Connect with us
inner ad

Ernakulam

ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് അം​ഗം മരിച്ചു

Avatar

Published

on

തൃശൂർ: കൊടുങ്ങല്ലൂരിൽ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസിൽ ടാങ്കർ ലോറിയിടിച്ച് പഞ്ചായത്ത് മെമ്പർ മരിച്ചു. എറണാകുളം വടക്കേക്കര പഞ്ചായത്ത് മെംബർ മുറവൻതുരുത്ത് പൈനേടത്ത് ജോബിയാണ് മരിച്ചത്. ഡിവൈഎസ്പി ഓഫീസ് സിഗ്നൽ ജംഗ്ഷനിൽ ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ഈ ജംഗ്ഷനിലെ സിഗ്നൽ സംവിധാനം തകരാറിലായിട്ട് നാളേറെയായെങ്കിലും തകരാർ പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.

Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Published

on

എറണാകുളം: കോതമംഗലം കോട്ടപ്പടിയില്‍ ഇന്നലെ രാത്രി സ്വകാര്യ വ്യക്തിയുടെ കിണറ്റില് വീണ കാട്ടാനയെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകള്‍ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിലാണ് ആനയെ ജെസിബി ഉപയോഗിച്ച്‌ കിണറിന്റെ വശമിടിച്ച്‌ കരയ്ക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ ആനക്കുട്ടി കാട്ടിലേക്കാണ് ഓടിയത്. മൂന്ന് കിലോമീറ്ററോളം ജനവാസ മേഖലയായതിനാല്‍ പടക്കം പൊട്ടിച്ചും നാട്ടുകാർ ഒച്ചയുണ്ടാക്കിയും ആനയെ ഓടിച്ചു. പ്രദേശത്ത് നാലു മണി വരെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Ernakulam

‘എന്റെ പൊന്നെ’; സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്, പവന് 80 രൂപ കൂടി

Published

on

കൊച്ചി: സ്വർണവിലയില്‍ ഇന്നും വർധനവ്. പവന് 80 രൂപ വർധിച്ച്‌ 52,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 52,880 രൂപയായിരുന്നു.ഗ്രാമിന് 10 രൂപ വർധിച്ച്‌ 6620 രൂപയായി. തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില വർധിക്കുന്നത്. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർധനവാണുണ്ടായത്. മാർച്ച്‌ ഒന്നിന് 46,320 രൂപയായിരുന്നു സ്വർണവില.

Continue Reading

Business

വിനോദ് ഫ്രാൻസിസ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ

Published

on

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായ വിനോദ് ഫ്രാൻസിസിനെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സി എഫ് ഒ) ആയി നിയമിച്ചു. കൂടാതെ, ബാങ്കിന്റെ പ്രധാന മാനേജീരിയൽ പദവിയിലേക്കും നിയമനം നൽകി. ഏപ്രിൽ 5ന് ചേർന്ന ബാങ്കിന്റെ ഡയറക്ടർ ബോർഡാണ് നിയമന അംഗീകാരം നൽകിയത്. ബാങ്കിങ് രംഗത്തും കോർപ്പറേറ്റ് ഫിനാൻസ് മേഖലയിലും 18 വർഷത്തെ അനുഭവ സമ്പത്തുള്ള വിനോദ് ഫ്രാൻസിസ് ജൂൺ 2021 മുതൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഡെപ്യൂട്ടി സി എഫ് ഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഏപ്രിൽ 8 തിങ്കളാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സി എഫ് ഒയും സീനിയർ ജനറൽ മാനേജരുമായ എച്ച്. ചിത്രയെ ബാങ്കിന്റെ ചീഫ് കംപ്ലയൻസ് ഓഫീസറായി ചുമതലപ്പെടുത്തി.

Continue Reading

Featured