ദീപം തെളിയിച്ച് ഐക്യദാര്‍ഢ്യം


പെരിന്തല്‍മണ്ണ : മാവോയിസ്റ്റ് ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി വിചാരണ നടത്താതെ തുറങ്കലിലടച്ച് ചികിത്സ പോലും നിഷേധിച്ചു ജയിലില്‍ വെച്ച് മരണപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമിക്ക് ആദരം അര്‍പ്പിക്കുന്നതിനു എപ്പിക്കാട് വെച്ച് പാണ്ടിക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ദീപം തെളിയിക്കല്‍ പരിപാടി നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. കബീര്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. അബൂബക്കര്‍ അധ്യക്ഷത വ്വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ വി. എ. പ്രഭാകരന്‍, സമദ് എടപ്പറ്റ, ചന്ദ്രന്‍. എ. കെ. മണ്ഡലം ഭാരവാഹികളായ അനില്‍പ്രകാശ്. നാസര്‍ മാസ്റ്റര്‍, രാജേഷ് പി. എം., സുധാകരന്‍, അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Comment