പാർസൽ ഏജൻസി നികുതി വെട്ടിപ്പ് ; ജിഎസ്ടി വകുപ്പ് 238 കേസുകളെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ പാർസൽ സർവ്വീസ് ഏജൻസികളിൽ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ 238 നികുതി വെട്ടിപ്പ് കേസുകൾ കണ്ടെത്തി. നികുതി, പിഴ ഇനങ്ങളിലായി 5.06 ലക്ഷം രൂപ ഈടാക്കി.
അന്യ സംസ്ഥാനങ്ങളിൽ നിന്നും പാർസൽ ഏജൻസികൾ വഴി നടത്തുന്ന ചരക്ക് നീക്കത്തിൽ വ്യാപക നികുതി വെട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചരക്ക് സേവന നികുതി ഇന്റലിജൻസ് വിഭാഗം പരിശോധന നടത്തിയത്. നിയമ പ്രകാരമുള്ള രേഖകൾ ഇല്ലാത്തതും ഇ- വേ ബില്ല് ഇല്ലാത്തതും രേഖകളിൽ അളവ് കുറച്ച് കാണിച്ചതും അടക്കമുള്ള ക്രമക്കേടുകളുമാണ് കണ്ടെത്തിയത്. പാഴ്‌സൽ ഏജൻസികൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് ചരക്ക് സേവന നികുതി വകുപ്പ് കമ്മിഷണർ അറിയിച്ചു.

Related posts

Leave a Comment