആർ.എൽ എംഡി ലോകനാഥ് ബഹ്റ പറഞ്ഞു. ഇത് മെട്രോയുടെ സ്ഥിരം യാത്രക്കാരെ മാത്രമല്ല, മറ്റ് യാത്ര മാർഗങ്ങൾ ഉപയോഗിക്കുന്നവരെ മെട്രോയിലേക്ക് ആകർഷിക്കുകയും,അതിലൂടെ അവരുടെ സമയവും ഇന്ധനവും ലാഭിക്കാനുമാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇനി മുതല്‍ ഞായറാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെയാകും മെട്രോ സര്‍വീസ് നടത്തുക. നിലവില്‍ പതിനഞ്ച് മിനിറ്റിന്റെ ഇടവേളകളിലാകും ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ അറിയിച്ചു.

Related posts

Leave a Comment