പരപ്പനങ്ങാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ സമരം നടത്തി

പരപ്പനങ്ങാടി : പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കെ പി എസ് ടി എ പരപ്പനങ്ങാടി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണാസമരം നടത്തി. സംസ്ഥാന കമ്മറ്റി അംഗം പി.കെ മനോജ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു ഉപജില്ലാ പ്രസിഡന്റ് എ.വി രാജീവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു സംഘടനാ നേതാക്കളായ ഇ. ഉമേഷ് കുമാര്‍, എന്‍.അബ്ദുള്ള, എ.വി ശറഫലി,കെ.പി മുഹമ്മദ്, ടി.സി ഷമീര്‍, എം.അബ്ദുറഹ്മാന്‍, എ.വി. അക്ക്ബറലി തുടങ്ങിയവര്‍ സംസാരിച്ചു

Related posts

Leave a Comment