ബസ് സ്‌റ്റോപ്പിന് സമീപത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി


പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പൂരപ്പുഴ ബസ്സ് സ്‌റ്റോപ്പിന് സമീപത്ത് റോഡരികില്‍ െ്രെഡനേജിന് സമീപത്തു നിന്നും മൂന്ന് മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടി പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ പ്രജോഷ് കുമാറും പാര്‍ട്ടിയും ചേര്‍ന്ന് കണ്ടു പിടിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സാഗിഷ് ചക്കുങ്ങല്‍, ശിഹാബുദ്ദീന്‍, ജയകൃഷ്ണന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ സിന്ധു െ്രെഡവര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment