മകന്‍ മഴുകൊണ്ട് അടിച്ചു, അച്ഛനു പിന്നാലെ അമ്മയും മരിച്ചു

തൃശൂര്‍ മദ്യപിച്ചെത്തിയ മകന്‍റെ അടിയേറ്റ് അച്ഛനു പിന്നാലെ അമ്മയും മരിച്ചു. മകനെ പോലീസ് അറസ്റ്റ് ചെയ്തു. അവണിശേരിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപനായ പ്രദീപ് സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുമെന്ന് അയല്‍വാസികള്‍ പറയുന്നു. ഇടാളുടെ അക്രമം സഹിക്കാനാവാതെ ഭാര്യയും മകളും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കു പോയി. ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ പ്രദീപ് ആദ്യം അച്ഛന്‍ രാമകൃഷ്ണനുമായും പിന്നീട‍് അമ്മ തങ്കമ്മയുമായും വഴക്കിട്ടു. അതിനിടെ, അച്ഛനെ മഴു കൊണ്ട് ആക്രമിച്ചു. തലയ്ക്കടിയേറ്റു വീണ അച്ഛന്‍ രാമകൃഷ്ണനെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. രാമകൃഷ്ണനെ ആക്രിമിക്കുന്നതു തടയാനെത്തിയ അദ്ദേഹത്തിന്‍റെ ഭാര്യ തങ്കമണിയെയും മകന്‍ മഴുകൊണ്ടു വെട്ടി. അവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. രാത്രിയോടെ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്കു മാറ്റിയെങ്കിലും രാമകൃഷ്ണന്‍ രാത്രി തന്നെ മരിച്ചു. ഇന്നു പുലര്‍ച്ചെയാണ് തങ്കമണി മരിച്ചത്. ഇരട്ടക്കൊലപാതകത്തിന് പ്രദീപിനെതിരേ പോലീസ് കേസ് എടുത്തു. ഇയാള്‍ കസ്റ്റഡിയിലാണ്.

Related posts

Leave a Comment