പരിവർത്തനം പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും

തിരുവനന്തപുരം‌; കൊല്ലം ജില്ലയിലെ മത്സ്യമാർക്കറ്റ് കേന്ദ്രീകരിച്ച് മത്സ്യത്തിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിനായി പൈലറ്റ് പ്രൊജക്ടായി ആരംഭിച്ച പരിവർത്തനം പദ്ധതി  മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സിഫ്റ്റ് മുഖേന രണ്ട് തൊഴിലാളി വനിതകൾ അടങ്ങുന്ന 26 ഗ്രൂപ്പുകൾക്ക് ഹൈജിനിക് റഫ്രിജറേറ്റർ മൊബൈൽ ഫിഷ് വെൻഡിംഗ് കിയോസ്കുകൾ വിതരണം ചെയ്യും. മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനായി ഹാർബറിനുള്ളിലെ മത്സ്യലേലത്തിലും വിൽപ്പനയിലും ഇടനിലക്കാരുടെ അനാവശ്യ പ്രവണതകളെ നിയന്ത്രിച്ച് മത്സ്യത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കാനായി ജില്ലാകളക്ടർ ചെയർമാനായ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിച്ചിട്ടുണ്ട്. വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ ജനപ്രതിനിധികളും തൊഴിലാളി സംഘടനാ നേതാക്കളും യാന ഉടമകളും ഇതിൽ അംഗങ്ങളാണെന്നും ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.

Related posts

Leave a Comment