Kerala
പ്രമുഖരെ കാണാനല്ല സഖാക്കൾ പാർട്ടി ഉണ്ടാക്കിയത്: പന്ന്യന്റെ മകൻ രൂപേഷ്
കൊല്ലം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസിനെതിരേ രൂക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ്. സിപിഐ നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻറെ മകൻ ഉന്നയിച്ചത്. ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ട് കടക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല എം.എൻ സ്മാരകത്തിന് ലാളിത്യത്തിൻറെ മുഖം നൽകേണ്ടതെന്ന് രൂപേഷ് പന്ന്യൻ ഫേസ്ബുക്കിൽ കുറിച്ചു. കോടികളുടെ ആഘോഷമല്ല, കുടിലുകളിലെ ആനന്ദമാണ് വലുതെന്ന് തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എം.എൻ സ്മാരകമാണ് സാധാരണക്കാരൻറെ പതിരില്ലാത്ത സ്വപ്നം. പ്രമുഖരെ കാണാനല്ല പാർട്ടിയുണ്ടാക്കിയതെന്നും ഫെയ്സ് ബുക്ക് പോസ്റ്റിൽ രൂപേഷ് കുറിച്ചു.
രൂപേഷിൻറെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
എം.എൻ സ്മാരകത്തിന് ഏച്ചുകെട്ടില്ലാത്ത ലാളിത്യവും.. മുഴച്ചു നിൽക്കാത്ത ഭംഗിയും വന്നു ചേർന്നത് അവിടെ നിന്നും ഇറങ്ങി വരുന്ന മന്ത്രി വാഹനങ്ങൾ കണ്ടല്ല …
വെളിയത്തിന്റെയും പി.കെ.വിയുടെയും ചന്ദ്രപ്പന്റേയുമൊക്കെ ജീവനുള്ള ഓർമ്മകൾ പേറുന്ന ഇടമായതു കൊണ്ടാണ് ….
വെളിയവും പി.കെ വി യും ചന്ദ്രപ്പനുമൊക്കെ വരച്ചു കാണിച്ച ലാളിത്യവും നൈർമ്മല്യവും ആഡംബരമില്ലായ്മയും
വാൻ ഗോഗിന്റെയും ഡാവിഞ്ചിയുടേയും ചിത്രങ്ങൾ പോലെ വെറുതെ കണ്ടാസ്വദിച്ച് ആഡംബരത്തിലലിഞ്ഞു
ചേരുമ്പോൾ ചിതലരിക്കുന്നത്
എം എൻ സ്മാരകത്തിന്റെ കൽചുമരുകൾക്ക് മാത്രമല്ല… സാധാരണ സഖാക്കളുടെ പ്രതീക്ഷകൾക്കു കൂടിയാണ്…
ശീതീകരിച്ച മുറികളിൽ കഴിയുന്നവരുടെ ക്ഷേമങ്ങൾക്ക് വേണ്ടിയാണ് കമ്മ്യൂണിസ്റ്റായതെങ്കിൽ കൃഷ്ണപിള്ളയ്ക്കൊരിക്കലും കൂടിലിൽ നിന്നും പാമ്പു കടിയേറ്റ് മരിക്കേണ്ടി വരില്ലായിരുന്നു…
ശീതീകരിച്ച മുറികളില്ലാത്ത അക്കാലത്തെ നേതാക്കളായി ഇന്നിന്റെ നേതാക്കൾ മാറണമെന്ന് ചിന്തിക്കുന്നവരല്ല സാധാരണ ജനങ്ങൾ …
പക്ഷെ
കൃഷ്ണ പിള്ളയെയും മറ്റും കണ്ട് കമ്യൂണിസ്റ്റായ വെളിയവും
പി കെ വിയും ചന്ദ്രപ്പനുമൊക്കെ യാത്ര പറഞ്ഞിട്ട് അധികമായില്ലെന്ന ഓർമ്മകൾ ഇല്ലാതാകുന്നിടത്താണ്
പ്രമാണിമാരും പൗര പ്രമുഖരും പിറവി എടുക്കുന്നത്…
അരപട്ടിണിക്കാരായ സാധാരണക്കാരുടെ കൂടി നികുതി പണത്തിനാൽ ശീതീകരിച്ച മുറികളിൽ വിരുന്നുണ്ണാനെത്തുന്ന പ്രമാണിമാരെയും പൗരപ്രമുഖരെയും കണ്ട് കോൾമയിർ കൊള്ളുന്ന ഒരു പുതിയ ലോകത്തിനായല്ല
പാറപ്പുറത്തെ മണൽ തരികൾക്ക് മുകളിൽ ചുവപ്പിന്റെ ആദ്യ തിരശ്ശീല ഉയർന്നത് ….
പ്രളയകാലത്തും ദുരന്ത കാലത്തും പട്ടിണി മറന്ന് ആടിനെ വിറ്റ കാശ് നാടിന് കൊടുത്ത സുബൈദ മുതൽ നൗഷാദ് വരെയുള്ളവർ മനുഷ്യരെ പ്രണയിച്ചപ്പോൾ…. സ്വന്തം സമ്പാദ്യങ്ങൾ കൈവിടാത്തവർ പ്രമാണിമാരും പൗര പ്രമുഖരുമായി നികുതി പണത്തിന്റെ പൊലിമയിൽ മറ്റൊരു ലോകം പണിയുമ്പോൾ ചിതലരിക്കാൻ പോലും പ്രതീഷകളില്ലാത്ത നിഴലായി മാറുകയാണ് സാധാരണക്കാർ …
‘ അധികാരം’ എന്ന
നാലക്ഷരത്തിന്
‘ആഡംബരം’ എന്ന നാലക്ഷരം അകമ്പടി ചേരുമ്പോൾ
ദുരിത കാലവും ദുരന്ത കാലവും ഏതെന്ന് തിരിച്ചറിയാനാവാതെ എം.എൻ സ്മാരകം നോക്കി…
പോയ കാലത്തെ ഓർമ്മകൾ തുന്നി കെട്ടുകയാണ് സാധാരണക്കാർ …
ശീതീകരിച്ച മുറികളിൽ നിന്നിറങ്ങി വന്ന് തട്ടുകടക്ക് മുന്നിൽ നിന്നും സെൽഫി എടുത്ത് സ്വയം നന്മമരമായി മാറുന്നവരല്ല
എം എൻ സ്മാരകത്തിന് ലാളിത്യത്തിന്റെ മുഖം നല്കേണ്ടത് …
സന്യാസി ആയി കമ്മ്യൂണിസ്റ്റായ
വെളിയം ഭാർഗ്ഗവൻ ജീവിച്ച ഇടമാണിതെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ്….
വീട്ടിലൊരു എം.പി ഉണ്ടായിരുന്നത് കൊണ്ട് എം.പി ആയാൽ ആഗ്രഹിക്കാതെ വന്നു ചേരുന്ന സൗഭാഗ്യങ്ങളെ കുറിച്ച് നന്നായറിയാം …
പക്ഷെ സാധാരണക്കാരന്റെ വിയർപ്പിൽ നെയ്ത ഉടുപ്പാണ്
എം പി സ്ഥാനവും എം എൽ എ സ്ഥാനവും
എന്നത് മറക്കുമ്പോൾ… പ്രമാണിമാരും പ്രമുഖരുമല്ലാത്തവർ
മുഖമില്ലാത്ത വെറും മനുഷ്യർ മാത്രമായി തീരും ….
മുഖമില്ലാത്ത ആ മനുഷ്യർക്ക് മുന്നിൽ മുഖം തിരിക്കാത്ത ഒര് എം.എൻ സ്മാരകം ….
കോടികളുടെ ആഘോഷമല്ല
കുടിലുകളിലെ ആനന്ദമാണ്
വലുത് എന്നു
തിരിച്ചറിയുന്നവർ അന്തേവാസികളായ ഒരു എം എൻ
സ്മാരകം അതാണ്
സാധാരണക്കാരന്റെ പതിരില്ലാത്ത സ്വപ്നം ….
(തുറന്നെഴുതലുകൾ ഒറ്റപ്പെടുത്താം…പക്ഷെ ഒറ്റപ്പെടലുകൾക്കിടയിലും പതിരില്ലാതെ പറഞ്ഞ് കൊണ്ടേയിരിക്കണം …)
Thiruvananthapuram
എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ സമയം തേടി വിജിലന്‍സ്. കൂടുതല്‍ സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുള്ളതിനാല്‍ രണ്ടുമാസം കൂടി സമയമാണ് വിജിലന്‍സ് ആവശ്യപ്പെട്ടത്. അനധികൃത സ്വത്ത് സമ്പാദനത്തിലാണ് വിജിലന്‍സ് അന്വേഷണം. മാര്‍ച്ച് 25 ന് കേസ് വീണ്ടും പരി?ഗണിക്കും.
പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷം എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. അനധികൃത സ്വത്തില്ലെന്നായിരുന്നു എഡിജിപിയുടെ മൊഴി. കവടിയാറിലെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു.
ആറുമാസമായിരുന്നു വിജിലന്‍സ് അന്വേഷണത്തിന് നല്‍കിയ കാലാവധി. അജിത് കുമാറിന്റെ മൊഴികൂടെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറിയേക്കുമെന്ന് സൂചനകളായിരുന്നു മുമ്പ് പുറത്തുവന്നിരുന്നത്. പി.വി. അന്‍വറായിരുന്നു അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്.
Wayanad
കടുവയുടെ ആക്രമമത്തില്‍ സ്ത്രീ മരിച്ച സംഭവം: മന്ത്രി ഒ ആര്‍ കേളുവിനെ തടഞ്ഞ് പ്രതിഷേധക്കാര്‍
മാനന്തവാടി: കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ച മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരുടെ പ്രതിഷേധം. മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുന്നിലാണ് പ്രതിഷേധം. കൊല്ലപ്പെട്ട രാധയുടെ മൃതദേഹം അവിടെ എത്തിച്ചിരിക്കുകയാണ്.
മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ മന്ത്രിയെ നാട്ടുകാര്‍ സമ്മതിച്ചില്ല. കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ കൂടുവെച്ചോ മയക്കുവെടിവെച്ചോ കടുവയെ പിടിക്കലാണ് ആദ്യഘട്ടമെന്ന് മന്ത്രി പ്രതികരിച്ചത് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചു. കക്ഷി രാഷ്ട്രീയമില്ലാതെയാണ് തങ്ങളുടെ പ്രതിഷേധമെന്നും നാട്ടുകാര്‍ പറയുന്നുണ്ട്.
അതേസമയം നരഭോജി കടുവയെ വെടിവെക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങിയെന്നാണ് വിവരം. കടുവയെ കൂട് വെച്ചോ വെടി വെച്ചോ പിടിക്കുമെന്നും വെടിവെക്കാന്‍ ഉത്തരവ് നല്‍കിയെന്നും വനംനകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. ചെയ്യാവുന്നതിന്റെ പരമാവധി സര്‍ക്കാര്‍ ചെയ്യുമെന്നും ധനസഹായം ഉള്‍പ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റ് സമീപത്തുവെച്ചാണ് രാധയെ കടുവ ആക്രമിച്ചത്. തോട്ടത്തില്‍ കാപ്പി വിളവെടുപ്പിന് പോയപ്പോഴായിരുന്നു ആക്രമണം.വനത്തിന് സമീപത്ത് സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ വെച്ചാണ് സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം.
Kerala
ക്രിസ്തുമസ് – നവവത്സര ബമ്പറിന് റെക്കോഡ് വില്പന; ടിക്കറ്റ് വില 400 രൂപ
സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് – പുതുവത്സര ബമ്പർ ടിക്കറ്റ് റെക്കോഡ് വില്പന. 40 ലക്ഷം ടിക്കറ്റുകളിൽ ഇന്നലെ (ജനുവരി – 23) വരെ 33,78,990 ടിക്കറ്റുകൾ വിറ്റു പോയി. ടിക്കറ്റ് വില 400 രൂപയാണ്.
6,95,650 ടിക്കറ്റുകൾ വിറ്റഴിച്ച് പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 3,92,290 ടിക്കറ്റുകൾ വിറ്റു കൊണ്ട് തിരുവനന്തപുരം രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് 3,60,280 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയാണ്. ഒന്നാം സമ്മാനം 20 കോടി രൂപയാണ്. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി 5 ന് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News6 days ago
പണിമുടക്ക് നോട്ടീസ് നൽകി
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login