നായരമ്പലം ഫിഷ്ലാൻഡ് റോഡിലെ കലുങ്കിന്റെ നിർമാണ ഉദ്‌ഘാടനം നിർവ്വഹിച്ചു

വൈപ്പിൻ നായരമ്പലം പഞ്ചായത്തിലെ 16 – 12 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പഞ്ചായത്തിലെ കിഴക്കൻ മേഖലയിലെ ജനങ്ങൾക്ക് പഞ്ചായത്തിലെ ഏക പ്രൈമറി ഹെൽത്ത് സെന്റർ സ്ഥിതി ചെയ്യുന്ന കടപ്പുറം മേഖലയിലേക്ക് നിലവിൽ എളുപ്പം ചെന്നെത്താൻ കഴിയുന്ന ഏക മാർഗമായ ബീച്ച് റോഡിലെ കലുങ്കന്റെ സ്ലാബ് കഴിഞ്ഞ ആഴ്ച തകർന്നു വീണിരുന്നു. ജനങ്ങളുടെ യാത്രാ ക്ലേശം മനസിലാക്കി യുദ്ധകാലടിസ്ഥാനത്തിൽ കലുങ്ക് നിർമ്മിക്കാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിക്കുകയായിരുന്നു.

കലുങ്കിന്റെ നിർമാണ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജോബി വർഗ്ഗീസ്, 16-ാം വാർഡ് മെമ്പർ കെ.വി. പ്രേമോദ്, പഞ്ചായത്തംഗങ്ങളായ താര കൃഷ്ണ, എൻ.ആർ. ഗിരീശൻ, അബിലാഷ് പള്ളത്തുപടി, ജെയ്നി സേവ്യർ, എ.ഡി. മണി, ബീന ജഗദീശൻ, സി.സി. സിജി, വിജില രാധാകൃഷ്ണൻ, എൻ.കെ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. കലുങ്ക് തകർന്നതു മൂലമുള്ള യാത്രാ ക്ലേശം മനസിലാക്കി എത്രയും പെട്ടെന്നു തന്നെ നിർമ്മാണം തുടങ്ങാൻ ഇടപെടൽ നടത്തിയ 16-ാം വാർഡ് മെമ്പറെയും പഞ്ചായത്ത് ഭരണ സമിതിയേയും നാട്ടുകാർ പ്രത്യേകം അഭിനന്ദിച്ചു.

Related posts

Leave a Comment