Connect with us
48 birthday
top banner (1)

Global

പാരീസ് ഒളിമ്പിക്സ്; ആദ്യദിനത്തിൽ ഷൂട്ടിങിൽ ഇന്ത്യയ്ക്ക് നിരാശ

Avatar

Published

on

പാരീസ്: ആദ്യ ദിനത്തിൽ ഇന്ത്യ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഷൂട്ടിങ്ങിൽ നിരാശയോടെ തുടക്കം. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബിൾസിൽ ഇന്ത്യക്കായി മത്സരിച്ച രണ്ട് ടീമുകൾക്കും രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ കഴിഞ്ഞില്ല. അർജുൻ ബാബുറ്റ-രമിതാ ജിൻഡാൽ സഖ്യം 628.7 പോയിന്റുമായി മികച്ച പ്രകടനം കാഴ്‌ച്ച വെച്ചെങ്കിലും ആദ്യ നാലിലേക്ക് കടന്നില്ല.

ആദ്യ നാലിലെത്തിയെങ്കിൽ മാത്രമേ മെഡൽ മത്സരങ്ങൾക്കുള്ള അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടാനാകൂ. ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച മറ്റൊരു ടീമായ സന്ദീപ് സിങ്- എലവനിൽ സഖ്യത്തിനും ആദ്യ നാലിലെത്താനായില്ല. 626.3 പോയിന്റോടെ പന്ത്രണ്ടാം സ്ഥാനത്തേക്കാണ് ഇവരെത്തിയത്. 10 മീറ്റർ എയർ പിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്‌ജ്യോത് സിങ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവരും യോഗ്യതാ റൗണ്ടിൽ ഇന്ന് മത്സരിക്കും. 21 ഷൂട്ടർമാരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്.

Advertisement
inner ad

Global

ശൈഖ് ഹസീനയുമായുള്ള സാമ്പത്തിക ബന്ധം; മരുമകള്‍ സിദ്ദീഖ് തുലിപ് യു കെ മന്ത്രി സ്ഥാനം രാജിവെച്ചു

Published

on


ലണ്ടന്‍: ബംഗ്ലാദേശില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുമായുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കുപിന്നാലെ ബ്രിട്ടീഷ് മന്ത്രി സിദ്ദീഖ് തുലിപ് രാജിവച്ചു. ഹസീനയുടെ മരുമകള്‍ കൂടിയായ തുലിപ്, കെയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാറില്‍ സാമ്പത്തിക സേവനങ്ങള്‍ക്കും അഴിമതിക്കെതിരെ പോരാടുന്നതിനും നിയോഗിക്കപ്പെട്ട മന്ത്രിയാണ്.

തെറ്റ് ചെയ്തിട്ടില്ലെന്ന് തുലിപ് സിദ്ദിഖ് ആരോപണം നിഷേധിച്ചിരുന്നു. തനിക്ക് അവരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്.രണ്ടു മാസത്തിനുള്ളില്‍ രണ്ടാമത്തെ മന്ത്രിയുടെ രാജി സ്റ്റാര്‍മറിന് വലിയ പ്രഹരമാണ്. ജൂലൈയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിയുടെ അംഗീകാരം ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Advertisement
inner ad

തെരഞ്ഞെടുപ്പിനുശേഷം ധനകാര്യ സേവന നയത്തിന്റെ ചുമതല തുലിപ് സിദ്ദിഖിന് കൈമാറിയിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ നടപടികളുടെ ഉത്തരവാദിത്തവും ഇവരെ ഏല്‍പിച്ചിരുന്നു.സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരായ നീക്കമെന്ന് തുലിപ് പ്രസ്താവനയില്‍ പറഞ്ഞു. അതിനാല്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചുവെന്നും അവര്‍ പറഞ്ഞു. പെന്‍ഷന്‍ മന്ത്രിയായിരുന്ന എമ്മ റെയ്‌നോള്‍ഡ്‌സിനെ തുലിപിന്റെ സ്ഥാന?ത്തേക്ക് നിയമിച്ചു.

2009 മുതല്‍ ബംഗ്ലാദേശ് ഭരിച്ചിരുന്ന ശൈഖ് ഹസീന പുറത്താവലിനുശേഷം അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് അന്വേഷണം നേരിടുകയാണ്. ഹസീനയും അവരുടെ പാര്‍ട്ടിയും കുറ്റം നിഷേധിച്ചിട്ടുണ്ട്.ബംഗ്ലാദേശിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ നിന്നുള്ള ഫണ്ട് തട്ടിയെടുക്കുന്നതില്‍ അവരുടെ കുടുംബത്തിന് പങ്കുണ്ടോ എന്ന അന്വേഷണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ തുലിപ്പിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഹസീന സര്‍ക്കാര്‍ 12.65 ബില്യണ്‍ ഡോളറിന്റെ ആണവ വൈദ്യുത കരാര്‍ നല്‍കിയതില്‍ കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ക്രമക്കേട് നടന്നതായി അഴിമതി വിരുദ്ധ കമീഷന്‍ ആരോപിച്ചിരുന്നു.ഹസീനയുമായും അവരുടെ അനുയായികളുമായും ബന്ധമുള്ള ബ്രിട്ടനിലെ സ്വത്തുക്കളുടെ ഉപയോഗം സംബന്ധിച്ച് കൂടുതല്‍ പരിശോധനക്കായി തുലിപ് സിദ്ദിഖ് സ്വന്തം നിലയില്‍ വിഷയം സര്‍ക്കാറിന്റെ സ്വതന്ത്ര ധാര്‍മിക ഉപദേഷ്ടാവിന് റഫര്‍ ചെയ്തിരുന്നു.

Advertisement
inner ad

ഹസീനയുടെ സര്‍ക്കാറിനു വേണ്ടി ഹാജറായ ബംഗ്ലാദേശിയായ അഭിഭാഷകന്‍ മോയിന്‍ ഗനി 2009ല്‍ അവരുടെ കുടുംബത്തിന് നല്‍കിയ നോര്‍ത്ത് ലണ്ടനിലെ വസ്തുവിലാണ് തുലിപ് സിദ്ദിഖ് താമസിച്ചിരുന്നതെന്നതിന്റെ രേഖകള്‍ സമര്‍പിക്കുകയുണ്ടായി.കഴിഞ്ഞ വര്‍ഷം അവസാനം ബ്രിട്ടീഷ് ഗതാഗത മന്ത്രി ലൂയിസ് ഹൈഗ് രാജിവച്ചതിനു പിന്നാലെയാണ് മന്ത്രിസഭയില്‍നിന്നുള്ള തുലിപ്പിന്റെയും വിടവാങ്ങല്‍.

Advertisement
inner ad
Continue Reading

Kuwait

റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് സ്വീകരണം നൽകി

Published

on

കുവൈറ്റ് സിറ്റി : സെൻറ് തോമസ് മാർത്തോമാ ചർച്ച് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ശ്രുഷുഷകൾക്കായി എത്തിച്ചേർന്ന റൈറ്റ് റവ തോമസ് മാർ തീമത്തിയോസ് തിരുമേനിക്ക് കുവൈറ്റ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. കുവൈറ്റ് സെൻറ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ബിനു ചെറിയാൻ, സെന്റ് ജെയിംസ് വികാരി റവ സാജൻ ജോർജ്, വൈസ് പ്രസിഡന്റ്‌ തോമസ് പി എബ്രഹാം, ഇടവക സെക്രട്ടറി റെജി കാർത്തികപള്ളി, ജിജി മാത്യു ജോർജ്, ഷിബു ചെറിയാൻ, മനോജ്‌ മാത്യു, ഡോ.റെജി സാമൂവൽ റോഷൻ പി ജേക്കബ്, ജെയിംസ് വി കൊട്ടാരം, എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

Kuwait

എറണാകുളം ജില്ലാ അസോസിയേഷൻ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷിച്ചു

Published

on

കുവൈറ്റ് സിറ്റി :എറണാകുളം ജില്ലാ അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം ‘ഇ ഡി എ കൊച്ചിൻ കാർണിവൽ 2025’ സുലൈബിയ മുബാറകിയ റിസോർട്ട് & ഫാം ഹൌസിൽ വച്ച് നടത്തി. അതി മനോഹരമായ മുബാറകിയ റിസോർട്ട് ൽ അസോസിയേഷൻ യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ വർണശബ്ലമായ കരോൾ ഗാന മത്സരത്തിൽ ഒന്നാം സമ്മാനം സാൽമിയയും, രണ്ടാം സമ്മാനം അബ്ബാസിയയും, മുന്നാം സമ്മാനം ഫഹാഹീൽ യൂണിറ്റിനും ലഭിച്ചു. ഒന്നാം സമ്മാനർഹരായ സാൽമിയ യുണിറ്റിന് ജിമ്മി മെമ്മോറിയൽ ഏവറോളിംഗ് ട്രോഫി പ്രസിഡന്റ് വർഗീസ് പോൾ നൽകി. ഇ ഡി എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും, കുവൈറ്റിലെ പ്രശസ്തരായ ഗായകർ അവതരിപ്പിച്ച ഗാനമേളയും പ്രോഗ്രാമിന്റെ മാറ്റു കൂട്ടി.

ഇ ഡി എ കുടുംബാംഗങ്ങളുടെ ഭവനത്തിൽ ഒരുക്കിയ പുൽക്കൂട് മത്സരത്തിൽ സിജോ ജോൺ സാൽമിയ ഒന്നാം സമ്മാനവും, ജിജു പോൾ ഫഹാഹീൽ രണ്ടാം സമ്മാനവും, ജോബി ഈരാളി അബ്ബാസിയ മൂന്നാം സമ്മാനവും നേടി. സമ്മാനർഹർക്ക് സമ്മാനങ്ങൾ നൽകുകയും, ജഡ്ജ്മാരായ മുൻ മഹിളാ വേദി ചെയർപെഴസൻ ലിസ വർഗീസ്, ഷിന ജീവൻ, ഷജിനി അജി എന്നിവരെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു .

തുടർന്ന് നടന്ന യോഗത്തിൽ പ്രസിഡന്റ് വർഗീസ് പോൾ ആദ്യക്ഷ വഹിക്കുകയും, ജനറൽ സെക്രട്ടറി തങ്കച്ചൻ ജോസഫ് സ്വാഗതവും, അഡ് വൈസറി ബോർഡ് ചെയർമാനും, ഇവന്റ് ജോയിന്റ് കൺവീനറുമായ ജോയി മന്നാടൻ, ജനറൽ കോർഡിനേറ്റർ പ്രവീൺ മാഡശ്ശേരി, ഇവന്റും ജോയിന്റ് കൺവീനറുമായ ജിയോ മത്തായി, ജോയിന്റ് കൺവീനർ ബാലകൃഷ്ണൻ മല്ല്യ എന്നിവർ ആശംസകൾ അർപ്പിച്ചു. ഇവന്റ് കൺവീനർ ജോസഫ് കോമ്പാറ നന്ദി രേഖപ്പെടുത്തി. ഇ ഡി എ ഒരുക്കിയ 2025 വർഷത്തെ കലണ്ടർ ജനറൽ സെക്രട്ടറി പ്രസിഡന്റിന് നൽകി പുറത്തിറക്കി. പ്രോഗ്രാം കൺവീനർ ഷജിനി അജി, ഫുഡ് കൺവീനർ ജോബി ഈരാളി, ധനജ്ഞയൻ, ഷീബ പെയ്റ്റൺ, വിനോദ്, ജിജു പോൾ, സജിത്ത് കുമാർ, അംഗറിങ് ജോളി ജോർജ്, സോണിയ ജോബി, യുണിറ്റ് കൺവീനർ പിറ്റർ, സജിത്ത് കുമാർ, വൈസ് പ്രസിഡന്റ് അജി മത്തായി തുടങ്ങിയവർ ഇവന്റിന് നേതൃത്വം നൽകി. സ്വാദിഷ്ഠമായ ഭക്ഷണവും, ബാർബിക്യുവും, ക്യാമ്പ് ഫയറും ഇവന്റിന്റെ മറ്റു ആകർഷണങ്ങളായിരുന്നു.

Advertisement
inner ad
Continue Reading

Featured