ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സന്‍ മാവുങ്കലിന്‍റെ കൈവശമുള്ള രേഖ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം

ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സന്‍ മാവുങ്കലിന്‍റെ കൈവശമുള്ള പുരാരേഖയെന്ന് അവകാശപ്പെടുന്ന രേഖ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം.യുവതീപ്രവേശന വിവാദസമയത്താണ് ശബരിമല മൂന്നര നൂറ്റാണ്ടുമുമ്ബ് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നെന്ന് സൂചിപ്പിക്കുന്ന രാജമുദ്രയുള്ള രേഖ വാര്‍ത്തയില്‍ നിറഞ്ഞത്.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാനസര്‍ക്കാരും രേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്‍റ് ശശികുമാര വര്‍മ്മ ആവശ്യപ്പെട്ടു.മോൺസന്റെ ഒപ്പം കൂട്ടാളിയായി പ്രവർത്തിച്ചിരുന്ന മാധ്യമപ്രവർത്തകൻ ഷഹിൻ ആന്റണിയാണ് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.അതുകൊണ്ടുതന്നെ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

Related posts

Leave a Comment