Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kuwait

പൽപക് അമ്പിളി ദിലി അനുസ്മരണ യോഗം നടത്തി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യമായിരുന്ന അമ്പിളി ദിലിയുടെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസ്സോസിയഷൻ ഓഫ് കുവൈറ്റ് (പൽപക്) അനുസ്‌മരണ യോഗം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് മംഗഫ് മെമ്മറീസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പൽപക് പ്രസിഡന്റ് പി.എൻ കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് സ്വാഗതം പറഞ്ഞു. ഉപദേശക സമിതി – കേന്ദ്രകമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയ ഭാരവാഹികൾ ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്തു.


പൽപക്കിന്റെ സജീവഅംഗവും വനിതാവേദി ഫാഹേൽ ഏരിയ മുൻ കൺവീനറും രക്ഷാധികാരി ശ്രീ. ദിലിയുടെ സഹധർമ്മിണിയുമായ അമ്പിളി ദിലി സംഘടനക്ക് വേണ്ടി നൽകിയ മഹത്തായ സംഭാവനകൾ ഗദ്ഗദ കണ്ഠത്തോടെ പങ്കെടുത്തവർ ഓർത്തെടുത്തു. പ്രവാസലോകത്ത് എന്നെന്നും ഓർത്തിരിക്കാൻ ഒരുപാട് നല്ല സ്മരണകൾ നൽകിയ അമ്പിളി ദിലിയുടെ നിര്യാണം നടുക്കുന്ന ഒരധ്യായം ആയി എന്നെന്നും നിലനിൽക്കുമെന്ന് പൽപക് അനുശോചന സന്ദേശത്തിൽ അറിയിച്ചു. അമ്പിളി ദിലിയുടെ ഫോട്ടോയിൽ അംഗങ്ങൾ പുഷ്‌പാർച്ചന നടത്തി. ട്രെഷറർ പ്രേംരാജ് നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

സൗഹൃദവേദി സാൽമിയ സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : സൗഹൃദ വേദി സാൽമിയ സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടറി അനീഷ ജേക്കബ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ശ്രീ. മനോജ്‌ പരിമണം അധ്യക്ഷത വഹിച്ചു സംസാരിച്ചു. ശ്രീ: അജയ് നായർ ശ്രീ:ജോർജ്ജ് പയസ് , ശ്രീ:സക്കീർ ഹുസൈൻ തുവ്വൂർ എന്നിവർ ഓണ സന്ദേശങ്ങൾ നൽകി.പരസ്പരം പരിചയപ്പെട്ടും, സൗഹൃദങ്ങൾ പുതുക്കിയും, ഓണ സന്ദേശങ്ങൾ ശ്രവിച്ചും, കലാ പ്രകടനങ്ങൾ അവതരിപ്പിച്ചും, വിഭവ സമൃദ്ധമായ ഓണ സദ്യയുണ്ടും, ചേതോഹരമായി ആഘോഷിച്ച് സാൽമിയ സൗഹൃദ വേദിയുടെ ഏടിൽ പുതിയൊരധ്യായം എഴുതിച്ചർത്തു.

Advertisement
inner ad

സാൽമിയ സെൻട്രൽ ഹാളിൽ വെച്ച് നടന്ന സൗഹൃദ ഓണം പരിപാടിയിൽപ്രാർത്ഥനാ -സൗഹൃദ ഗാനം ഫൈസൽബാബു, ഈസ എന്നിവർ ചേർന്ന് ആലപിച്ചു. ശ്രീ,ഷുക്കൂർ വണ്ടൂർ രചനയും സംവിധാനവും നിർവ്വഹിച്ച നൻമയുടെ പ്രതീകമായ ഓണത്തെ ആധുനികതയിലൂടെ ദൃശ്യവൽക്കരിച്ച സ്കിറ്റിൽ മാവേലിയായി ഫാറൂഖ് ശർക്കിയും , ഫൈസൽ ബാബു ചാവക്കാട് , അൻസാർ മാള, റിയാസ് വളാഞ്ചേരി, ആസിഫ് വി ഖാലിദ്, ഈസ എന്നിവരും വേഷമിട്ടു. മുസ്‌തഫ അബൂബ്, നസീർ കൊച്ചി, റസിയ, യൂസുഫ്, ഷീജ കുര്യാക്കോസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ജനിയ & ടീം, ജെസ് വിൻ, ഇവാൻ എന്നിവർ നൃത്തം അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ,അമീർ കാരണത്ത് നന്ദി പറഞ്ഞു. ആങ്കറിങ് ശ്രീ. സഫ് വാൻ നിസ്താർ നടത്തി.കെ ഐ ജി ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ കെ.റഷീദ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Continue Reading

Kuwait

ആവേശ തിമർപ്പിൽ ഓണാഘോഷം ഗംഭീരമാക്കി ‘പൽപക്’ പാലക്കാട്

Published

on


കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പാലക്കാടൻ മേള 2024 ആയി ഓണം ആഘോഷിച്ചു. ഒക്ടോബർ 3 വ്യാഴാഴ്ച വൈകിട്ട് നടന്ന പൂക്കള മത്സരത്തോടു കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. 4 ന് വെള്ളിയാഴ്ച രാവിലെ 10 പൽപക് വനിതാ വേദിയുടെ നേതൃത്വത്തിൽ നൂറോളം വനിതകൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പൽപക് പ്രസിഡൻ്റ സക്കീർ പുതുനഗരത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഫിനീക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്‌ ചെയർമാൻ സുനിൽ പരകപാടത്ത് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പോഗ്രാം കൺവീനർ പി എൻ കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ ശ്രീലങ്കൻ എയർലൈൻസ് മാനേജർ ഡിമിത്ര ഡെ അൽവിസ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പ്രേംരാജ്, സുരേഷ് പുളിക്കൽ, ജിജു മാത്യു, സുഷമ , രാജി മാവത്ത്, കുമാരി അനാമിക അപ്പുക്കുട്ടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ രാജേഷ് കുമാർ നന്ദി പ്രകാശനം നടത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും പാലക്കാടൻ മേളയുടെ ഭാഗമായി ഉണ്ടായിരുന്നു.

പൽപക് കുടുംബാംഗങ്ങളുടെ കേരളതനിമയാർന്ന വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. ഐഡിയ സ്റ്റാർ സിംഗർ ശ്രീ. വിഷ്ണുദാസ്, വിജയ് ടിവി സൂപ്പർ സ്റ്റാർ റണ്ണറപ്പ്കൂടിയായ തമിഴ്, തെലുങ്ക് സിനിമകളിൽ നിരവധി ഗാനങ്ങൾ ആലപിച്ച കുമാരി അശ്വതിരാജ്, രാജു ചുരത്തിൽ എന്നിവർ നേതൃത്വം നൽകിയ ഗാനമേളയും ആവേശത്തിമർപ്പാന്ന ആഘോഷ പരിപാടി ഗംഭീരമാക്കി.

Advertisement
inner ad
Continue Reading

Kuwait

ഐ ബി പി സി വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ ബി പി സി ) കുവൈറ്റ്, 2024 സെപ്റ്റംബർ 29-ന് സൽമിയ മരിന ഹോട്ടലിൽ വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കഴിഞ്ഞ രണ്ടു വർഷത്തെ കൗൺസിലിന്റെ പ്രവർത്തന അവലോകനവും നടന്നു.ചെയർമാൻ ശ്രീ. ഗുര്‍വിന്ദർ സിംഗ് ലാംബ, തന്റെ കാലാവധിയിലെ അനുഭവങ്ങൾ പങ്കുവച്ച്, ഐബിപിസി അംഗങ്ങൾക്ക് നന്ദി അറിയിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിൽ കൗൺസിലിന്റെ സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു. സെക്രട്ടറി ശ്രീ. സോളി മാത്യു, കഴിഞ്ഞ രണ്ടു വർഷത്തെ കൗൺസിലിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീ. സുനിത് അറോറ, സിഎ ദീപക് ബിന്ദൽ തയ്യാറാക്കിയ ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകൾ അവതരിപ്പിച്ചു. അംഗങ്ങൾ ഏകകണ്ഠമായി ഈ സാമ്പത്തിക റിപ്പോർട്ട് അംഗീകരിച്ചു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ വർഷത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ നാമനിർദേശങ്ങൾ പ്രഖ്യാപിച്ചു. നിലവിലെ വൈസ് ചെയർമാൻ ശ്രീ. കൈസർ ഷാകിർ പുതിയ ചെയർമാനായും , നിലവിലെ ജോയിന്റ് സെക്രട്ടറി ശ്രീ. സുരേഷ് കെ.പി. പുതിയ സെക്രട്ടറിയായും ഉയർത്തപ്പെട്ടു. ശ്രീ. ഗൗരവ് ഒബ്റോയി വൈസ് ചെയർമാനായും, ശ്രീ. സുനിത് അറോറ ജോയിൻ്റ് സെക്രട്ടറിയായും, ശ്രീ. കൃഷൻ സൂര്യകാന്ത് ട്രഷറർആയും തിരങ്ങെടുക്കപെട്ടു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ശ്രീ. കൈസർ ഷാകിർ, 2024-2026 കാലയളവിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ പരിചയപ്പെടുത്തി. ഐബിപിസി യുടെ ഭാവി പദ്ധതികൾ അവതരിച്ചു. കുവൈത്തിലെ ഇന്ത്യൻ എംബസിയുമായും മറ്റ് സംഘടനകളുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അദ്ദേഹം അറിയിച്ചു. സെക്രട്ടറി ശ്രീ. സുരേഷ് കെ പി, കുവൈത്തിലെ ഇന്ത്യൻ എംബസിയും സ്ഥാനപതി ഡോ. ആദർശ് സ്വൈകയും ഐബിപിസി സംരംഭങ്ങൾക്ക് നൽകിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രഷറർ ശ്രീ. കൃഷ്ണൻ സൂര്യകാന്തിൻറെ നന്ദിപ്രസ്താവനയോടു കൂടി യോഗം സമാപിച്ചു. കുവൈറ്റ്, ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഒരു ലാഭേച്ഛാരഹിത സംഘടനയാണ് ഐബിപിസി. ഇന്ത്യൻ ബിസിനസുകൾക്കും പ്രൊഫഷണലുകൾക്കും ഇന്ത്യ-കുവൈത്ത് വ്യാപാര, പ്രൊഫഷണൽ ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ഒരു വേദി നൽകുകയാണ് ലക്ഷ്യം.

Continue Reading

Featured