പാങ്ങ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിദ്യാതരംഗിണി വായ്പാ പദ്ധതി തുടങ്ങി

പടപ്പറമ്പ്: പാങ്ങ് സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിദ്യാതരംഗിണി വായ്പാ പദ്ധതി മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിന് പലിശ രഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. കുറുവ പഞ്ചായത്ത് പ്രസിഡന്റ് പി.നസീറ മോള്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.കെ.മുഹമ്മദ് കുട്ടി എന്ന മാനു,സെക്രട്ടറി
എ.കെ. മുസ്തഫ,പി.അലവി, എം.രാമചന്ദ്രന്‍, ആര്‍.പി.ഉണ്ണികൃഷ്ണന്‍, പി.കെ.നൗഷാദ്, എ.കെ.മുഹമ്മദലി, എം.പി. കുഞ്ഞി മുഹമ്മദ്, പി.അബുദുള്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment