Connect with us
48 birthday
top banner (1)

Kuwait

കുവൈറ്റ്‌ അമീറിന്റെ നിര്യാണത്തിൽ ‘പൽപക്’ അനുശോചിച്ചു.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈത്ത് സിറ്റി: കുവൈത്ത്‌ അമീറിന്റെ നിര്യാണത്തിൽ പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ആധുനിക കുവൈറ്റിനെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സ്സബാഹിന്റെ നിര്യാണത്തിൽ പൽപക് അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഗവർണർ,ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി എന്നിങ്ങനെ നിരവധി ചുമതലകളിലൂടെ രാജ്യത്തിന്റെ പുരോഗതിയിൽ പങ്കുവഹിച്ചിരുന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽസ്സബാഹ് പ്രവാസി സമൂഹത്തോട് പ്രത്യേകിച്ച് ഇന്ത്യക്കാരോട് പുലർത്തിയിരുന്ന ബന്ധവും സ്നേഹവും നിസ്തുലമായിരുന്നു. ഇന്ത്യൻ സമൂഹത്തിന് എന്നെന്നും ഒർത്ത് വക്കാൻ ഒരു പിടി നല്ല ഓർമ്മകൾ മാറ്റി വച്ചാണ് അമീർ വിടവാങ്ങിയതെന്നും കുവൈറ്റ് ജനതയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പൽപക് പ്രസിഡസ്റ് പി എൻ കുമാർ, ജനറൽ സെക്രട്ടറി രാജേഷ് പരിയാരത്ത് എന്നിവർ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഓണമാണ് ഓർമ്മ വേണം പ്രദർശിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : പ്രതിഭ ഫിലിം ക്രീയേഷൻസിന്റെ ‘ഓണമാണ് ഓർമ്മവേണം’ എന്ന സിനിമ അഹമ്മദി ഡി പി എസ് ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. രാജ്യത്തിൻറെ നാനാഭാഗത്തുനിന്നുള്ള നിരവധി സിനിമ പ്രേമികളാണ് പ്രദർശനത്തിന് എത്തിയത്. ഇത്രയേറെ സിനിമ ആസ്വാദകർ ഒരുമിച്ചു കൂടിയതിൽ വളരെയേറെ സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനുമായ സാബു സൂര്യ ചിത്ര അഭിപ്രായപ്പെട്ടു. നൂറ്റമ്പതിൽ പരം കലാകാരൻ മാരെ അണി നിരത്തി പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ആദ്യ സിനിമയുടെ നിർമ്മാതവ് ആകാൻ കഴിഞ്ഞതിൽ രേഷ്മ ശരത്ത് സന്തോഷം അറിയിച്ചു .


വയനാട് ദുരന്തത്തെ അനുസ്മരിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ രേഷ്മ ശരത്ത് സ്വാഗതവും ഐ.എ .എഫ് പ്രസിഡന്റ് ഷെറിൻ മാത്യു നന്ദിയും രേഖപ്പെടുത്തി. സംവിധായകൻ സാബു സൂര്യചിത്രയെ ശരത് നായർ പൊന്നാട അണിയിച്ച് ആദരിച്ചു .കെ .എഫ് . ഇ ചെയർമാൻ ജീനു വൈക്കത്ത്, നിർമ്മാതാവ് രേഷ്മ ശരത്തിന് മൊമെന്റോ കൈമാറി. അസോസിയേറ്റ് ഡയറക്ടർ അരവിന്ദ് കൃഷ്ണൻ, അഖില അൻവി, ക്യാമറമാൻ നിവിൻ സെബാസ്റ്റിൻ, പ്രമോദ് മേനോൻ ,സീനു മാത്യു, ഷൈനി സാബു,രമ അജിത് എന്നിവർ സ്പോൺസർമാർക്കുള്ള മൊമെന്റൊ കൈമാറി. അവതാരിക രമ്യ രതീഷ് പ്രോഗ്രാം നിയന്ത്രിച്ചു .പ്രദർശനത്തിൽ കുവൈറ്റിലെ ലോക കേരള സഭാംഗങ്ങൾ ,വിവിധ സാമൂഹിക സംസ്കാരിക ,മാധ്യമ പ്രതിനിധികൾ പങ്കെടുത്തു. വൈകാതെ തന്നെ ചിത്രം ഒ.ടി .ടി യിലൂടെ പ്രേക്ഷകരിലേക്ക്‌ എത്തിക്കാൻ ശ്രമിക്കുകയാണ് എന്ന് രേഷ്മ ശരത് പറഞ്ഞു .

Advertisement
inner ad
Continue Reading

Kuwait

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ രണ്ട് ഔട്ട്‌ലെറ്റ്കൾ ഫഹഹീലിലും മംഗഫിലുമായി പ്രവർത്തനം ആരംഭിച്ചു!

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ 42 -മത് ഔട്ട്‌ലെറ്റ് ഫാഹഹീലിലും 43 -മത് ഔട്ട്‌ ലെറ്റ് മംഗഫിലും പ്രവർത്തനം ആരംഭിച്ചു. ജാസിം മുഹമ്മദ്‌ ഖമീസ് ആണ് പുതിയ ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി, സിഇഒ മുഹമ്മദ് സുനീർ, ഡി ആർ ഓ തഹ്‌സീർ അലി, സി ഒ ഒ മുഹമ്മദ് അസ്ലം ചേലാട്ട്, അമാനുള്ളഎന്നിവരും മറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും തദവസരത്തിൽ രണ്ടിടങ്ങളിലും സന്നിഹിതരായിരുന്നു.

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്‌ലെറ്റ് ലോകമെമ്പാടുമുള്ള പഴങ്ങൾ, പച്ചക്കറികൾ, മാംസം, സീഫുഡ് എന്നിവയുൾപ്പെടെ നിരവധി പുതിയ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ആവശ്യക്കാർക്ക് ഹോം ഡെലിവറിയും പുതിയ സ്റ്റോറുകളിൽ സാധ്യമാണ് എന്നതാണ് പ്രത്യേകത. പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങി എല്ലാ പ്രവാസികളുടെയും കുവൈറ്റ് പൗരന്മാരുടെയും അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഈ സ്റ്റോറിൽ ലഭ്യമാണ്. വളരെ ശ്രദ്ധയോടെയും ശുചിത്വത്തോടെയും തയ്യാറാക്കുന്ന ഇൻ-ഹൗസ് ബേക്കറിയും ചൂടുള്ള ഭക്ഷണ ഉൽപ്പന്നങ്ങളും ഗ്രാൻഡ് സ്റ്റോറുകളുടെ സവിശേഷതയാണ്.

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഉപഭോക്താക്കളോടും ഗ്രാൻഡ് മാനേജ്‌മെന്റ് ടീമിനോടും അവരുടെ ടീം വർക്കിനും പിന്തുണയ്ക്കും മാനേജ്മെൻറ് നന്ദി രേഖപ്പെടുത്തി. ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും വിലയും സേവനവും നൽകാൻ ഗ്രാൻഡ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധമാണന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ മുക്കിലും മൂലയിലും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൻ്റെ സാന്നിദ്യം ഉറപ്പു വരുത്തുക എന്ന കാഴ്ചപ്പാടുമായാണ് പുതിയ സ്റ്റോർ തുറക്കുന്നതെന്ന് ഗ്രാൻഡ് കുവൈറ്റ് റീജിയണൽ ഡയറക്ടർ അയൂബ് കച്ചേരി പറഞ്ഞു. വളർച്ചയും വിജയവും കൈവരിക്കാൻ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിനെ പ്രാപ്തമാക്കിയ ഉപഭോക്താക്കളുടെയും മുനിസിപ്പൽ അധികൃതരുടെയും പിന്തുണയെ അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.

Advertisement
inner ad
Continue Reading

Kuwait

കെ.ഐ.സി-സിൽവർ ജൂബിലിസമ്മേളനങ്ങൾക്ക് പ്രൗഢോജ്ജ്വല സമാപനം.

Published

on

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) സംഘടിപ്പിച്ച മുഹബ്ബത്തെ റസൂൽ(സ)’24 സമ്മേളനവും സിൽവർ ജൂബിലി സമാപന സമ്മേളനവും അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്നു. “മുഹമ്മദ് നബി (സ) മാനവ മൈത്രിയുടെ മഹൽ സ്വരൂപം” എന്ന പ്രമേയത്തിൽ ആദ്യദിവസംനടന്ന മുഹബ്ബത്തെ റസൂൽ നബിദിന സമ്മേളനം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ‘പുണ്യ നബി (സ) യുടെ ജീവിതവും പ്രവർത്തനവും സമൂഹത്തിന് വരച്ച് കാണിക്കാനും ആ മഹിത പാത പിൻപറ്റേണ്ടവർ ആണ് വിശ്വാസികൾ എന്ന ബോധം ഉണ്ടാക്കിയെടുക്കാനും മീലാദ് പ്രോഗ്രാമുകളിലൂടെ സാധിക്കണം. പുണ്യ നബിയുടെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തിൽ തിരുചര്യകൾ ജീവിതത്തിൻ്റെ ഭാഗമാക്കാൻ വിശ്വാസി സമൂഹം തയാറാവണം‘ എന്ന് സയ്യിദ് ഹമീദലി തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. 2025 -2026 വർഷത്തേക്കുള്ള മെമ്പർഷിപ് ക്യാമ്പയിനിന്റെ ഉൽഘാടനവും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിച്ചു. സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ മീലാദ് സന്ദേശം നൽകി, സമസ്ത പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും അദ്ദേഹം വിതരണം ചെയ്തു. അൻവർ മുഹ്‌യിദ്ദീൻ ഹുദവി പ്രമേയ പ്രഭാഷണവും നിർവഹിച്ചു. ഇസ്‌ലാമിക് കൗൺസിൽ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി നെല്ലായ സ്വാഗതവും മുഹമ്മദലി പുതുപ്പറമ്പ് നന്ദിയും അർപ്പിച്ചു.

രണ്ടാം ദിവസം സിൽവർ ജൂബിലി സമാപന സമ്മേളനം നടന്നു. ‘പ്രവാസത്തിലും പ്രഭ പരത്തിയ കാൽനൂറ്റാണ്ട്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ 25 മാസമായി നടന്നുവരുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. കുവൈത്തിൽ ഇരുപത്തിയഞ്ചു വർഷമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുവൈത്ത് കേരള ഇസ്ലാമിക് കൌൺസിൽ. സമസ്തയുടെയും കീഴ്‌ഘടകങ്ങളുടെയും പ്രവർത്തനങ്ങൾക്കു ശക്തിപകരാന് ഇസ്ലാമിക് കൌൺസിൽ എന്നും മുൻപന്തിയിൽ ഉണ്ടാകാറുണ്ടെന്നും ജിഫ്രി തങ്ങൾ സൂചിപ്പിച്ചു. സമസ്ത ജനറൽ സെക്രെട്ടറി ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ പ്രാർത്ഥന നിർവഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എസ് എൻ ഇ സി വിദ്യാർത്ഥിനികൾക്കായി ഇസ്‌ലാമിക് കൌൺസിൽ നടപ്പിലാക്കുന്ന തുറയ്യാ സ്കോളർഷിപ് പദ്ധതിയുടെ പ്രഖ്യാപനം സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ നിർവഹിച്ചു. സംഘടനയുടെ നാൾവഴികളും സിൽവർ ജൂബിലിയോട് അനുബന്ധിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 25 പദ്ധതികളും വ്യക്തമാക്കുന്ന ഡോക്യുമെൻ്ററി പ്രദർശനവും നടന്നു. സമ്മേളനോപഹാരമായ ‘അൽ-മഹബ്ബ 2024’ സുവനീറിന്റെ സിൽവർ ജൂബിലി സ്പെഷ്യൽ പതിപ്പിന്റെ പ്രകാശനം, എനർജി ഐ.ടി സൊല്യൂഷൻ മാനേജിങ് പാർട്ണർ അബ്ദുൽ ഖാദറിന് നൽകി സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

സമസ്തയുടെ വിവിധ ഘടകങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാക്കളെ അവരുടെ സമര്‍പ്പണത്തിന്റെയും സേവനത്തിന്റെയും അംഗീകാരമായി ‘സേവനമുദ്ര’ നൽകി ആദരിക്കുന്നതിന്റെ ഭാഗമായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ശൈഖുൽ ജാമിഅ: ആലിക്കുട്ടി മുസ്‌ലിയാർ, കൊയ്യോട് ഉമർ മുസ്‌ലിയാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ എന്നിവരെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ക്ഷേമത്തിനായി സമസ്ത സ്വരൂപിക്കുന്ന ഫണ്ടിലേക്കുള്ള ഇസ്ലാമിക് കൌൺസിൽ വിഹിതം പ്രസിഡണ്ട് അബ്ദുൽ ഗഫൂർ ഫൈസി സയ്യിദുൽ ഉലമാ ജിഫ്രി മുത്തുക്കോയ തങ്ങളെയും പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ‘ഓസ്ഫോജ്ന’ കുവൈത്ത് കമ്മിറ്റി സമാഹരിച്ച ഫണ്ട് 6 ലക്ഷം രൂപ പ്രസിഡണ്ട് ശംസുദ്ധീൻ ഫൈസി ശൈഖുൽ ജാമിഅഃ ആലിക്കുട്ടി ഉസ്താദിനെയും ഏല്പിച്ചു.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സുലൈമാൻ ജാബിർ അൽ സഈദി, ഷെയ്ഖ് ഹസ്സൻ ബാദുഷ, മുഹമ്മദ് ഹാരിസ് (ലുലു ഹൈപ്പർ ) റഫീഖ് മുറിച്ചാണ്ടി (മംഗോ ഹൈപ്പർ) എന്നിവർക്ക് സംഘടനയുടെ ഉപഹാരങ്ങൾ കൈമാറി.കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് നാസർ മശ്ഹൂർ തങ്ങൾ, കെ കെ എം എ പ്രസിഡന്റ് കെ ബഷീർ, മെഡക്‌സ്‌ പ്രസിഡൻ്റ് കൂടിയായ സി ഇ ഓഹാജി മുഹമ്മദലി വി പി , നിസാർ അലങ്കാർ, ശറഫുദ്ദീൻ കണ്ണേത്ത് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഇസ്ലാമിക് കൌൺസിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ സ്വാഗതവും ട്രഷറർ ഇ എസ് അബ്ദുറഹിമാൻ ഹാജി നന്ദിയും പറഞ്ഞു. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗങ്ങൾ, മജ്ലിസുൽ അഅലാ അംഗങ്ങൾ, മേഖല നേതാക്കൾ, വിങ് കൺവീനർമാർഎന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു
.

Advertisement
inner ad
Continue Reading

Featured