സുസ്ഥിരമായ ജീവിതശൈലിക്കായി വീടുകളിലേക്ക് സോളാർ സ്ട്രിങ് ഇൻവേർട്ടറുകളുമായി പാനസോണിക് ലൈഫ് സൊലൂഷൻസ് ഇന്ത്യ

 
കൊച്ചി, ജൂലൈ 30,2021 : രാജ്യത്തെ വീടുകളിലേക്ക് ആവശ്യമുള്ള സോളാർ ഗ്രിഡ് ടൈ ഇൻവേർട്ടറുകളുമായി പാനസോണിക് ലൈഫ് സൊലൂഷൻ ഇന്ത്യ ലിമിറ്റഡ്. കേരളം, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പുതിയ ഇൻവർട്ടറുകൾ പുറത്തിറക്കിയിരിക്കുന്നത്. സോളാർ മൊഡ്യൂളുകൾക്ക് ശേഷം  പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഉപഭോക്താക്കൾക്കായി ക്ലീൻ എനർജി ലഭ്യമാക്കുകയാണ് പുതിയ ഉൽപ്പന്നത്തിലൂടെ പാനസോണിക് സൊലൂഷൻസ്. ദീർഘകാലം ഈട് നിൽക്കുന്ന ഉൽപ്പന്നം കോംപാക്ട് ഡിസൈനിൽ ആണ് വരുന്നത്. കുറഞ്ഞ ഭാരമാണ് ഉൽപ്പന്നതിന്റെ മറ്റൊരു പ്രത്യേകത. താങ്ങാവുന്ന വിലനിലവാരത്തിൽ വരുന്ന ഉൽപ്പന്നം കൈകാര്യം ചെയ്യാൻ വളരെ എളുപ്പമാണ്.
“രാജ്യത്തെ വീടുകളിൽ സൗരോർജം ഉപയോഗിക്കുന്നത് പരമാവധി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയുടെ ഭാഗം എന്ന നിലയ്ക്ക്  ഉപയോക്താക്കളുടെ ആവശ്യം കൃത്യമായി നിറവേറ്റുന്ന സോളാർ ഇൻവർട്ടറുകളുടെ ഒരു നിര പുറത്തിറക്കുന്നതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. സൗരോർജ്ജ ഉപയോഗ മേഖലയിലെ ഞങ്ങളുടെ ആഴത്തിലുള്ള അറിവ് അനുസരിച്ച് ശുദ്ധമായ ഊർജ ഉൽപ്പാദനത്തിലേക്കുള്ള ഒരു മാറ്റം നടപ്പാക്കാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. അടുത്ത ഏതാനും വർഷങ്ങളായി രാജ്യത്തെ സൗരോർജ്ജ മേഖലയിൽ ഗണ്യമായ വളർച്ചയാണ് പ്രവചിക്കപ്പെടുന്നത്. ഉൽപ്പന്നത്തിന്റെ ഈടും വിൽപ്പനാനന്തര സേവനവും പ്രത്യേകിച്ച് ഗാർഹിക ഉപഭോക്താക്കളെ പരിഗണിക്കുമ്പോൾ അവർക്ക് സുസ്ഥിരമായ ഒരു ജീവിത സാഹചര്യം ഉറപ്പുവരുത്തുന്നു . അനുസ്യൂതമായ അനുഭവവും ഏറ്റവും മികച്ച വാറണ്ടിയും ആണ് ഞങ്ങളുടെ ഇൻവർട്ടറുകൾ വാഗ്ദാനം ചെയ്യുന്നത്”. പാനസോണിക് ലൈഫ് സൊല്യൂഷൻസ് ഇന്ത്യ സോളാർ വിഭാഗം മേധാവി അമിത് ബാർവേ പറഞ്ഞു.
 ഉൽപ്പന്നത്തിന്റെ ചില പ്രധാനപ്പെട്ട പ്രത്യേകതകൾ  താഴെ നൽകുന്നു
കുറഞ്ഞ അറ്റകുറ്റപ്പണി: ഇൻവെർട്ടറുകൾ സംബന്ധിച്ചിടത്തോളം അതിന്റെ പ്രധാനപ്പെട്ട യു എസ് പി എന്ന് പറയുന്നത് അനായാസമായി കൈകാര്യം ചെയ്യുകയും പ്രവർത്തിപ്പിക്കുകയും ചെയ്യാനുള്ള സംവിധാനവും , കുറഞ്ഞ അറ്റകുറ്റപ്പണിയും ആണ്  . വിപണിയിൽ ലഭ്യമായ സമാന ഉൽപന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനം കുറഞ്ഞ ഭാരമാണ് ഈ ഉൽപ്പന്നത്തിന് ഉള്ളത്. പ്ലഗ് ആൻഡ് പ്ലേ മോഡലുകളിൽ ഉള്ള ഡിസൈൻ, തീ, തുരുമ്പ് എന്നിവയെ  പ്രതിരോധിക്കാനുള്ള കഴിവ്  തുടങ്ങിയവയാണ് മറ്റു പ്രത്യേകതകൾ. ഗാർഹിക സംവിധാനങ്ങൾക്ക് ഏറെ അനുയോജ്യമാണ് ഈ ഇൻവർട്ടർ.
സ്മാർട് ഇൻവർട്ടർ: സോളാർ മോഡ്യൂളുകളിൽ നിന്നുള്ള ഉൽപാദനം പരമാവധി ഉറപ്പാക്കുന്നതിന് മാക്സിമം പവർ പോയിന്റ് ട്രാക്കിംഗ് അൽഗോരിതം ആണ് ഉപയോഗിക്കുന്നത്.കൂടാതെ, ടച്ച് സെൻ‌സിറ്റീവ് ഒ‌എൽ‌ഇഡി സ്‌ക്രീനും തത്സമയ നിരീക്ഷണവും ഉപയോഗിച്ച് വിദൂര സ്ഥലങ്ങളിൽ നിന്നും വൈ-ഫൈ, ജിപിആർഎസ് എന്നിവ ഉപയോഗിച്ച് ഈ ഇൻവെർട്ടറുകൾ ഉപയോഗിക്കാം.
ഇൻഡസ്ട്രിയിൽ ആദ്യമായി വാറണ്ടി പിരീഡ് അവതരിപ്പിക്കുന്നു: വിവിധ ഐ‌ഇ‌സി മാനദണ്ഡങ്ങൾ‌ക്കും പാനസോണിക്കിന്റെ കർശന ഗുണനിലവാര മാനദണ്ഡങ്ങൾക്കും കീഴിലുള്ള സർ‌ട്ടിഫിക്കറ്റ് ലഭിച്ച ഉൽ‌പ്പന്നങ്ങൾ‌ക്കൊപ്പം 10 വർഷത്തെ വാറണ്ടിയുണ്ട്. ഉൽ‌പ്പന്നങ്ങൾ‌ക്കായി ബി‌ഐ‌എസ് അംഗീകാരവുംഉണ്ട്‌
സ്മാർട്ട് സീരീസ് : നാലു വ്യത്യസ്തമായ മോഡലുകളിൽ ഉള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഒരു കിലോവാട്ട് മുതലുള്ള ഉൽപന്നങ്ങളാണ് വിപണിയിൽ ലഭ്യമാവുക. ഇതിൽ റെനോ, ഇനോ, സ്റ്റെല്ലാർ, ലുമിന സീരീസ് എന്നിവ ഉൾപ്പെടുന്നു, ഓരോ സീരീസിലും വിവിധ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഉൽപ്പന്നങ്ങളാണ്.
പാനസോണിക് ലൈഫ് സൊലൂഷൻസ് ഇന്ത്യ രാജ്യത്തെ മറ്റു പ്രദേശങ്ങളിലും ഉൽപ്പന്നം ലഭ്യമാക്കും. രാജ്യത്തുടനീളമുള്ള ശൃംഖല കളിലൂടെ സമഗ്രമായ പരിഹാരങ്ങളും വിൽപ്പനാനന്തര സേവനവും കമ്പനി ഉറപ്പാക്കിയിട്ടുണ്ട്.

Related posts

Leave a Comment