ശബരിമല തീർത്ഥാടനം; സർക്കാർ നിയന്ത്രണങ്ങളെ വിമർശിച്ച് പന്തളം കൊട്ടാരം

ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം. ആചാരങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന വിധമാണ് നിയന്ത്രണങ്ങളെന്ന് പന്തളം കൊട്ടാരം. തീർത്ഥാടനം സംബന്ധിച്ച് സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും വ്യക്തതയില്ല. ശബരിമലയിൽ നടതുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിമർശനങ്ങളുമായി പന്തളം കൊട്ടാരം രംഗത്തെത്തിയത്.

ഇടാത്താവളങ്ങളിലും നിലയ്ക്കലിലും ശുചിമുറികൾ പോലും ഇല്ലാത്ത അവസ്ഥ. റോഡുകളുടെ അറ്റകുറ്റ പണിയിൽ സർക്കാരിന്റെ ഉറപ്പുകൾ നടപ്പായില്ല.
തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനം ആയിട്ടില്ല.

Related posts

Leave a Comment