മൂന്നിയൂര്‍ യൂത്ത് കോണ്‍ഗ്രസ് പകല്‍പ്പന്തം പ്രതിഷേധം നടത്തി

മൂന്നിയൂര്‍ : പിഞ്ചുമക്കളെ പീഡിപ്പിച്ചു കൊല്ലുന്ന കണ്ണില്ലാത്ത ക്രൂരതയ്ക്കും സര്‍ക്കാര്‍ തണലിലെ സിപിഎം ഡി.വൈ.എഫ്.ഐ അധോലോക മാഫിയക്കുമെതിരെപ്രതിഷേധിച്ചു കൊണ്ട് മൂന്നിയൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ചേറാക്കോടില്‍ സംഘടിപ്പിച്ച പകല്‍പ്പന്തം പ്രതിഷേധം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ മൊയ്തീന്‍ കുട്ടി ഉദ്ഘടാനം ചെയ്തു യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ വി അക്ബര്‍ അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് സെക്രട്ടറിമാരായ സി കെ ഹരിദാസന്‍, സൗക്കത്ത് മുള്ളുങ്ങല്‍ മണ്ഡലം സെക്രട്ടറി കണകേഷ്,കാദര്‍ കുട്ടി യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജയന്‍ തച്ചേടത്തില്‍, പ്രസാദ് കുറ്റിയില്‍, സഫീല്‍ പടിക്കല്‍,സനൂഫ് പരാടന്‍, അനീഷ് കുന്നുമ്മല്‍,നൗഷാദ് എ കെ എന്നിവര്‍ പങ്കെടുക്കുകയും ജിതിന്‍ പപ്പാനൂര്‍ നന്ദി പറയുകയും ചെയ്തു.

Related posts

Leave a Comment