കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ല ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

പരപ്പനങ്ങാടി: പൊതുവിദ്യാലയങ്ങളില്‍ എല്ലാ അധ്യാപക ഒഴിവുകളിലും നിയമനം നടത്തുക, നിയമനം ലഭിച്ച ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രവേശന അനുമതി നല്‍കുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, െ്രെപമറി വിദ്യാലയങ്ങളില്‍ പ്രഥമാധ്യാപകരും നിയമിക്കുക, എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ പഠനസൗകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുക, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ച് പശ്ചാത്തലത്തില്‍ അധ്യാപകനെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കെ പി എസ് ടി എ(കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍) തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സമരം കെ പി എസ് ടി എ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ജിതേഷ് എ അധ്യക്ഷത വഹിച്ചു. പികെ മനോജ്, ഇ.അനില്‍കുമാര്‍, ഇ.ഉമേഷ് കുമാര്‍ , എന്‍ അബ്ദുള്ള, സുഭാഷ് കെ, മുഹമ്മദ് എം സി പി ഷറഫുദ്ദീന്‍, , രാജേഷ്. കെ. പി, മധുസൂദനന്‍ പി കെ,എ വി.ഷറഫലി ,രാജീവ്.എ വി. ഷമീര്‍ അലി എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment