കോഡൂരില്‍ വിവാഹ പൂര്‍വപരിശീലനം തുടങ്ങി

കോഡൂര്‍: ഗ്രാമപ്പഞ്ചായത്ത് മോഡല്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന് കീഴില്‍ വിവാഹ പൂര്‍വപരിശീലനം തുടങ്ങി. വിവാഹ മോചനങ്ങളും സ്ത്രീധന മരണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഓണ്‍ലൈനായി നടക്കുന്ന ആദ്യബാച്ചില്‍ 19 വാര്‍ഡുകളില്‍ നിന്നായി 40 പേരാണ് പങ്കെടുക്കുന്നത്.
പരിശീലനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ നിര്‍വഹിച്ചു. കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പെഴ്‌സന്‍ കെ. ഹാരിഫ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.റിസോഴ്‌സ്‌പെഴ്‌സന്‍ ഒ.കെ. നൗഷിദ, സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ പ്രീമാരിറ്റല്‍ ഫാക്കല്‍റ്റിമാരായ എം.വി. ഹാജറ, കെ. മുന്‍ഷിദ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി

Related posts

Leave a Comment