പരപ്പനങ്ങാടിയില്‍ പ്രതിഷേധ ജ്വാല

പരപ്പനങ്ങാടി ആദിവാസികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അകാരണമായി യുഎപിഎ ചുമത്തി ജയിലിലടക്കുകയും. ജയിലില്‍വച്ച് മരണമടയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായ ഭരണകൂട ഭീകരതക്കെതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം തിരൂരങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പരപ്പനങ്ങാടിയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എന്‍ പി ഹംസ കോയ ഉദ്ഘാടനം ചെയ്തു. പി കെ അബ്ദുല്‍ അസീസ്. പിസി രാജീവ് ബാബു, കെ അനില്‍കുമാര്‍, ബിന്ദു പന്താരങ്ങാടി, ശ്രീജിത്ത് അധികാരത്തില്‍, കെ പി ഷാജഹാന്‍, സുധീഷ് പൂരപ്പുഴ, യു വി സുരേന്ദ്രന്‍. അഭിന്‍ കൃഷ്ണ, പാണ്ടി അലി, കെ മുഹമ്മദ് കുട്ടി നഹ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment