Connect with us
48 birthday
top banner (1)

Kozhikode

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: ഭര്‍ത്താവ് രാഹുല്‍ ഒന്നാം പ്രതി

Avatar

Published

on

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാല്‍ കേസില്‍ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായാണ് കുറ്റപത്രം.

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.കൊലപാതകശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതാണ് രാജേഷിനും പോലീസുകാരനും എതിരെ ചുമത്തിയ കുറ്റം. കേസില്‍ എഫ്ഐആര്‍ ഇട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സീ പ്ലെയിന്‍ പദ്ധതി: സോറി പറഞ്ഞിട്ടുവേണം എല്‍ഡിഎഫ് സര്‍ക്കാര്‍ മേനി പറയാനെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Published

on


കോഴിക്കോട്: തങ്ങളുടെ ഭരണകാലത്ത് എമര്‍ജിങ് കേരളയില്‍ ടൂറിസം വകുപ്പ് അവതരിപ്പിച്ച പദ്ധതി നടപ്പായതില്‍ സന്തോഷമുണ്ടെന്നും സീ പ്ലെയിന്‍ പദ്ധതിയെ അന്ന് എതിര്‍ത്തതില്‍ സോറി പറഞ്ഞിട്ടുവേണം എല്‍.ഡി.എഫ് സര്‍ക്കാര്‍ മേനി പറയാനെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാജ്യത്തെ ആദ്യ ജലവിമാനം സംസ്ഥാനത്ത് പറന്നിറങ്ങിയതിന് പിന്നാലെയാണ് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

‘ഇടതു സര്‍ക്കാറിന്റെ പരിഷ്‌കാരങ്ങള്‍ ഇങ്ങനെ കാണിക്കുമ്പോള്‍ വാസ്തവത്തില്‍ ചിരിയാണ് വരുന്നത്. ഇവര്‍ക്ക് ബുദ്ധിയുദിക്കാന്‍ എത്രകാലമെടുക്കും. 2012ല്‍ വന്ന പദ്ധതികളെ എതിര്‍ത്തതില്‍ കേരളീയരോട് ഒരു സോറി പറഞ്ഞിട്ട് വേണം മേനിപറയാന്‍. സീ പ്ലെയിന്‍ ഇറങ്ങിയാല്‍ തിലോപ്പിയ കുഞ്ഞുങ്ങള്‍ ചത്തുപോകുമെന്ന് പറഞ്ഞ് അന്ന് വള്ളങ്ങള്‍ നിരത്തി പ്രക്ഷോഭം നടത്തി. ഇപ്പോള്‍ അവിടെത്തെ തിലോപ്പിയ കുഞ്ഞുങ്ങളെ എങ്ങോട്ടെങ്കിലും മാറ്റി പാര്‍പ്പിച്ചോ എന്നറിയില്ല.

Advertisement
inner ad

ഞങ്ങള്‍ നല്ല കാര്യങ്ങള്‍ ഒന്നും എതിര്‍ക്കാത്തത് കൊണ്ടാണ് അവര്‍ക്കിത് നടത്താനാവുന്നത്. എക്‌സ്പ്രസ് ഹൈവേ എമര്‍ജിങ് കേരളയില്‍ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തു. പശുവിനെ എങ്ങനെ ഇപ്പുറത്ത് കൊണ്ടുവരും എന്ന് ചോദിച്ച്. ആ വക വിഡിത്തരം ചോദ്യങ്ങള്‍ ഞങ്ങള്‍ ചോദിക്കാത്തത് കൊണ്ട് നിങ്ങള്‍ക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകാന്‍ കഴിയുന്നു. അന്ന് എമര്‍ജിങ് കേരളയില്‍ ടൂറിസം വകുപ്പ് കൊണ്ടുവന്ന പദ്ധതി ഇന്ന് നടപ്പാകുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ നിങ്ങള്‍ ഒരു സോറി പറഞ്ഞിട്ടേ സന്തോഷിക്കാവൂ’ – കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Advertisement
inner ad
Continue Reading

Kerala

അത്യാവശ്യമായി ഒമ്പത് ലക്ഷം ആവശ്യമുണ്ട് ;ലോറി വില്‍ക്കാന്‍ പോവുകയാണെന്ന് മനാഫ്

Published

on

കോഴിക്കോട്: അത്യാവശ്യമായി ഒമ്പത് ലക്ഷം ആവശ്യമുണ്ടെന്നും, അതിനാല്‍ തന്റെ ലോറി വില്‍ക്കാന്‍ പോവുകയാണെന്ന് മനാഫ്. 12 വീല്‍ വണ്ടിയാണ് വില്‍ക്കാന്‍ പോകുന്നത്. ആവശ്യക്കാര്‍ക്ക് വാങ്ങാമെന്നും മനാഫ് പറയുന്നു.

അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് , ഒഎല്‍എക്‌സില്‍ ഇടുന്നതിനെക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലേ, 2012 മോഡല്‍ വണ്ടി 12 ടയര്‍ ലോറിയാണ് ‘ മനാഫ് പറയുന്നു.

Advertisement
inner ad

രണ്ടുദിവസം മുമ്പ് അഞ്ച് ലക്ഷം രൂപ തനിക്ക് ആവശ്യമാണെന്ന് പറഞ്ഞ് യൂട്യൂബ് ചാനലിലൂടെ മനാഫ് രംഗത്തെത്തിയിരുന്നു. ചാരിറ്റി ആപ്പ് നിര്‍മ്മിക്കാനാണ് പൊതുജനങ്ങളോട് മനാഫ് അഞ്ച് ലക്ഷം ആവശ്യപ്പെട്ടത്. ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പ്രതികരിച്ചിരുന്നു. ചാരിറ്റിയായി വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നാണ് മനാഫിന്റെ വാദം. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് ഇപ്പോള്‍ മനാഫ്.

Advertisement
inner ad
Continue Reading

Kerala

നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്നു പ്രതികള്‍ക്ക് ജാമ്യം

Published

on

കാസര്‍കോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റു ചെയ്ത മൂന്നു പ്രതികള്‍ക്ക് ജാമ്യം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ പി. രാജേഷ് എന്നിവര്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി ജാമ്യം അനുവദിച്ചത്.

അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ നൂറോളം പേര്‍ക്കാണ് പരിക്കേറ്റത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ വെടിപ്പുരക്ക് തീപിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയില്‍ കനല്‍തരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി അകത്തേക്ക് പതിക്കുകയായിരുന്നു.

Advertisement
inner ad

അപകടം അന്വേഷിക്കാന്‍ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രം ഉത്സവത്തിന് പടക്കം പൊട്ടിക്കുന്നതിന് പൊലീസിന്റെയോ കലക്ടറുടെയോ അനുമതി വാങ്ങിയിരുന്നില്ല. ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഷെഡിലാണ് പടക്കം സൂക്ഷിച്ചത്. ഇതിനടുത്തുവെച്ചാണ് പൊട്ടിച്ചത്. വെടിപ്പുരക്ക് അകത്തും പുറത്തും ജനങ്ങള്‍ തിങ്ങിക്കൂടിനിന്നതാണ് പരിക്കേറ്റവരുടെ എണ്ണം ഇത്രയേറെ വര്‍ധിക്കാനുണ്ടായ കാരണം.

Advertisement
inner ad
Continue Reading

Featured