Connect with us
48 birthday
top banner (1)

Kuwait

പൽപക് മെട്രോ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പാലക്കാട് നിവാസികളുടെ സംഘടനയായ പൽപ്പക് (പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്) മെട്രൊമെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഫഹാഹീൽ ബ്രാഞ്ച് സൂപ്പർ മെട്രോയിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. വിവിധ മേഖലകളിലെ പ്രശസ്തരും പ്രമുഖരുമായ ഡോക്ടർമാരുടെ സേവനം മെട്രോയുടെ ഫഹാഹീൽ ബ്രാഞ്ചിൽ മെഡിക്കൽ ക്യാമ്പിനായിലഭ്യമാക്കിയിരുന്നു.

Advertisement
inner ad


പാലക്കാട് അസോസിയേഷന്റെ എല്ലാ അംഗങ്ങൾക്കും മെട്രോമെഡിക്കൽ ഗ്രൂപ്പിന്റ ഫാമിലി ക്ലബ് ഹെൽത്ത് പ്രിവിലേജ് കാർഡ് ലഭ്യമാക്കുമെന്നും ,മെട്രോയുടെ എല്ലാ സെൻറ്ററുകളിലും ഈ ഹെൽത്ത്കാർഡുപയോഗിച്ച് പ്രത്യേക കിഴിവുകൾ ലഭിക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു. പ്രവാസജീവിതത്തിൽ കുവൈറ്റിലെ അശരണരായ ജനങ്ങൾക്ക്
ഉപകാരപ്രദമായരീതിയിൽ തങ്ങളുടെ സേവനങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മെട്രോ മാനേജ്മെന്റ് തദവസരത്തിൽ അറിയിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗം’ :എംബസി സെമിനാർ സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതിയും ഭാവി സാധ്യതകളും പ്രദർശിപ്പിക്കുന്നതിനായി എംബസി ഓഡിറ്റോറിയത്തിൽ ‘ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ ലാൻഡ്‌സ്‌കേപ്പ്’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ബഹു: അൽ റയാൻ ഹോൾഡിംഗ് കമ്പനിയുടെ സിഇഒ ലാന ഒത്മാൻ അൽ അയ്യർ മുഖ്യാതിഥിയും, വിശിഷ്ടാതിഥി കുവൈറ്റിലെ യൂണിയൻ ഓഫ് പ്രൈവറ്റ് സ്‌കൂളുകളുടെ ചെയർപേഴ്‌സൺ മിസ് നൗറ അൽ ഗാനിം ഉം ആയിരുന്നു. ബഹു ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക,, ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും “ഇന്ത്യാസ് നോളജ് സുപ്രിമസി : ദി ന്യൂ ഡോൺ” എന്ന പുസ്തകത്തിൻ്റെ രചയിതാവുമായ ഡോ. അശ്വിൻ ഫെർണാണ്ടസ്, പൂനെയിലെ സിംബയോസിസ് ഇൻ്റർനാഷണൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. രാമകൃഷ്ണ രാമൻ എന്നിവർ സിമ്പോസിയത്തിൽ ക്രിയാത്മക നിർദേശങ്ങൾ നൽകി സംസാരിച്ചു.

വിദ്യാഭ്യാസ നയം 2020 ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയിൽ മാറ്റം വരുത്തി. സമീപഭാവിയിൽ ഇന്ത്യ ആഗോളതലത്തിൽ ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായി മാറാൻ പോകുകയാണ്, ഇന്ത്യയിലെ വിദ്യാഭ്യാസ മേഖല 117 ബില്യൺ ഡോളർ മൂല്യമുള്ളതും 2030 സാമ്പത്തിക വർഷത്തോടെ 313 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലുള്ളത് . 45,000-ഡിഗ്രി കോളേജുകൾ, 1000-ലധികം സർവ്വകലാശാലകൾ, ഏകദേശം 1500 മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകൾ.ഇന്ത്യ ലോകത്തിൻ്റെ എഡ് ടെക് തലസ്ഥാനമായി മാറുകയാണ്. 36 എഡ്-ടെക് യൂണികോൺ കമ്പനികളിൽ 7 എണ്ണവും ഇന്ത്യക്കാരാണ്, 2022 ജൂൺ വരെ 34.05 ബില്യൺ ഡോളർ മൂല്യമുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 100% എഫ്ഡിഐ (ഓട്ടോമാറ്റിക് റൂട്ട്) അനുവദിച്ചിരിക്കുന്നു. 2000 ഏപ്രിൽ മുതൽ 2023 സെപ്തംബർ വരെ വിദ്യാഭ്യാസ മേഖലയിൽ 9.3 ബില്യൺ ഡോളർ FDI.ക്യുഎസ് ഏഷ്യ ലിസ്റ്റിലെ എല്ലാ ഏഷ്യൻ രാജ്യങ്ങളിലും ഏറ്റവും കൂടുതൽ സർവ്വകലാശാലകളും (148) ഇന്ത്യയ്ക്കാണ്, ക്യുആർ ലോക റാങ്കിംഗിൽ 45 സർവ്വകലാശാലകളും.2035-ഓടെ മൊത്തം എൻറോൾമെൻ്റ് അനുപാതം 50% കൈവരിക്കുക എന്നതാണ് ഗവൺമെൻ്റിൻ്റെ ലക്ഷ്യം.

Advertisement
inner ad

ആഗോള സ്കൂൾ ജനസംഖ്യയുടെ 25% ഇന്ത്യയിലാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (അബുദാബി, ടാൻസാനിയ) പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇന്ത്യൻ സർവ്വകലാശാലകൾ വിദേശത്ത് കാമ്പസുകൾ വിജയകരമായി സ്ഥാപിക്കുന്നു; ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പിലാനി, അമിറ്റി യൂണിവേഴ്സിറ്റി (ദുബായ്); ശാരദ, സംബ്രൂം സർവകലാശാലകൾ (ഉസ്ബെക്കിസ്ഥാൻ)എന്നിവ അവയിൽ പ്രധാനമാണ്. അന്താരാഷ്ട്ര ജേണലുകളിൽ പേറ്റൻ്റ് ഫയലിംഗിലും ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിലും മുൻനിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഡീകിൻ യൂണിവേഴ്സിറ്റി പോലുള്ള വിദേശ സർവകലാശാലകൾ ഗുജറാത്തിലെ ജി ഐ ഫ് ടി സിറ്റിയിൽ ഐ ബി സി സ്ഥാപിക്കുന്നു.

കുവൈറ്റിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ കാമ്പസുകൾ സ്ഥാപിക്കൽ, ഇന്ത്യൻ സർവ്വകലാശാലകളിൽ കുവൈറ്റ് വിദ്യാർത്ഥികളുടെ എൻറോൾമെൻ്റ്, കുവൈറ്റ് സർവ്വകലാശാലകളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എൻറോൾമെൻ്റ്, ഫാക്കൽറ്റി റിക്രൂട്ട്മെൻ്റ് തുടങ്ങി വിദ്യാഭ്യാസ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ അവതരിപ്പി ക്കുന്നതിന് സെമിനാർ ഫലപ്രദമായിരുന്നു. അംഗങ്ങളും ഇരു രാജ്യങ്ങളി ലെയും സർവ്വകലാശാലകൾ തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളും. കുവൈറ്റ് യൂണിവേഴ്‌സിറ്റി, കുവൈറ്റ് കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, എയുഎം, കുവൈറ്റിലെ മറ്റ് സർവകലാശാലകളിലെ അധ്യാപകർ, ഇന്ത്യൻ, ഇൻ്റർനാഷണൽ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ, അധ്യാപകർ, വിദ്യാർഥികൾ, മാധ്യമ സുഹൃത്തുക്കൾ തുടങ്ങി 350-ഓളം പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Kuwait

പ്രവാസി വെൽഫെയർ പത്താം വാർഷികംഫെബ്രു 25 ന് : മറിമായംവർണാഭമാക്കും !

Published

on

കുവൈത്ത് സിറ്റി : പ്രവാസി സമൂഹത്തിൽ സേവന പ്രവർത്തന ങ്ങളുടെ മികവുമായി പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വർഷത്തിലേക്ക്. ഫെബ്രുവരി 25 ഞായറാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ മംഗോ ഹൈപ്പറുമായി ചേർന്ന് സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ ജനപ്രിയ ടെലിവിഷൻ പരമ്പരയായ മറിമായം കലാകാരൻമാരുടെ സ്റ്റേജ് ഷോ മുഖ്യാഘർഷണ മായിരിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. കുവൈത്തിലെ കലാ സാംസ്കാരിക സാമൂഹിക രം​ഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. റസ്റ്റോറന്റ് കഫ്റ്റീരിയ മേഖല കളിൽ 35 വർഷം പൂർത്തിയാക്കിയ മലയാളി ജീവനക്കാരെ സമ്മേളന ത്തിൽ പ്രത്യേകംആദരിക്കുന്നുണ്ട്. മുൻവർഷ ങ്ങളിൽ മുതിർന്നപൗരൻ മാരെയുംനഴ്സുമാരെയും ടാക്സി ഡ്രൈവർമാരെയും ആദരിച്ചിരുന്നു.

സംഘടന രൂപീകരിച്ചതിന് ശേഷം ജനസേവന -ജീവകാരുണ്യ- സാംസ്കാരിക മേഖലകളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്. കോവിഡ് കാലത്ത് വ്യവസ്ഥാപിതമായ ദുരിതാശ്വാസ പദ്ധതികൾ നടപ്പിലാക്കി യത്നിരവധി പേർക്ക് സഹായകമായി. തികച്ചും അർഹരായവർ ക്കായി ഒരു സൗജന്യ ചാർട്ടർ വിമാനം ഒരുക്കി അയച്ചക്കുന്ന ചരിത്രദൗത്യം നിർവ്വഹിച്ചു. കോവിഡ് നിയന്ത്രണങ്ങളാൽ നാട്ടിൽ കുടുങ്ങിയവരെ തിരികെ കൊണ്ടുവരാൻ നാലു ചാർട്ടർ വിമാനങ്ങളും സജ്ജമാക്കിരുന്നു.

Advertisement
inner ad

കുവൈത്ത് പ്രവാസി സമൂഹത്തിന് നൽകിയ വലിയ സംഭാവനയാണ് സേവന വിഭാഗമായ ടീം വെൽഫെയർ. കാരുണ്യത്തിന്റെ ഉദാത്ത മാതൃകകള്‍ തീർത്ത് മുന്നേറുകയാണ് ഈ സംഘം. മരുഭൂമിയില് ആടുകളോടും ഓട്ടകങ്ങളോടുമൊപ്പം കഴിയുന്ന ആട്ടിടയന്മാർക്ക് ആശ്വാസമേകി മൊബൈൽ മെഡിക്കൽ ക്യാമ്പ്, വിന്റർ കിറ്റ് വിതരണം എന്നിവ സേവനങ്ങളിലെ വേറിട്ട അനുഭവങ്ങളാണെന്നും ഇത് സംബന്ധിച്ച് വിളിച്ച ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രസി‍ഡണ്ട് ലായിക് പറഞ്ഞു. പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന സേവനങ്ങളെക്കുറിച്ച് പ്രവാസികളെ ബോധവൽക്കരിക്കുന്നതിനും പദ്ധതികളിൽ അം​ഗമാക്കുന്നതിനും വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നാലു മേഖലകളിലായി പ്രത്യേക ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സേവനങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം തന്നെ പ്രവാസി പദ്ധതികൾ കൂടുതൽ ആകർഷകമാക്കുന്നതിന് നിരന്തരം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. കലാകായിക സാംസ്കാരിക മേഖലകളിലും ചെറുതല്ലാത്ത സംഭാവന നൽകാൻ സംഘടനക്ക് സാധിച്ചു. ചില അംഗീകാരങ്ങളും ലഭിച്ചു . ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകള് സംഘടിപ്പിച്ച സഘടനക്കുള്ള കുവൈത്ത് ബ്ലഡ് ബാങ്കിന്റെ പ്രത്യേക അവാർഡ് , കോവി‍ഡ് കാല സേവനങ്ങൾക്കുള്ള മീഡിയ വൺ ചാനലിന്റെ ബ്രേവ് ഹാർട്ട് അവാർഡ് എന്നിവ സംഘടനയ്ക്ക് ലഭിക്കുകയുണ്ടായി.

പത്താം വാർഷിക സമ്മേളനത്തിന്റെ വിശദാംശങ്ങൾ ജനറൽ കൺ‍വീനർ സഫ് വാൻ വിശദീകരിച്ചു. മുഖ്യപ്രായോജകരായ മാം​ഗോ ഹൈപ്പർ മാനേജിം​ഗ് ഡയരക്റ്റർ റഫീഖ് അഹമ്മദ് സംസാരിച്ചു. പ്രവാസി വെൽഫെയർ നേതാക്കളായ രാജേഷ് മാത്യു , റസീന മുഹ് യിദ്ദീൻ, റഫീഖ് ബാബു പൊൻമുണ്ടം , അനിയൻ കുഞ്ഞ് പാപ്പച്ചൻ , ഷൗക്കത്ത് വളാഞ്ചേരി , വിഷ്ണു നടേഷ് എന്നിവരും സംബന്ധിച്ചു.

Advertisement
inner ad
Continue Reading

Kuwait

Published

on

കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി  അസോസിയേഷൻ കുവൈറ്റ് (കോഡ് പാക് ) 2024  – 2025 കാലയളവിലേക്കുള്ള ഭരണ സമിതിയെ  തെരെഞ്ഞെടുത്തു. പ്രസിഡന്റ് അനൂപ് സോമന്റെ   അദ്ധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് ‌ പ്രവർത്തന റിപ്പോർട്ടും , ട്രഷറർ സുമേഷ് ടി എസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് അരുൺ രവി , ജിജോ ജേക്കബ് കുര്യൻ എന്നിവർ  വരണാധികാരിയായി നടന്ന തെരഞ്ഞടുപ്പിൽ 2024  -2025 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികൾ പ്രസിഡന്റ്  ഡോജി മാത്യു, ജനറൽ സെക്രട്ടറി സുമേഷ് ടി എസ് , ട്രഷറർ പ്രജിത്ത് പ്രസാദ് , രക്ഷാധികളായി  ജിയോ തോമസ്,ബിനോയ് സെബാസ്റ്റ്യൻ, അഡ്വൈസറി ബോർഡ് അംഗങ്ങളായി , സി എസ്‌ ബത്താർ, ജിജോ ജേക്കബ് കുര്യൻ, അരുൺ രവി, ജസ്റ്റിൻ ജെയിംസ്, വിജോ കെ.വി, എന്നിവരെയും നിജിൻ ബേബി , ജിത്തു തോമസ്  (വൈസ് പ്രസിഡന്റ്‌ ) റോബിൻ ലൂയിസ്, ഷൈജു എബ്രഹാം ( ജോയിന്റ് സെക്രട്ടറി), സിജോ കുര്യൻ (ജോയിന്റ് ട്രഷറർ ), ഭൂപേഷ് റ്റിറ്റി (ചാരിറ്റി കൺവീനർ ), ജോസഫ് കെ.ജെ , ബീന വർഗീസ്  (ജോയിന്റ് ചാരിറ്റി കൺവീനർ) ,ഏരിയ കോർഡിനേറ്റർമാർ പ്രദീപ് കുമാർ (അബ്ബാസിയ ), നിവാസ് ഹംസ (മംഗഫ് , ഫഹാഹീൽ  ), അനിൽ കുറവിലങ്ങാട് (മഹ്ബൂല , അബുഹലീഫ ), അബ്ദുൽ ജലീൽ  (സാൽമിയ,ഹവല്ലി),ഹരികൃഷ്ണൻ (ഫർവാനിയ, കൈത്താൻ ), റോബിൻ തോമസ് (ജഹറ), മീഡിയ പബ്ലിസിറ്റി കൺവീനർ വിപിൻ നായർ ‌, മഹിളാ ചെയർപേഴ്സൺ സെനി നിജിൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ : അനൂപ് സോമൻ,രതീഷ് കുമ്പളത്ത്, പ്രസാദ് സി നായർ , ദീപു ഗോപാലകൃഷ്ണൻ, ജോജോ ജോർജ് , സുബിൻ ജോർജ്, ഷൈൻ ജോർജ് ,സിബി പീറ്റർ,ബിനു യേശുദാസ്, മനോജ് ഇത്തിത്താനം, സിജോമോൻ ജോസഫ് , ജിജുമോൻ , അഖിൽ വേണുഗോപാൽ , പ്രവീൺ ,സുഭാഷ് , ടിബാനിയ, ഷെലിൻ ബാബു, സിസി ആനി ജോൺ , രശ്മി രവീന്ദ്രൻ, രജിത വിനോദ് , സവിത രതീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement
inner ad
Continue Reading

Featured