Kuwait
പൽപക് സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.

കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സാൽമിയ ഏരിയാ വാർഷിക പൊതുയോഗവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ജനുവരി 17 വെള്ളിയാഴ്ച വൈകിട്ട് സാൽമിയ ഫ്രണ്ട്സ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സാൽമിയ ഏരിയ പ്രസിഡൻറ് നന്ദകുമാർ അധ്യക്ഷത വഹിച്ചു. പൽപക് പ്രസിഡൻറ് സക്കീർ പുതുനഗരം ഉദ്ഘാടനം ചെയ്ത യോഗത്തിൽ ശോഭ ദിനേശ് സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറി നൗഷാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. രാജേഷ് ബാലഗോപാൽ നന്ദി പറഞ്ഞു. പ്രേംരാജ്, രാജി ജയരാജ്, ജിത്തു , സുരേഷ് കുമാർ, ശശികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 2025 വർഷത്തേക്കുള്ള പുതിയ ഏരിയ ഭാരവാഹികളെ യോഗത്തിൽ വെച്ച് ഐക്യകണ്ഠേന തിരഞ്ഞെടുത്തു. രാജേന്ദ്രൻ ചെറൂളിയെ ഏരിയ പ്രസിഡൻറ് ആയും, സുധീർ കുമാറിനെ ഏരിയ സെക്രട്ടറിയായും തിരഞ്ഞെടുത്തു. കൂടാതെ ഇരുപത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. തുടർന്ന് നടന്ന കുടുംബ സംഗമത്തിൽ ഏരിയ അംഗങ്ങൾ അവതരിപ്പിച്ച ഗാനമേള, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും ക്വിസ് മത്സരവും അരങ്ങേറി.

Kuwait
ചങ്ങനാശേരി അസോസിയേഷന് പുതിയ നേത്യത്വം

കുവൈത്ത് സിറ്റി : ചങ്ങനാശേരി അസോസിയേഷന്‍ കുവൈത്ത് 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡെയ്ന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ പ്രസിഡണ്ട് ആന്റണി പീറ്ററിനെറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സുനില്‍ പി. ആന്റണി (പ്രസിഡന്റ്), ജോസഫ് വര്‍ഗീസ് (ഷാജി മക്കോള്ളില്‍), പി.ബി. ബോബി (വൈസ് പ്രസിഡന്റുമാര്‍), ഷിബു ജോസഫ് തവളത്തില്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് തോമസ് (ജെയിംസ്), സുനില്‍കുമാര്‍ കൂട്ടുമ്മേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ജോജോ ജോയി (ട്രഷറര്‍), ലാല്‍ജിന്‍ ജോസ്, അഷറഫ് റാവുത്തര്‍ (ജോയിന്റ് ട്രഷറുമാര്‍)എന്നിവരാണ് ഭാരവാഹികൾ.
അനില്‍ പി. അലക്‌സ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ആന്റണി പീറ്റര്‍, ബിജോയ് വി. പി, രഞ്ജിത്ത് ജോര്‍ജ് പൂവേലില്‍, മാത്യു പുല്ലുകാട്ട് (ജോസി) എന്നിവർ അഡൈ്വസറി ബോർഡ് അംഗങ്ങളുമാണ്. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോസഫ് കെ. തോമസ് (ബൈജു), തോമസ് ജോസഫ് മുക്കട, സഞ്ജു ജോഷി നെടുമുടി, റോയ് തോമസ്, മനോജ് അലക്സാണ്ടര്‍, പി. കെ. മധു, അനീഷ് ജോസഫ് അറവാക്കല്‍, സാബു തോമസ്, മാത്യൂജോസഫ്, സെബി വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തിട്ടുണ്ട്. മാര്‍ച്ച് 31-നകം പുതിയ അംഗങ്ങളെ ചേര്‍ത്ത് മെംമ്പര്‍ഷിപ്പ് ക്യാമ്പായിന്‍ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Kuwait
ഇസ്മായിൽ കൂനത്തിൽ പ്രസിഡണ്ടായി ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈത്ത് പുതിയ മലപ്പുറം ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഇസ്മായിൽ കൂനത്തിൽ (പ്രസിഡന്റ്), സജിത്ത് ചേലാമ്പ്ര (ജനറൽ സെക്രട്ടറി), നൗഷാദ് (ട്രഷറർ), ജോസഫ് എബ്രഹാം, അർഷാദ് അഹമ്മദ് (വൈസ് പ്രസിഡന്റ്മാർ), തബഷിർ പി, റഫീഖ് , ഫൈസൽ വി യു, ഫിറോസ് ( സെക്രട്ടറിമാർ), സഹദ് പുളിക്കൽ (സെക്രട്ടറി, വെൽഫെയർ), നൗഫൽ (സെക്രട്ടറി , സ്പോർട്സ്), എന്നിവരാണ് മറ്റു ഭാരവാഹികൾ. മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി യാണ് ദേശീയ സമിതി പ്രതിനിധി. കെപിസിസി ജനറൽ സെക്രട്ടറി മുത്തലിബ് ന്റെ യും നാഷണൽ പ്രസിഡണ്ട് വർഗീസ് പുതുപ്പങ്ങളുടെയും മറ്റു ദേശീയ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ പുതിയ കമ്മിറ്റി ചുമതല ഏറ്റെടുത്തു.
നേരത്തെ അബ്ബാസിയ ഒഐസിസി ഓഫീസിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ മുൻ കമ്മിറ്റിയുടെ സംഘടന പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും വിശദമായ ചർച്ചക്ക് ശേഷം ജനറൽ ബോർഡി ഐക്യഖണ്ഡേന അംഗീകരിക്കുകയും ഉണ്ടായി. നാഷണൽ കമ്മിറ്റി ഭാരവാഹികളായ നിസാം തിരുവനന്തപുരം, ബിനു ചെമ്പാലയം എന്നിവരുടെ നിരീക്ഷണത്തിലാണ് ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളെ നിർണയിക്കാനുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ചത്.
Kuwait
ഒഐസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ ചന്ദ്രമോഹൻ നയിക്കും

കുവൈറ്റ് സിറ്റി : ഒ ഐ സി സി കുവൈറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. അറിയപ്പെടുന്ന കലാ- സാംസ്‌കാരിക പ്രവർത്തകൻ കൂടിയായ ചന്ദ്രമോഹൻ ആർ നായർ ആണ് പുതിയ ജില്ലാ പ്രസിഡന്റ്. ജേക്കബ് വർഗീസ് ജനറൽ സെക്രട്ടറിയും സകീർ ഹുസൈൻ ട്രഷററുമാണ്. കുവൈറ്റിന്റെ ചാർജ് വഹിക്കുന്ന കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. ബി എ അബ്ദുൾ മുത്തലിബ് പുതിയ ഭാരവാഹികൾക്ക് ചുമതലകൾ കൈമാറി. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി സജീവമായ ഇടപെടലുകൾ നടത്തണമെന്ന് അഡ്വ. ബി എ അബ്ദുൾ മുത്തലിബ് ഓർമ്മിപ്പിച്ചു. ഒ ഐ സി സി കുവൈറ്റ് ദേശീയ പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര, ജനറൽ സെക്രട്ടറി ബി എസ് പിള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ചുമതലയുള്ള ദേശിയ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പുതിയ ഭാരവാഹികൾക്ക് ചുമതല കൈമാറിയത്.
എം എ നിസാം, അനിൽകുമാർ (നാഷണൽ കമ്മിറ്റി പ്രതിനിധികൾ), ദീപു തോമസ്, അമലൻ കെ എൽ (വൈസ് പ്രസിഡണ്ട്മാർ), സതീഷ് സ്വാമി, സുബിൻ നാഗമണി പ്രസന്ന കുമാരി, മനോജ് കുറുപ്, ബാലഗോപാൽ കെ ജി ( സെക്രട്ടറിമാർ), മധുകുമാർ (വെൽഫെയർ സെക്രട്ടറി), രജീഷ് മുരളി കുമാരി ( സ്പോർട്സ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. അനിൽ കുമാർ, യേശുദാസൻ ജസ്റ്റ്സ്, രാജു സകരിയ, അനീഷ് വി എം, രാഹുൽ മുരളി, ഫസീല ബീഗം, മുഹമ്മദ് സാലിഹ് നിസാർ, അക്ഷയ് വിജയകുമാർ, രായപ്പൻ ദേവരാജ്, നൂർ മുഹമ്മദ് നവാസ് എന്നിവർ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങ ളാണ്.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login