Connect with us
head

Featured

കേരള കോൺ​ഗ്രസ് എമ്മിൽ തമ്മിലടി, പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി ഓഫീസിൽ കുഴഞ്ഞുവീണ് മരിച്ചു

Avatar

Published

on

കോട്ടയം: പാർട്ടി ഓഫീസിലെ സംഘർഷത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കുഴഞ്ഞു വീണു മരിച്ചു. കടപ്ളാമറ്റം പഞ്ചായത്ത് പ്രസിഡന്റും കേരള കോൺഗ്രസ് എം നേതാവുമായ ജോയ് കല്ലുപുരയാണ് (77) മരിച്ചത്. ഈ മാസം ഏഴിനാണ് കടപ്ളാമറ്റത്തെ കേരള കോൺഗ്രസ് എം ഓഫീസിൽ ജോയ് കുഴഞ്ഞു വീണത്. ചികിത്സയിലിരിക്കെ ജോയി ഇന്നലെയാണു മരിച്ചത്. ജോയിക്ക് കേരള കോൺഗ്രസ് എം നേതാക്കളിൽ നിന്ന് മാനസിക പീഡനം ഉണ്ടായെന്ന് കാട്ടി ഭാര്യ ലിസമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കിക്കെതിരെ നടപ‌ടി ഒന്നുമുണ്ടായില്ല. ഇതിലും കുടുംബം കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു. നിലവിൽ പഞ്ചായത്ത് മെമ്പറായ പുളിക്കിയുടെ ഭാര്യ ബീന തോമസിനെ പഞ്ചായത്ത് പ്രസിഡന്റാക്കാനുള്ള നിർബന്ധ ബുദ്ധിയാണ് ഇതിന് പിന്നിലെന്നും ഇവർ ആരോപിക്കുന്നു. പാർട്ടി ഓഫീസിൽ വൈകീട്ട് 5.30 ന് ചേർന്ന പാർട്ടി അംഗങ്ങളുടെ യോഗത്തിൽ ജോയിയെ അപമാനിക്കുകയും തോമസ് അടക്കമുള്ളവർ കൈയേറ്റം ചെയ്യുകയും ചെയ്തെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ലിസമ്മ പറയുന്നു.
ജോയി കല്ലുപുരയുടെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു. അന്തരിച്ച കേരള കോൺഗ്രസ് എം അതികായനും മുൻ ധനമന്ത്രിയുമായിരുന്ന കെ എം മാണിയുമായി ജോയി കല്ലുപുരയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. 1964 ൽ കേരളാ കോൺഗ്രസ് രൂപീകൃതമായപ്പോൾ കല്ലുപുര കുടുംബത്തിൽ വെച്ചായിരുന്നു കേരളാ കോൺഗ്രസിന്റെ ആദ്യ യോഗം ചേർന്നിരുന്നത്. എന്നാൽ മാണിക്കൊപ്പം നിന്ന മുതുർന്ന നേതാക്കളെ ഒതുക്കി ചില പുതുമുഖങ്ങൾ പാർട്ടി പിടിക്കാൻ ന‌ടത്തുന്ന നീക്കങ്ങളുടെ ബലിയായാടാണ് ജോയി കല്ലുപുരയെന്ന് കേരള കോൺ​ഗ്രസിലെ ഒരു വിഭാ​ഗം പറയുന്നു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

Published

on

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.

Continue Reading

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured

സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

Published

on

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാ​ഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.

Continue Reading

Featured